Latest Updates
-
2026 സെപ്റ്റംബർ 26 രാശിഫലം: ഇന്നത്തെ ദിവസം നിങ്ങൾക്ക് അനുകൂലമോ? 12 രാശിക്കാരുടെയും സമ്പൂർണ്ണ ഫലങ്ങൾ അറിയാം -
ബാങ്ക് പണിമുടക്ക്: സെപ്റ്റംബർ 28-30 വരെ സേവനങ്ങൾ തടസ്സപ്പെടുമോ? ഇന്ന് തന്നെ ചെയ്യേണ്ട കാര്യങ്ങൾ ഇതാ -
ബുധാദിത്യ യോഗം ഇന്ന് അവസാനിക്കുന്നു: പ്രധാന ജോലികൾ തീർക്കാൻ ഇനി മണിക്കൂറുകൾ മാത്രം! -
വൃദ്ധി യോഗം ഇന്ന് ഉച്ചയ്ക്ക് 1:17 മുതൽ: ഈ കാര്യങ്ങൾ ചെയ്താൽ ഭാഗ്യം കൂടെയുണ്ടാകും! -
ഗണേശ വിസർജനത്തിന് ശേഷം ചർമ്മവും മുടിയും സുരക്ഷിതമാക്കാം; അണുബാധയൊഴിവാക്കാൻ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ -
പിതൃപക്ഷം തുടങ്ങുന്നു; വീടിന്റെ വാസ്തുവിൽ ഈ മാറ്റങ്ങൾ വരുത്തൂ, ഐശ്വര്യം വരും -
ചന്ദ്രൻ മീനം രാശിയിലേക്ക്: ഇന്ന് വൈകുന്നേരം ആകാശത്ത് കാണാം അപൂർവ്വ കാഴ്ച -
കേരളത്തിൽ കള്ളക്കടൽ ഭീഷണി; തീരദേശത്ത് റെഡ് അലർട്ട്, ഈ ജില്ലകളിൽ അതീവ ജാഗ്രത! -
ഭദ്രപദ പൗർണ്ണമി ശ്രാദ്ധം ഇന്ന്: കേരളത്തിലെ പ്രധാന നഗരങ്ങളിലെ കൃത്യമായ സമയക്രമം ഇതാ -
മഴക്കാലത്ത് ചർമ്മവും മുടിയും സുരക്ഷിതമാണോ? അണുബാധ തടയാൻ ഈ കാര്യങ്ങൾ മറക്കരുത്
കുട്ടിയ്ക്ക് കരിയര്‍ തെരഞ്ഞെടുക്കാന്‍

ആദ്യമായി ശ്രദ്ധിക്കേണ്ട കാര്യം കുട്ടികള്‍ അവര്‍ക്കിഷ്ടമുള്ള കരിയര്‍ തെരഞ്ഞെടുക്കട്ടെ എന്ന് കരുതുന്നതാണ്. വിവിധ കരിയറുകളെക്കുറിച്ചും ഗുണദോഷങ്ങളെക്കുറിച്ചും പറഞ്ഞുകൊടുക്കാം. തീരുമാനം അവര്‍ക്ക് വിടുക. നേരെ മറിച്ചായാല്‍ ഭാവിയില്‍ ഇരുകൂട്ടര്‍ക്കും ബുദ്ധിമുട്ടുകളുണ്ടാകാം.
കരിയര്‍ ഗൈഡന്‍സ് സെന്ററുകളും കരിയര്‍ മേളകളും നടക്കാറുണ്ട്. ഇവിടങ്ങളില്‍ കുട്ടികളെ കൊണ്ടുപോവുക. ഇവിടെ നിന്നും കിട്ടുന്ന മാര്‍ഗനിര്‍ദേശങ്ങല്‍ കുട്ടികള്‍ക്ക് കരിയര്‍ തെരഞ്ഞെടുക്കാന്‍ സഹായകമാകും.
കുട്ടിയെ ശരിയായി നിരീക്ഷിച്ചാല്‍ ഏതു മേഖലയിലാണ് താല്പര്യമെന്ന് ചിലപ്പോള്‍ കണ്ടെത്താന്‍ സാധിച്ചേക്കും. ഇത് ശരിയായ മാര്‍ഗനിര്‍ദേശം നല്കാന് സഹായിക്കും.
നന്നായി പഠിക്കുന്ന കുട്ടി നല്ല കരിയറുണ്ടാക്കും എന്നാണ് പൊതുവെ വിശ്വാസം. ഇത് ചിലപ്പോള്‍ ശരിയായിക്കൊള്ളണമെന്നില്ല. ഇത്തരം പ്രതീക്ഷകളും സങ്കല്പങ്ങളും മാതാപിതാക്കള്‍ ഉള്ളില്‍ കൊണ്ടു നടക്കാതിരിക്കുകയാണ് നല്ലത്. സയന്‍സില്‍ മിടുക്കനായി കുട്ടി ഡോക്ടറാകണമെന്നും കണക്കില്‍ മിടുക്കനായ കുട്ടി എഞ്ചിനീയര്‍ തന്നെയാകണമെന്നും വാശി പിടിക്കരുത്.
നല്ലൊരു ജോലി എന്നതിനേക്കാള്‍ ആത്മാര്‍ത്ഥതയോടെ ജോലി ചെയ്യുക എന്ന തിരിച്ചറിവ് കുട്ടിയുടെ ഉള്ളില്‍ വളര്‍ത്തിയെടുക്കാന്‍ സാധിക്കണം. ആത്മാര്‍ത്ഥത എന്ന കാര്യം കുട്ടിയിലില്ലെങ്കില് ജീവിതത്തിന്റെ പല മേഖലകളിലും പ്രശ്നങ്ങളുണ്ടായേക്കാം.
അധ്വാനിച്ചു ചെയ്യുന്ന ഏതു ജോലിയും മറ്റു ജോലിയേക്കാള്‍ മോശമല്ലെന്നു ധാരണ കുട്ടിയില്‍ വളര്‍ത്തിയെടുക്കാന്‍ സാധിക്കണം.



Click it and Unblock the Notifications
