Latest Updates
-
ഗാന്ധി ജയന്തി ഡ്രൈ ഡേ: മദ്യശാലകൾ അടച്ചിടുമോ? അറിയേണ്ടതെല്ലാം ഇതാ -
വജ്രയോഗം 2026: ഇന്ന് പുതിയ തുടക്കങ്ങൾ വേണ്ട, ഈ കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെ തകർക്കുന്നുവോ? തിളക്കം നിലനിർത്താൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
യുനെസ്കോ പട്ടികയിൽ ഇന്ത്യയുടെ 5 പുതിയ ചരിത്രസ്മാരകങ്ങൾ; മധ്യപ്രദേശിന് ഇരട്ടി നേട്ടം! -
കേരളത്തിൽ ഇന്ന് യെല്ലോ അലർട്ട്; ഈ രണ്ട് ജില്ലകളിൽ ഉള്ളവർ അതീവ ജാഗ്രത പാലിക്കണം, മഴ കനക്കും -
ഒക്ടോബർ 2 യാത്രയ്ക്ക് തയ്യാറെടുക്കുകയാണോ? ഇന്ധനവിലയിൽ മാറ്റമില്ല; യാത്ര സുഗമമാക്കാൻ ഈ ടിപ്പുകൾ ശ്രദ്ധിക്കൂ -
2026 ഒക്ടോബർ രാശിഫലം: ശുക്രന്റെ വക്രഗതിയും ഗ്രഹമാറ്റങ്ങളും; ഈ തെറ്റുകൾ വരുത്തരുത്! -
2026 ഒക്ടോബറിൽ ജ്യോതിഷപരമായ വലിയ മാറ്റങ്ങൾ; ഈ ദിവസങ്ങളിൽ ശ്രദ്ധിക്കണം! -
കേരളത്തിൽ ഇന്ന് യുവി ഇൻഡക്സ് അപകടകരമായ നിലയിൽ; ഉച്ചസമയത്ത് പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത് -
സങ്കഷ്ടി ചതുർഥി വ്രതം ഇന്നാണോ? ആശയക്കുഴപ്പം വേണ്ട, ചന്ദ്രോദയ സമയം അറിയാം
തൊഴില്‍മേഖല, കുട്ടികളെ സഹായിക്കാം

മക്കളെ ഡോക്ടറോ എഞ്ചിനീയറോ ആക്കാനാണ് മാതാപിതാക്കള്‍ പരക്കം പായുന്നത്. അതിനു വേണ്ടി കളിച്ചുനടക്കേണ്ട കുട്ടികളെ കമ്പ്യൂട്ടറിനു മുമ്പില്‍ പിടിച്ചിരുത്തുന്ന 'സോഫ്റ്റ്വെയര്' ഡാഡിമാരുമുണ്ട്. കളിച്ചുനടക്കേണ്ട പ്രായത്തില്‍ കുഞ്ഞിനെപ്പടിച്ചു കമ്പ്യൂട്ടറിനു മുന്നിലിരുത്തുന്നത് ദോഷമേ ചെയ്യൂ. കുട്ടികളുടെ ഇഷ്ടവും താല്പര്യവുമറിയാതെ അവരെ തൊഴില്‍മേഖലയിലേക്ക് തള്ളിവിടരുത്.
കുട്ടികളുടെ കരിയര്‍ രൂപപ്പെടുത്തുവാന്‍ വേണ്ടി മാതാപിതാക്കളെ സഹായിക്കുന്ന ചില കാര്യങ്ങളിതാ;
ആദ്യമായി മനസിലാക്കേണ്ടത് ഡോക്ടര്‍, എഞ്ചിനീയര്‍ എന്നിവല്ലാതെ വേറെയും വളരെ നല്ല തൊഴില്‍ മേഖലകളുണ്ടെന്നതാണ്. മനസിനിണങ്ങിയ മേഖല തെരഞ്ഞെടുക്കാന്‍ കുട്ടികളെ സഹായിക്കുകയാണ് വേണ്ടത്, അല്ലാതെ നിര്‍ബന്ധിക്കുകയല്ല.
ബാല്യം പഠിപ്പിനൊപ്പം കളിക്കേണ്ടതും കൂടിയാണ്. കുട്ടികളെ കളിക്കാനും പാട്ടുപാടാനും നൃത്തംചെയ്യാനും അവര്‍ക്കിഷ്ടമുള്ള നല്ല കാര്യങ്ങള്‍ ചെയ്യാനും അനുവദിക്കുക. ഇത്തരം കാര്യങ്ങള്‍ കുട്ടികളില്‍ ഭാവനകള്‍ വളര്‍ത്താനും കാര്യങ്ങള്‍ മനസിലാക്കാനും സഹായിക്കും. പഠനത്തിന്റെ പിരിമുറുക്കത്തില്‍ നിന്നും കുട്ടികളുടെ മനസിനെ സ്വസ്ഥമാക്കാനും ഇത്തരം വിനോദങ്ങള്‍ക്ക് കഴിയും.
കുട്ടികളെ കുറച്ചുകാലം സൂക്ഷ്മമായി നിരീക്ഷിച്ചാല്‍ അവരുടെ താല്പര്യം എന്തിലാണെന്ന് അറിയാന്‍ കഴിയും. ഇതടിസ്ഥാനപ്പെടുത്തിയാണ് അവരുടെ തൊഴില്‍മേഖല ഏതെന്നു തീരുമാനിക്കേണ്ടത്. മനസിനിണങ്ങാത്ത ജോലി ഒരിക്കലും സന്തോഷത്തോടെ ചെയ്യാന്‍ കഴിയില്ല. ഒരു പരിധി കഴിഞ്ഞാല്‍ മടുപ്പുളവാകുകയും ചെയ്യും. പിന്നീട് ഒരു യന്ത്രം പോലെ ജോലി ചെയ്യേണ്ടി വരും.
മുതിര്‍ന്നവരെ ബഹുമാനിക്കാനും മറ്റുള്ളവരുമായി ഇടപഴകാനും കുട്ടികളെ ശീലിപ്പിക്കണം. ബന്ധുക്കളില്‍ നിന്നും കൂട്ടുകാരില്‍ നിന്നും ഇവരെ അകറ്റിനിര്‍ത്തരുത്. മറ്റുള്ളവരെപ്പററി പഠിക്കാനും ബന്ധങ്ങളുടെ മൂല്യം മനസിലാക്കാനും ഇത് സഹായിക്കും. ഭാവിയില്‍ ജോലിസ്ഥലത്തും ഇത് കുട്ടികള്‍ക്ക് സഹായകമാകും.
കുട്ടികളെ ഭരിക്കുന്നതിന് പകരം തെറ്റുകള്‍ ചൂണ്ടിക്കാട്ടി നല്ല സുഹൃത്തുക്കളാകാന്‍ മാതാപിതാക്കള്‍ ശ്രമിക്കണം. ഭാവിയില്‍ നി്ങ്ങളുടെ അഭിപ്രായങ്ങള്‍ മുഖവിലക്കെടുക്കാന്‍ കുട്ടികളെ ഇതു പ്രേരിപ്പിക്കും.



Click it and Unblock the Notifications
