Latest Updates
-
സെപ്റ്റംബർ 9-15: നിങ്ങളുടെ ജന്മസംഖ്യ പറയുന്നതെന്ത്? ഈ ആഴ്ചയിലെ സാമ്പത്തിക നേട്ടങ്ങളും ഭാഗ്യസമയങ്ങളും അറിയാം -
ഗ്ലോബൽ ഫിൻടെക് ഫെസ്റ്റ് 2026: യു.പി.ഐയിലും എ.ഐയിലും വരാനിരിക്കുന്ന വമ്പൻ മാറ്റങ്ങൾ; പ്രധാനമന്ത്രി മോദി ഇന്ന് ഉദ്ഘാടനം ചെയ്യും -
ഇന്ന് സർവാർത്ഥ സിദ്ധി യോഗം: ഈ സമയത്ത് ചെയ്യേണ്ട കാര്യങ്ങൾ ഇവയാണ്, ശ്രദ്ധിക്കുക ഈ തെറ്റുകൾ! -
നിങ്ങൾ വാങ്ങുന്ന സ്കിൻകെയർ ഉൽപ്പന്നങ്ങൾ വ്യാജമാണോ? എഫ്.ഡി.എയുടെ മുന്നറിയിപ്പും നിങ്ങൾ അറിയേണ്ട 60 സെക്കൻഡ് ചെക്ക്ലിസ്റ്റും -
കടുത്ത ചൂടിലും പവർകട്ടിലും വീട് തണുപ്പിക്കാം; വാസ്തു പറയുന്ന ലളിതമായ വഴികൾ ഇതാ -
ബിഗ് ബോസ് മലയാളം സീസൺ 8: മത്സരാർത്ഥികൾ, വോട്ടിങ് രീതികൾ, ആദ്യ ആഴ്ചയിലെ അപ്രതീക്ഷിത ട്വിസ്റ്റുകൾ! -
അജ ഏകാദശി പാരണം: വീടിന്റെ ഐശ്വര്യത്തിനായി ഈ വാസ്തു മാറ്റങ്ങൾ വരുത്തൂ, ഭാഗ്യം കൂടെയുണ്ടാകും! -
ഗണേശ ചതുർത്ഥി 2026: തീയതിയിലെ ആശയക്കുഴപ്പം അവസാനിച്ചു; ആഘോഷം സെപ്റ്റംബർ 14-ന് തന്നെ -
കത്തുന്ന വെയിലിൽ ചർമ്മം കരിഞ്ഞുപോകുമോ? കേരളത്തിലെ ഉയർന്ന UV തോതിനെ നേരിടാൻ ഈ മുൻകരുതലുകൾ മതി -
15 കിലോ കുറച്ച് രജിഷ, 14 കിലോ കൂട്ടി നിമിഷ; താരങ്ങളുടെ ഫിറ്റ്നസ് രഹസ്യം ഇതാണ്
കുട്ടി ഭക്ഷണം കഴിക്കുന്നില്ലേ?

കുട്ടികള്‍ക്ക് ഭക്ഷണത്തില്‍ നിന്നുള്ള ശ്രദ്ധ മാററാം. ഭക്ഷണം കൊടുക്കുന്ന സമയത്ത് ടിവി വച്ചു കൊടുക്കുകയോ വീട്ടില്‍ മറ്റുള്ളവരോട് കുട്ടിയെ കളിപ്പിക്കാന്‍ ആവശ്യപ്പെടുകയോ ചെയ്യാം. ഇങ്ങനെ ചെയ്യുമ്പോള്‍ ഇടയ്ക്കിടെ ഭക്ഷണം കൊടുക്കാന്‍ എളുപ്പമായിരിക്കും.
കുട്ടിയുടെ സാന്നിധ്യത്തില്‍ ഭക്ഷണം കഴിക്കാത്തതിനെ പറ്റി പരാതി പറയരുത്. ശ്രദ്ധ ആകര്‍ഷിക്കാന്‍ എന്തും ചെയ്യുന്ന ശീലം കുട്ടികള്‍ക്കുണ്ട്. ഇതിനു വേണ്ടി പിന്നീടും ഭക്ഷണം കഴിക്കാതിരിക്കുന്നത് അവര്‍ ആവര്‍ത്തിക്കും.
കുട്ടി കൊടുക്കുന്ന ഭക്ഷണം കഴിക്കുകയോ തനിയെ കഴിക്കുകയോ ചെയ്യുമ്പോള്‍ കുട്ടിയെ പ്രോത്സാഹിപ്പിക്കുക. ഭക്ഷണം അല്പം താഴെപ്പോയാലും താഴെയിട്ടാലും വഴക്കു പറയാതിരിക്കുക.
ഭക്ഷണത്തിനുളള സമയമായെന്ന് കുട്ടിയെ പഠിപ്പിക്കുവാന്‍ മാര്‍ഗമുണ്ട്. ഭക്ഷണസമയമാകുമ്പോള്‍ പാത്രങ്ങളും ഗ്ലാസുകളും ഭക്ഷണവും തീന്മേശയില് എടുത്തുവയ്ക്കുക. ഇവിടെ ഇരുത്തി കുഞ്ഞിന് ഭക്ഷണം നല്‍കുക. പിന്നീട് പാത്രങ്ങളും ഭക്ഷണവും മേശയില്‍ എടുത്തുവയ്ക്കുമ്പോള്‍ ഭക്ഷണസമയമായെന്ന് കുട്ടിക്ക് മനസിലാകും.
ഭക്ഷണം മതിയെന്ന് കുട്ടി പറഞ്ഞാല്‍ അത് ചെവിക്കൊള്ളുക. വീണ്ടും നിര്‍ബന്ധിച്ച് ഭക്ഷണം കൊടുത്താല്‍ പിന്നീട് കഴിക്കാന്‍ വിളിക്കുമ്പോള്‍ കുട്ടി വൈമുഖ്യം കാണിക്കും.
ഭക്ഷണം കളയരുതെന്ന നല്ല പാഠം തീന്മേശയില് വച്ച് കുട്ടിക്ക് മനസിലാക്കിക്കൊടുക്കണം.



Click it and Unblock the Notifications
