Latest Updates
-
2026 സെപ്റ്റംബർ 28 രാശിഫലം: ഇന്ന് ഈ രാശിക്കാർക്ക് ഭാഗ്യദിനം, കരിയറിലും സാമ്പത്തികത്തിലും വൻ മാറ്റങ്ങൾ! -
ഒക്ടോബർ 2026 രാശിഫലം: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും വരാനിരിക്കുന്ന വലിയ മാറ്റങ്ങൾ അറിയാം! -
ഇന്ധനവിലയിൽ മാറ്റമില്ല; കേരളത്തിലെ ഇന്നത്തെ പെട്രോൾ, ഡീസൽ നിരക്കുകൾ ഇങ്ങനെ! -
പഞ്ചകം അവസാനിച്ചു: ഇന്ന് 10:16-ന് ശേഷം ഈ കാര്യങ്ങൾ ചെയ്താൽ ഭാഗ്യം കൂടെയുണ്ടാകും -
വായുമലിനീകരണം രൂക്ഷം; ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ഏഷ്യൻ ഗെയിംസ് ക്വാർട്ടർ: അഫ്ഗാനിസ്ഥാനെതിരെ ഇന്ത്യ ഇന്ന്; മഴ ഭീഷണിയിൽ മത്സരം നടക്കുമോ? -
പിതൃപക്ഷകാലത്ത് വീട്ടിൽ ഈ മാറ്റങ്ങൾ വരുത്തൂ; ഐശ്വര്യവും സമാധാനവും തേടിയെത്തും! -
മഴക്കാലത്ത് ചർമ്മം നശിക്കുമോ? ഫംഗസ് അണുബാധയും മുഖക്കുരുവും തടയാൻ ഡെർമറ്റോളജിസ്റ്റുകൾ പറയുന്ന വഴികൾ ഇതാ -
ഗജകേസരി യോഗം: പണമിടപാടുകൾക്കും യാത്രകൾക്കും ഇന്നത്തെ ശുഭസമയം ഇതാണ്, അറിയേണ്ടതെല്ലാം! -
കേരള തീരത്ത് കള്ളക്കടൽ ഭീഷണി: റെഡ് അലർട്ട് പ്രഖ്യാപിച്ചു; തീരദേശവാസികൾ അതീവ ജാഗ്രതയിൽ
കുട്ടിക്കു പനി വരുമ്പോള്‍ ശ്രദ്ധിക്കുക

ജലദോഷത്തിനും ചുമക്കുമൊപ്പം കുട്ടികളില്‍ പനിയും ഉണ്ടാകും. 100 ഡിഗ്രി പനിയില്‍ കൂടുതലുണ്ടെങ്കില്‍ കുട്ടികളെ, പ്രത്യേകിച്ച് അഞ്ചു വയസിനു താഴെയുളള കുട്ടികളെ പ്രത്യേകം ശ്രദ്ധിക്കേണ്ടതുണ്ട്. പനി അധികമായാല്‍ ഫിറ്റ്സ് വരാനുള്ള സാധ്യത അഞ്ചുവയസില്‍ താഴെയുള്ള കുട്ടികളില്‍ അധികമാണ്.
കുട്ടികള്‍ക്ക് ഇടയ്ക്കിടയ്ക്കു പനി വരുമ്പോള്‍ എല്ലായ്പ്പോഴും ഡോക്ടറെ കാണിക്കണമെന്നില്ല. പനിക്കുള്ള മരുന്ന് കൃത്യമായ സമയങ്ങളില്‍ കൊടുത്ത് പനി നിയന്ത്രിക്കാം. രണ്ടുദിവസം കഴിഞ്ഞിട്ടും പനി കുറഞ്ഞില്ലെങ്കില്‍ മാത്രമേ ഡോക്ടറെ കാണിക്കേണ്ടതുള്ളൂ. കുട്ടികള്‍ക്കു പനി വരുമ്പോള്‍ ചില കാര്യങ്ങള്‍ പ്രത്യേകമായി ശ്രദ്ധിക്കേണ്ടതുണ്ട്.
കുട്ടികള്‍ക്കു പനി വരാനുളള ലക്ഷണങ്ങള്‍ മുന്‍പേ തിരിച്ചറിയാം. വിശപ്പില്ലാതിരിക്കുക, കളിക്കുന്ന ശീലമുളള കുട്ടി അനങ്ങാതെ ഇരിക്കുക തുടങ്ങിയവ സുഖമില്ലായ്മയായിരിക്കും കാണിക്കുന്നത്. പനിയുള്ള കുട്ടികളുടെ കയ്യിനും കാലിനും കൂടുതല്‍ ചൂടനുഭവപ്പെടും.
