Latest Updates
-
ശുക്രൻ വക്രഗതിയിലേക്ക്: ഒക്ടോബർ 3 മുതൽ 10 വരെ ഈ രാശിക്കാർക്ക് സാമ്പത്തിക നേട്ടം, ഭാഗ്യസമയം അറിയാം -
ഏഷ്യൻ ഗെയിംസ് ഹോക്കി: ചിരവൈരികളുടെ പോരാട്ടം, ഒളിമ്പിക്സ് സ്വപ്നവുമായി ഇന്ത്യ ഇന്ന് പാകിസ്താനെ നേരിടുന്നു -
കോണിപ്പടി വാസ്തു: വീടിന്റെ ഐശ്വര്യത്തിന് ഈ ചെറിയ മാറ്റങ്ങൾ വരുത്താം, ശ്രദ്ധിക്കൂ ഈ കാര്യങ്ങൾ -
ടൈംസ് റാങ്കിംഗ് 2027: ഇന്ത്യൻ സർവകലാശാലകൾക്ക് തിരിച്ചടിയോ? അറിയേണ്ട പ്രധാന കാര്യങ്ങൾ ഇതാ -
ജിഎസ്ടി പിരിവ് 2 ലക്ഷം കോടി കടന്നു; ഉത്സവകാല ഓഫറുകളിൽ വൻ മാറ്റത്തിന് സാധ്യത -
കേരളത്തിൽ തുടർച്ചയായി രണ്ട് ദിവസം ഡ്രൈ ഡേ; മദ്യവിൽപ്പനയ്ക്ക് കർശന നിയന്ത്രണം, അറിയേണ്ടതെല്ലാം! -
കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത: ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്, യാത്രക്കാർ ശ്രദ്ധിക്കുക! -
ദില്ലിയിലെ വായുമലിനീകരണം: ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ഒക്ടോബർ 1: വാണിജ്യ എൽപിജി സിലിണ്ടർ വിലയിൽ വൻ വർധന; ഹോട്ടലുകൾക്കും കാറ്ററിങ് സ്ഥാപനങ്ങൾക്കും ഇനി എന്ത്? -
20 കിലോ കുറച്ചത് എങ്ങനെ? ഖുശ്ബു സുന്ദറിന്റെ ഫിറ്റ്നസ് രഹസ്യമായ ആ ജാപ്പനീസ് വിദ്യ ഇതാ
പണത്തിന്റെ മൂല്യം കുട്ടിയറിയട്ടെ

ചെറിയ കുട്ടികളെ വീട്ടിലെ സാമ്പത്തിക ചര്‍ച്ചകളില്‍ പങ്കെടുപ്പിക്കേണ്ടതില്ലെന്നാണ് മിക്കവാറും പേരുടെ ചിന്ത. ഇത് തെററായ ധാരണയാണ്. ചെറുപ്പം തൊട്ടുതന്നെ കുട്ടികളെ വീട്ടിലെ സാമ്പത്തിക കാര്യങ്ങളില്‍ ഉള്‍പ്പെടുത്താം. വീട്ടിലെ ബജറ്റിനെപ്പറ്റിയും പണം ചിലവാക്കേണ്ടതെങ്ങിനെയെന്നും ഏകദേശധാരണ കുട്ടികള്‍ക്ക് ചെറുപ്രായത്തിലേ ലഭിക്കും.
വീട്ടിലെ സാമ്പത്തികബുദ്ധികളെപ്പററി കുട്ടിയെ അറിയിക്കുന്നത് നല്ലതാണ്. ഇഷ്ടമുള്ള സാധനങ്ങള്‍ ലഭിക്കുവാനായി കുട്ടികള്‍ വാശി പിടിക്കുന്നത് സര്‍വസാധാരണയാണ്. പണത്തിന്റെ കാര്യത്തെപ്പറ്റി ഏകദേശധാരണയുണ്ടായാല് ഇത്തരം വാശികള്‍ ഒരുപരിധി വരെയെങ്കിലും ഒഴിവാക്കാം.
പണം പരിധി വിട്ട് ചെലവാക്കരുതെന്ന് അവരെ ബോധ്യപ്പെടുത്തണം. ഭാവിയില്‍ ഇത് ബുദ്ധിമുട്ടുകളുണ്ടാക്കുമെന്ന കാര്യം മനസില്‍ ചെറുപ്പത്തിലേ പതിയുന്നത് നല്ലതു തന്നെ. പണം സുരക്ഷിതമായി നിക്ഷേപിക്കുന്നതെങ്ങനെയെന്നും കുട്ടികള്‍ക്കു പറഞ്ഞു കൊടുക്കുക.
പണം നിക്ഷേപിക്കാന്‍ കുട്ടികള്‍ക്കു പരിശീലനം നല്‍കാം. കുട്ടികള്‍ക്ക് പണമിട്ടുവയ്ക്കാനുള്ള ചെറിയ ഭണ്ഡാരങ്ങള്‍ ലഭ്യമാണ്. ഇവ വാങ്ങിച്ചു നല്‍കാം. കുട്ടികള്‍ക്ക് ആഴ്ചയിലോ മാസത്തിലോ ഇതിലിട്ടു വയ്ക്കാന്‍ പണം നല്‍കാം. പിന്നീട് കളിപ്പാട്ടങ്ങളോ കുട്ടികള്‍ക്ക് ആവശ്യമുള്ള സാധനങ്ങളോ വാങ്ങാന്‍ ഇതില്‍ നിന്ന് പണമെടുക്കാം. ഇത് പണം സൂക്ഷിക്കേണ്ടതിന്റെയും പണത്തിന്റെ ആവശ്യത്തേയും പറ്റി കുട്ടിയെ ബോധ്യപ്പെടുത്താനുള്ള നല്ലൊരു മാര്‍ഗമാണ്.
ഷോപ്പിംഗിന് പോകുമ്പോള്‍ കുട്ടിയെ കൂടെ കൂട്ടുക. സാധനങ്ങളുടെ വില നോക്കി എടുക്കുവാനും ബില്ലടയ്ക്കുമ്പോള്‍ സംഖ്യ കൃത്യമാണോയെന്ന് നേക്കുവാനുമെല്ലാം കുട്ടിയോടാവശ്യപ്പെടാം. ഇത് ഭാവിയിലേക്ക് കുട്ടിക്ക് നല്ലൊരു പരിശീലനമാകും.
കുട്ടികള്‍ വളര്‍ന്നു വരുന്തോറും ബാങ്ക് സംബന്ധമായ ഇടപാടുകളിലും അവരെ പങ്കെടുപ്പിക്കാം. അനാവശ്യമായി കുട്ടിക്ക് പണം നല്‍കരുത്. സമ്മാനമായി ലഭിക്കുന്ന പണം കുട്ടിയുടെ പേരില്‍ ബാങ്ക് അക്കൗണ്ട് തുറന്ന് അതിലിടാം. ഭാവിയിലേക്ക് അവര്‍ക്കിത് നല്ലൊരു നിക്ഷേപവുമാകും.



Click it and Unblock the Notifications
