Latest Updates
-
ഒക്ടോബർ 2026 രാശിഫലം: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും വരാനിരിക്കുന്ന വലിയ മാറ്റങ്ങൾ അറിയാം! -
ഇന്ധനവിലയിൽ മാറ്റമില്ല; കേരളത്തിലെ ഇന്നത്തെ പെട്രോൾ, ഡീസൽ നിരക്കുകൾ ഇങ്ങനെ! -
പഞ്ചകം അവസാനിച്ചു: ഇന്ന് 10:16-ന് ശേഷം ഈ കാര്യങ്ങൾ ചെയ്താൽ ഭാഗ്യം കൂടെയുണ്ടാകും -
വായുമലിനീകരണം രൂക്ഷം; ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ഏഷ്യൻ ഗെയിംസ് ക്വാർട്ടർ: അഫ്ഗാനിസ്ഥാനെതിരെ ഇന്ത്യ ഇന്ന്; മഴ ഭീഷണിയിൽ മത്സരം നടക്കുമോ? -
പിതൃപക്ഷകാലത്ത് വീട്ടിൽ ഈ മാറ്റങ്ങൾ വരുത്തൂ; ഐശ്വര്യവും സമാധാനവും തേടിയെത്തും! -
മഴക്കാലത്ത് ചർമ്മം നശിക്കുമോ? ഫംഗസ് അണുബാധയും മുഖക്കുരുവും തടയാൻ ഡെർമറ്റോളജിസ്റ്റുകൾ പറയുന്ന വഴികൾ ഇതാ -
ഗജകേസരി യോഗം: പണമിടപാടുകൾക്കും യാത്രകൾക്കും ഇന്നത്തെ ശുഭസമയം ഇതാണ്, അറിയേണ്ടതെല്ലാം! -
കേരള തീരത്ത് കള്ളക്കടൽ ഭീഷണി: റെഡ് അലർട്ട് പ്രഖ്യാപിച്ചു; തീരദേശവാസികൾ അതീവ ജാഗ്രതയിൽ -
2026 സെപ്റ്റംബർ 28: ഇന്നത്തെ രാജയോഗം അറിയാം, കരിയറിലും സാമ്പത്തിക കാര്യങ്ങളിലും നേട്ടമുണ്ടാക്കാൻ ഈ വഴികൾ പരീക്ഷിക്കൂ!
സ്കൂളില്‍ പോകാന്‍ കുട്ടി മടിക്കുന്നതെന്ത്?

വേദനക്കഥകള്‍ സ്കൂളിലേക്ക് പോകാതിരിക്കാന്‍ കുട്ടികള്‍ അവതരിപ്പിക്കുന്ന സാധാരണ മാര്‍ഗമാണ്. വയറുവേദന, തലവേദന, കാല്‍വേദന എന്നിങ്ങനെ എവിടെ വേണമെങ്കിലും വേദന വരാം. മിക്കവാറും മാതാപിതാക്കള്‍ ഇതില്‍ വീണുപോകുകയും ചെയ്യും. വല്ലപ്പോഴുമാണെങ്കില്‍ ഇത് കുട്ടിത്തമായി തള്ളിക്കളയാവുന്നതേയുള്ളൂ. എന്നാല്‍ ഇത് സ്ഥിരം അടവാക്കിയാല്‍ ബുദ്ധിമുട്ടാകും. ഇക്കാര്യം മാതാപിതാക്കള്‍ ശ്രദ്ധിച്ച് കൈകാര്യം ചെയ്യണം. കുട്ടി കള്ളമാണ് പറയുന്നതെന്ന് മനസിലാക്കിയാല്‍ ഡോക്ടറുടെ അടുത്തു പോയി ഇന്ജക്ഷന് ചെയ്യാം തുടങ്ങിയ കാര്യങ്ങള്‍ പറയാം. ഇതോടെ കുട്ടി ഈ പരിപാടി നിര്‍ത്തിക്കോളും.
ടീച്ചറെ ഭയമാണെന്ന്് പറഞ്ഞ് കുട്ടികള്‍ സ്കൂളില്‍ പോകാതിരിക്കാറുണ്ട്. ഇത്തരം സന്ദര്‍ഭങ്ങളില്‍ കുട്ടിയോട് ഭയത്തിന്റെ കാരണം ചോദിക്കണം. സത്യാവസ്ഥ കണ്ടുപിടിക്കാനും ശ്രമിക്കണം. അല്ലാതെ കേട്ടപാടെ കുട്ടിയെയോ ടീച്ചറെയോ കുറ്റക്കാരായി കാണുന്നത് നല്ലതല്ല. കുട്ടിയുടെ വാദത്തെ തള്ളിക്കളയാനും പാടില്ല. ഭയം സത്യമാണെങ്കില്‍ അതിനുള്ള പരിഹാരം കണ്ടെത്തുക തന്നെ വേണം.
കൂട്ടുകാരില്ലെന്ന കാരണം പറഞ്ഞ് സ്കൂളിലേക്ക് പോകാതിരിക്കുന്ന കുട്ടികളുണ്ട്. ഇത്തരം സന്ദര്‍ഭങ്ങളില്‍ കൂട്ടൂകാരെ തനിയെ ഉണ്ടാക്കണമെന്നു പറഞ്ഞ് കുട്ടിയെ പറഞ്ഞയക്കുന്നത് തന്നെയാണ് നല്ലത്.
ഉറക്കത്തിന്റെ പേരു പറഞ്ഞ് സ്കൂളില്‍ പോകാന്‍ കുട്ടി മടിച്ചാല്‍ പരിഹാരം അച്ഛനമ്മമാരുടെ തന്നെ കയ്യിലാണ്. കൃത്യസമയത്ത് ഉറങ്ങാനും കൃത്യസമയത്ത് ഉണരാനും കുട്ടിയെ ശീലിപ്പിക്കണം. ഇത് ഒരു പരിധി വരെ പ്രശ്നപരിഹാരമാകും. മടി കൊണ്ടു മാത്രമാണിതെങ്കില്‍ കുട്ടിയെ നല്ലവാക്ക് പറഞ്ഞ് എഴുന്നേല്‍പ്പിക്കുക തന്നെയാണ് മാര്‍ഗം.



Click it and Unblock the Notifications
