Latest Updates
-
ശുക്രൻ വക്രഗതിയിലേക്ക്: ഒക്ടോബർ 3 മുതൽ 10 വരെ ഈ രാശിക്കാർക്ക് സാമ്പത്തിക നേട്ടം, ഭാഗ്യസമയം അറിയാം -
ഏഷ്യൻ ഗെയിംസ് ഹോക്കി: ചിരവൈരികളുടെ പോരാട്ടം, ഒളിമ്പിക്സ് സ്വപ്നവുമായി ഇന്ത്യ ഇന്ന് പാകിസ്താനെ നേരിടുന്നു -
കോണിപ്പടി വാസ്തു: വീടിന്റെ ഐശ്വര്യത്തിന് ഈ ചെറിയ മാറ്റങ്ങൾ വരുത്താം, ശ്രദ്ധിക്കൂ ഈ കാര്യങ്ങൾ -
ടൈംസ് റാങ്കിംഗ് 2027: ഇന്ത്യൻ സർവകലാശാലകൾക്ക് തിരിച്ചടിയോ? അറിയേണ്ട പ്രധാന കാര്യങ്ങൾ ഇതാ -
ജിഎസ്ടി പിരിവ് 2 ലക്ഷം കോടി കടന്നു; ഉത്സവകാല ഓഫറുകളിൽ വൻ മാറ്റത്തിന് സാധ്യത -
കേരളത്തിൽ തുടർച്ചയായി രണ്ട് ദിവസം ഡ്രൈ ഡേ; മദ്യവിൽപ്പനയ്ക്ക് കർശന നിയന്ത്രണം, അറിയേണ്ടതെല്ലാം! -
കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത: ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്, യാത്രക്കാർ ശ്രദ്ധിക്കുക! -
ദില്ലിയിലെ വായുമലിനീകരണം: ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ഒക്ടോബർ 1: വാണിജ്യ എൽപിജി സിലിണ്ടർ വിലയിൽ വൻ വർധന; ഹോട്ടലുകൾക്കും കാറ്ററിങ് സ്ഥാപനങ്ങൾക്കും ഇനി എന്ത്? -
20 കിലോ കുറച്ചത് എങ്ങനെ? ഖുശ്ബു സുന്ദറിന്റെ ഫിറ്റ്നസ് രഹസ്യമായ ആ ജാപ്പനീസ് വിദ്യ ഇതാ
കുട്ടികളിലെ തലയിലെ താരന് അകറ്റാം

താരന് വരാനുള്ള പ്രധാന കാരണം ശിരോചര്‍മത്തിന് വൃത്തിയില്ലാത്തതും വരണ്ട ശിരോചര്മവുമാണ്. വെളിച്ചെണ്ണ ചൂടാക്കി കുട്ടിയുടെ തലയോടില്‍ നല്ലപോലെ മസാജ് ചെയ്യുക. ഇത് ഈ പ്രശ്നത്തിന് നല്ലൊരു പരിഹാരമാണ്. കെമിക്കല്‍ ഷാംപൂ കഴിവതും ഉപയോഗിക്കാതിരിക്കുകയാണ് നല്ലത്. ഇത് തലയോടിനെ ഒന്നുകൂടി വരണ്ടതാക്കും. ഹെര്‍ബല്‍ ഷാംപൂ ഉപയോഗിക്കുക. അധികം ഷാംപൂ തേയ്ക്കാതിരിക്കുകയാണ് നല്ലത്. എണ്ണ തേച്ച് മസാജ് ചെയ്ത ശേഷം മുടി ചീകുന്നതും നല്ലതാണ്.
തൈരും ഉലുവാപ്പൊടിയും കൂട്ടിച്ചേര്‍ത്ത് തലയോടില്‍ തേയ്ക്കുന്നത് നല്ലതാണ്. ഇത് തലയിലെ ജലാംശം നിലനിര്‍ത്തുമെന്ന് മാത്രമല്ലാ, ബാക്ടീരിയ കാരണമുണ്ടാകുന്ന അണുബാധ തടയുകയും ചെയ്യും. കെമിക്കല്‍ അംശം അടങ്ങിയിട്ടില്ല എന്നൊരു ഗുണം കൂടി ഇതിനുണ്ട്.
കുട്ടികളുടെ ശിരോചര്‍മത്തില്‍ ചിലപ്പോള്‍ വട്ടച്ചൊറി, ഫംഗസ് ബാധ തുടങ്ങിയവയുമുണ്ടാകാറുണ്ട്. ഇതിന് സ്വയം ചികിത്സയേക്കാള്‍ ഡോക്ടറുടെ ഉപദേശം തേടുകയാണ് നല്ലത്. ആര്യവേപ്പെണ്ണ തലയില്‍ പുരട്ടുന്നത് ഫംഗസ് ബാധ മാററാന്‍ നല്ലതാണ്.
ഷാംപൂ ഉപയോഗിക്കണമെങ്കില്‍ കുട്ടികള്‍ക്കുള്ള ഷാംപൂ വാങ്ങി ഉപയോഗിക്കുക. മുതിര്‍ന്നവര്‍ക്കുള്ള ഷാംപൂ യാതൊരു കാരണവശാലും കുട്ടികളുടെ തലയില്‍ തേയ്ക്കരുത്.
കുട്ടികള്‍ കളിക്കുമ്പോഴും ഓടിച്ചാടി നടക്കുമ്പോഴും വിയര്‍ത്ത് തലയില്‍ അഴുക്ക് വരാന്‍ സാധ്യതയുണ്ട്. താരനും മറ്റു പ്രശ്നങ്ങളുടേയും പ്രധാന ഉറവിടം ഇതാണ്. എപ്പോഴും അവരുടെ മുടി വൃത്തിയാക്കി വയ്ക്കണം.
കുട്ടികള്‍ക്കായി പ്രത്യേകം ചീപ്പ് വേണം. ഇത് ഇടയ്ക്കിടെ വൃത്തിയാക്കുകയും വേണം. താരനുള്ളവര്‍ ഉപയോഗിക്കുന്ന തലയിണയോ ടവലോ കുട്ടികള്‍ ഉപയോഗിക്കാതെ ശ്രദ്ധിക്കുക.



Click it and Unblock the Notifications