വീട്ടില്ത്തെന്ന പനിയുണ്ടോയെന്നു നോക്കുവാനായി വീട്ടില്‍ത്തന്നെ തെര്‍മോമീറ്റര്‍ സൂക്ഷിക്കുന്നത് നല്ലതായിരിക്കും. വായ്ക്കുളളിലോ കക്ഷത്തിലോ തെര്‍മോമീറ്റര്‍ വച്ച് ചൂടളക്കാം. ചൂട് 100 ഡിഗ്രിയിലും കൂടുതലാണെങ്കില്‍ പ്രത്യേകം ശ്രദ്ധിക്കണം.
കുട്ടിക്ക് നല്ല പനിയുള്ളതായി കണ്ടാല്‍ കട്ടിയുളള വസ്ത്രങ്ങള്‍ ധരിപ്പിക്കാതിരിക്കുക. കനം കുറഞ്ഞ, അയഞ്ഞ വസ്ത്രങ്ങള്‍ ധരിപ്പിക്കുക. കൃത്യമായ അളവില്‍ മരുന്നു കൊടുക്കുക. നാല്, ആറ് മണിക്കൂര്‍ ഇടവിട്ട് മരുന്നുകൊടുക്കുക. ഒരു ദിവസത്തില്‍ അഞ്ചുതവണയിലേറെ മരുന്നുകൊടുക്കരുത്.
തുണി ഇളംചൂടുള്ള വെളളത്തിലോ സാധാരണ തണുപ്പുളള വെള്ളത്തിലോ മുക്കിപ്പിഴിഞ്ഞ് കുട്ടിയുടെ ദേഹം തുടയ്ക്കുക. ഇളംചൂടുള്ള വെളളത്തില്‍ മുക്കിപ്പിഴിഞ്ഞെടുത്ത വസ്ത്രം കുട്ടിയെ ഇടുവിച്ച ശേഷം അല്പസമയം കഴിഞ്ഞ് മാറ്റിയാലും മതി. നെറ്റിക്ക് വല്ലാത്ത ചൂടുണ്ടെങ്കില്‍ ഒരു കഷണം കട്ടികുറഞ്ഞ തുണി തണുത്ത വെള്ളത്തില്‍ പിഴിഞ്ഞു തുടയ്ക്കുയോ നെററിയിലിടുകയോ ചെയ്യണം.
കുട്ടിക്ക് ദഹിക്കാന്‍ എളുപ്പമുളള ഭക്ഷണങ്ങള്‍ കൊടുക്കുക. സൂപ്പ്, ഇഡ്ഢലി, കഞ്ഞി, വേവിച്ച പച്ചക്കറികള്‍ എന്നിവ കൊടുക്കാം. തിളപ്പിച്ചാറ്റിയ വെള്ളം ധാരാളം കൊടുക്കണം. ചൂടുളള കഞ്ഞിവെളളത്തില്‍ ഉപ്പിട്ടുകൊടുക്കുന്നതും നല്ലതാണ്. പനിയുള്ളപ്പോള്‍ കുട്ടികള്‍ ഭക്ഷണം കഴിക്കാന്‍ വല്ലാതെ മടികാണിക്കും. അവരെ നിര്‍ബന്ധിച്ച് അല്പമെങ്കിലും കഴിപ്പിക്കണം. അല്ലെങ്കില്‍ മരുന്നു കൂടി കഴിക്കുന്നതുകൊണ്ട് കുട്ടികള്‍ക്കു വല്ലാത്ത ക്ഷീണമുണ്ടാകും.
സുഖമില്ലാത്ത കുട്ടിക്ക് ഏററവും ആവശ്യം ശ്രദ്ധയും വാല്സല്യവുമാണ്. കുട്ടിക്ക് അടുത്തുതന്നെയിരുന്നത് കഥ പറഞ്ഞുകൊടുക്കുകയോ പാട്ടുപാടിക്കൊടുക്കുകയോ ചെയ്യാം. അസുഖം പെട്ടെന്നു തന്നെ മാറുമെന്ന് കുട്ടിയോടു പറയാം.
പനി കുറയുന്നില്ലെന്നു കണ്ടാല്‍ ഡോക്ടറെ കാണിക്കുന്നതായിരിക്കും നല്ലത്. കുട്ടിയുടെ ദേഹത്ത് തടിപ്പോ മറ്റെന്തെങ്കിലും പാടുകളോ കാണുകയോ കുട്ടി അസ്വാഭാവികമായ എന്തെങ്കിലും ചേഷ്ടകള്‍ കാണിക്കുകയോ ചെയ്താല്‍ ഉടനടി ഡോക്ടറെ കാണിക്കുക.



Click it and Unblock the Notifications
