For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

സ്‌കൂളില്‍ പോകാന്‍ കുട്ടി മടിക്കുന്നതെന്ത്?

|

Kid
കുട്ടികള്‍ സ്‌കൂളില്‍ പോകാന്‍ മടി കാണിക്കുന്നത് സാധാരണമാണ്. പലവിധ കാരണങ്ങളാകും ഇതിന് അവര്‍ പറയുക. മാതാപിതാക്കള്‍ പലപ്പോഴും കുട്ടികളെ ശകാരിച്ചും ഉന്തിത്തള്ളിയുമാണ് ഈ പ്രശ്‌നത്തിന് സമാധാനമുണ്ടാക്കാറ്.

വേദനക്കഥകള്‍ സ്‌കൂളിലേക്ക് പോകാതിരിക്കാന്‍ കുട്ടികള്‍ അവതരിപ്പിക്കുന്ന സാധാരണ മാര്‍ഗമാണ്. വയറുവേദന, തലവേദന, കാല്‍വേദന എന്നിങ്ങനെ എവിടെ വേണമെങ്കിലും വേദന വരാം. മിക്കവാറും മാതാപിതാക്കള്‍ ഇതില്‍ വീണുപോകുകയും ചെയ്യും. വല്ലപ്പോഴുമാണെങ്കില്‍ ഇത് കുട്ടിത്തമായി തള്ളിക്കളയാവുന്നതേയുള്ളൂ. എന്നാല്‍ ഇത് സ്ഥിരം അടവാക്കിയാല്‍ ബുദ്ധിമുട്ടാകും. ഇക്കാര്യം മാതാപിതാക്കള്‍ ശ്രദ്ധിച്ച് കൈകാര്യം ചെയ്യണം. കുട്ടി കള്ളമാണ് പറയുന്നതെന്ന് മനസിലാക്കിയാല്‍ ഡോക്ടറുടെ അടുത്തു പോയി ഇന്‍ജക്ഷന്‍ ചെയ്യാം തുടങ്ങിയ കാര്യങ്ങള്‍ പറയാം. ഇതോടെ കുട്ടി ഈ പരിപാടി നിര്‍ത്തിക്കോളും.

ടീച്ചറെ ഭയമാണെന്ന്് പറഞ്ഞ് കുട്ടികള്‍ സ്‌കൂളില്‍ പോകാതിരിക്കാറുണ്ട്. ഇത്തരം സന്ദര്‍ഭങ്ങളില്‍ കുട്ടിയോട് ഭയത്തിന്റെ കാരണം ചോദിക്കണം. സത്യാവസ്ഥ കണ്ടുപിടിക്കാനും ശ്രമിക്കണം. അല്ലാതെ കേട്ടപാടെ കുട്ടിയെയോ ടീച്ചറെയോ കുറ്റക്കാരായി കാണുന്നത് നല്ലതല്ല. കുട്ടിയുടെ വാദത്തെ തള്ളിക്കളയാനും പാടില്ല. ഭയം സത്യമാണെങ്കില്‍ അതിനുള്ള പരിഹാരം കണ്ടെത്തുക തന്നെ വേണം.

കൂട്ടുകാരില്ലെന്ന കാരണം പറഞ്ഞ് സ്‌കൂളിലേക്ക് പോകാതിരിക്കുന്ന കുട്ടികളുണ്ട്. ഇത്തരം സന്ദര്‍ഭങ്ങളില്‍ കൂട്ടൂകാരെ തനിയെ ഉണ്ടാക്കണമെന്നു പറഞ്ഞ് കുട്ടിയെ പറഞ്ഞയക്കുന്നത് തന്നെയാണ് നല്ലത്.

ഉറക്കത്തിന്റെ പേരു പറഞ്ഞ് സ്‌കൂളില്‍ പോകാന്‍ കുട്ടി മടിച്ചാല്‍ പരിഹാരം അച്ഛനമ്മമാരുടെ തന്നെ കയ്യിലാണ്. കൃത്യസമയത്ത് ഉറങ്ങാനും കൃത്യസമയത്ത് ഉണരാനും കുട്ടിയെ ശീലിപ്പിക്കണം. ഇത് ഒരു പരിധി വരെ പ്രശ്‌നപരിഹാരമാകും. മടി കൊണ്ടു മാത്രമാണിതെങ്കില്‍ കുട്ടിയെ നല്ലവാക്ക് പറഞ്ഞ് എഴുന്നേല്‍പ്പിക്കുക തന്നെയാണ് മാര്‍ഗം.

English summary

Toddler, School, Kid, Child, Headache, Teacher, Sleep, Parents, Friends, കുട്ടി, സ്‌കൂള്‍, ടീച്ചര്‍, കൂട്ടുകാര്‍, ഉറക്കം, ഡോക്ടര്‍, ഇന്‍ജക്ഷന്‍, വേദന, തലവേദന, വയറുവേദന

Sending toddlers to school is huge struggle if they do not don't like it particularly. The reasons may be many; they feel insecure in school or do not want to wake up early in the morning and a thousand other psychological issues. The school missing excuses that your little ones make can be frustrating and even annoying at times but more than anything else they are really funny. Not going to school is not an option but you can definitely laugh about toddler's school dramas instead of getting worked up about them.
Story first published: Thursday, November 24, 2011, 14:46 [IST]
X
Desktop Bottom Promotion