Latest Updates
-
2026 ഒക്ടോബർ രാശിഫലം: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും ശ്രദ്ധിക്കേണ്ട നിർണ്ണായക മാറ്റങ്ങൾ ഇതാ! -
ആമസോൺ, ഫ്ലിപ്കാർട്ട് സെയിൽ തീയതികൾ പുറത്ത്; വമ്പൻ ഓഫറുകൾ സ്വന്തമാക്കാൻ ഈ തയ്യാറെടുപ്പുകൾ വേണം! -
ശുക്രൻ വക്രഗതിയിലേക്ക്: ഒക്ടോബർ 3 മുതൽ 10 വരെ ഈ രാശിക്കാർക്ക് സാമ്പത്തിക നേട്ടം, ഭാഗ്യസമയം അറിയാം -
ഏഷ്യൻ ഗെയിംസ് ഹോക്കി: ചിരവൈരികളുടെ പോരാട്ടം, ഒളിമ്പിക്സ് സ്വപ്നവുമായി ഇന്ത്യ ഇന്ന് പാകിസ്താനെ നേരിടുന്നു -
കോണിപ്പടി വാസ്തു: വീടിന്റെ ഐശ്വര്യത്തിന് ഈ ചെറിയ മാറ്റങ്ങൾ വരുത്താം, ശ്രദ്ധിക്കൂ ഈ കാര്യങ്ങൾ -
ടൈംസ് റാങ്കിംഗ് 2027: ഇന്ത്യൻ സർവകലാശാലകൾക്ക് തിരിച്ചടിയോ? അറിയേണ്ട പ്രധാന കാര്യങ്ങൾ ഇതാ -
ജിഎസ്ടി പിരിവ് 2 ലക്ഷം കോടി കടന്നു; ഉത്സവകാല ഓഫറുകളിൽ വൻ മാറ്റത്തിന് സാധ്യത -
കേരളത്തിൽ തുടർച്ചയായി രണ്ട് ദിവസം ഡ്രൈ ഡേ; മദ്യവിൽപ്പനയ്ക്ക് കർശന നിയന്ത്രണം, അറിയേണ്ടതെല്ലാം! -
കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത: ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്, യാത്രക്കാർ ശ്രദ്ധിക്കുക! -
ദില്ലിയിലെ വായുമലിനീകരണം: ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത്
ഇറച്ചിയും മീനും ഒരു തവണ മാത്രം കൊടുക്കുക

കുട്ടികള്‍ക്ക് പലപ്പോഴായി ചെറിയ അളവില്‍ ഭക്ഷണം കൊടുക്കുന്നതാണ് നല്ലത്. കൂടുതല്‍ ഭക്ഷണം ഉള്‍ക്കൊള്ളാനുള്ള കഴിവ് ഇവര്‍ക്കില്ല. കുത്തിനിറച്ച് ഭക്ഷണം കൊടുക്കുന്നത് പലപ്പോഴും ഇവരില്‍ ഭക്ഷണത്തോടുള്ള വിരക്തിയുണ്ടാക്കും.
കുട്ടികള്‍ക്കുള്ള ഭക്ഷണത്തില്‍ ഓട്സ്, അരി, ഗോതമ്പ് തുടങ്ങിയ ധാന്യങ്ങള്‍ ഉള്‍പ്പെടുത്തണം. ഇതു കൂടാതെ പയറുവര്‍ഗങ്ങളും കുട്ടികളുടെ വളര്‍ച്ചക്ക് പ്രധാനമാണ്. ചെറുപയര്‍ തുടങ്ങിയ ധാന്യങ്ങള്‍ മുളപ്പിച്ചു നല്‍കുന്നത് വളരെ നല്ലതാണ്്.
മുഴുങ്ങിയ മുട്ട, പാല് തുടങ്ങിയവ കുട്ടികള്‍ക്ക് പ്രഭാതഭക്ഷണമായി നല്‍കാം. പാല് കുടിക്കാന്‍ മടിയുള്ള കുട്ടിയാണെങ്കില്‍ തൈര് നല്കിയാലും മതി. ഇവയിലൊന്ന് നിര്‍ബന്ധമാക്കണം. കാരണം ഇതില്‍ നിന്ന് ലഭിക്കുന്ന കാല്‍സ്യം കുഞ്ഞിന് വളരെ പ്രധാനമാണ്.
ചില ഭക്ഷണങ്ങള്‍ അടുപ്പിച്ച് നല്‍കുന്നത് കുട്ടികള്‍ക്ക് മടുപ്പുണ്ടാക്കും. ഭക്ഷണം മാറി മാറി നല്‍കണം. വേണ്ടെന്ന് പറയുന്ന ഭക്ഷണങ്ങള്‍ ഒരാഴ്ചയെങ്കിലും കഴിഞ്ഞേ പിന്നീട് നല്‍കാവൂ.
മീനും ഇറച്ചിയുമെല്ലാം നല്കുമ്പോള് നന്നായി കഴുകി നല്ലപോലെ വേവിച്ചേ നല്‍കാവൂ. ഇതില്‍ നിന്നും രോഗം വരാനുള്ള സാധ്യത കൂടുതലാണ്. ദിവസം ഒരു നേരം മാത്രം ഇത്തരം സാധനങ്ങള്‍ നല്‍കുന്നതാണ് ദഹനത്തിന് നല്ലത്.
മധുരം മിക്കവാറും കുട്ടികള്‍ക്ക് ഇഷ്മാണ്. ഇഷ്ടമില്ലാത്ത ഭക്ഷണസാധനങ്ങള്‍ ഇത്തരത്തില്‍ കഴിപ്പിക്കാം. ഉദാഹരണത്തിന് പാല് ഇഷ്ടമില്ലാത്ത കുട്ടിക്ക് അതില്‍ ചോക്കലേറ്റ് ക്രീം ചേര്‍ത്ത് നല്‍കാം. പഴവര്‍ഗങ്ങള്‍ കഴിയ്ക്കുവാന്‍ മടി കാണിക്കുകയാണെങ്കില്‍ ഫ്രൂട്ട് സാലഡായി നല്‍കാം.
മുതിര്‍ന്നവര്‍ കഴിയ്ക്കുമ്പോള്‍ കൂടെയിരുത്തി ഭക്ഷണം കഴിയ്ക്കാന്‍ കുട്ടികളെ ശീലിപ്പിക്കുന്നത് നന്നായിരിക്കും.
കുട്ടി, ഭക്ഷണം, മടി, പാല്, ധാന്യം, ഗോതമ്പ്, അരി, മുട്ട, പ്രഭാതഭക്ഷണം, പഴവര്‍ഗങ്ങള്‍, മധുരം, ഫ്രൂട്ട് സാലഡ്, ദഹനം
കുട്ടി, ഭക്ഷണം



Click it and Unblock the Notifications
