Latest Updates
-
വിദ്യാരംഭം 2026: ഒക്ടോബർ 20-ന് കുഞ്ഞുങ്ങളെ എഴുത്തിനിരുത്താൻ ഏറ്റവും അനുയോജ്യമായ സമയം ഏത്? -
ജിയോ, പരസ് ഐപിഒ: നിക്ഷേപകർക്ക് വൻ അവസരം; അപേക്ഷിക്കും മുൻപ് അറിയേണ്ട നിർണായക കാര്യങ്ങൾ -
ഇന്ന് സർവ്വാർത്ഥ സിദ്ധി യോഗം: പുതിയ കാര്യങ്ങൾ തുടങ്ങാൻ ഏറ്റവും അനുയോജ്യമായ സമയം ഇതാണ് -
സിന്ദൂർ ഖേല ആഘോഷം കളറാക്കാം; ചർമ്മത്തിന് അലർജിയുണ്ടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
വിദ്യാരംഭത്തിന് കുട്ടികളുടെ പഠനമുറി ഒരുക്കുന്നുണ്ടോ? വാസ്തു പ്രകാരം ഈ മാറ്റങ്ങൾ വരുത്തിയാൽ ഏകാഗ്രത കൂടും -
ഹോർലിക്സ്, നെസ്കഫേ വാങ്ങുന്നവർ ശ്രദ്ധിക്കുക; തെറ്റിദ്ധരിപ്പിക്കുന്ന പരസ്യങ്ങൾക്ക് കമ്പനികൾക്ക് എഫ്എസ്എസ്എഐ നോട്ടീസ് -
തുലാം സംക്രാന്തി 2026: സൂര്യൻ തുലാം രാശിയിലേക്ക്; നിങ്ങളുടെ രാശിഫലം അറിയാൻ തയ്യാറാണോ? -
മഹാ അഷ്ടമി 2026: സന്ധി പൂജയും കുമാരി പൂജയും എപ്പോൾ? പ്രധാന നഗരങ്ങളിലെ കൃത്യമായ സമയം ഇതാ -
മഴക്കാലത്തെ ചർമ്മപ്രശ്നങ്ങൾ: തിളങ്ങുന്ന ചർമ്മത്തിനും ആരോഗ്യകരമായ മുടിക്കും ഈ പൊടിക്കൈകൾ മതി -
ഡെൽഹി ശ്വാസം മുട്ടുന്നു! വായുനില 'അതീവ ഗുരുതരം', പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത്
ദീപാവലി അപകടങ്ങള് കൈകാര്യം ചെയ്യാം

കുട്ടികള്ക്ക് പൊള്ളലുണ്ടാകുമ്പോള് അത് നിങ്ങള്ക്ക് തന്നെ കൈകാര്യം ചെയ്യുവാന് പറ്റുമോയെന്ന് ആദ്യം തീരുമാനിക്കണം. സന്ദര്ഭം ശാന്തമായി കൈകാര്യം ചെയ്യുകയെന്നത് പ്രധാനമാണ്. തീരെ കൈകാര്യം ചെയ്യാനാവാത്ത് മുറിവാണെങ്കില് ആശുപത്രിയിലെത്തിക്കുന്നതായിരിക്കും നല്ലത്.
ആദ്യം തന്നെ കുട്ടിക്ക് പ്രഥമശുശ്രൂഷ നല്കണം. പൊള്ളലുള്ള ഭാഗത്ത് തണുത്ത വെള്ളം ഒഴിക്കുന്നത് നല്ലതാണ്. ഇത് ചെയ്യുമ്പോള് വളരെ ശ്രദ്ധ വേണം. കൂടുതലായി പൊള്ളലുണ്ടെങ്കില് വെള്ളമൊഴിച്ചാല് ആ ഭാഗം വീര്ത്തുവരാന് സാധ്യതയുണ്ട്. ചെറിയ പൊള്ളലിന് ഐസ് വയ്ക്കുന്നത് നല്ലതാണ്. പൊള്ളിയ ഭാഗം വെളളത്തില് താഴ്ത്തിപ്പിടിക്കരുത്. േ
മഞ്ഞള് മുറിവുകള്ക്കും പൊളളലുകള്ക്കും പറ്റിയ മരുന്നാണ്. ഇത്തരം സന്ദര്ഭങ്ങളില് മഞ്ഞള്പ്പൊടി കൈവശം വച്ചാല് പെട്ടെന്നു തന്നെ പ്രഥമശുശ്രൂഷ നല്കാം. അണുബാധ ഉണ്ടാകുന്നത് തടയുമെന്നതും ഇതിന്റെ ഗുണമാണ്. ഉള്ളി മുറിച്ച് മുറിവിനു മുകളില് വയ്ക്കുന്നതും അണുബാധ ഒഴിവാക്കും.
ഇത്തരം മാര്ഗങ്ങളോട് താല്പര്യമില്ലെങ്കില് ഡെറ്റോള്, സാവ്ലോണ് തുടങ്ങിയവ ഉപയോഗിക്കാം. പൊളളലുള്ള ഭാഗത്ത് ആല്ക്കഹോള് ഒഴിക്കുന്നത് നല്ലൊരു ചികിത്സാരീതിയാണ്. വല്ലാതെ നീറ്റലുണ്ടാകുമെങ്കിലും മുറിവു കരിയാന് ഇത് സഹായിക്കും.
കുട്ടിയുടെ വസ്ത്രത്തിന് തീ പിടിച്ചാല് ഒരിക്കലും വെള്ളമൊഴിക്കരുത്. വെള്ളമൊഴിച്ചാല് വസ്ത്രം ദേഹത്തോട് പറ്റിച്ചേര്ന്ന് ശരീരം കൂടുതല് പൊള്ളുവാന് ഇട വരുത്തും. കമ്പിളിപ്പുതപ്പ് കൊണ്ട് കുട്ടിയെ പൊതിയുകയായിരിക്കും ഉത്തമമാര്ഗം. അതല്ലെങ്കില് തീ പിടിച്ച വസ്ത്രം കുട്ടിയുടെ ശരീരത്തില് നിന്ന് മാറ്റുവാന് ശ്രമിക്കണം.
ഗുരുതരമായ പൊള്ളലാണെങ്കില് കുട്ടിയെ ആശുപത്രിയിലെത്തിക്കാന് വൈകരുത്.



Click it and Unblock the Notifications
