Latest Updates
-
ശുക്രൻ വക്രഗതിയിലേക്ക്: ഒക്ടോബർ 3 മുതൽ 10 വരെ ഈ രാശിക്കാർക്ക് സാമ്പത്തിക നേട്ടം, ഭാഗ്യസമയം അറിയാം -
ഏഷ്യൻ ഗെയിംസ് ഹോക്കി: ചിരവൈരികളുടെ പോരാട്ടം, ഒളിമ്പിക്സ് സ്വപ്നവുമായി ഇന്ത്യ ഇന്ന് പാകിസ്താനെ നേരിടുന്നു -
കോണിപ്പടി വാസ്തു: വീടിന്റെ ഐശ്വര്യത്തിന് ഈ ചെറിയ മാറ്റങ്ങൾ വരുത്താം, ശ്രദ്ധിക്കൂ ഈ കാര്യങ്ങൾ -
ടൈംസ് റാങ്കിംഗ് 2027: ഇന്ത്യൻ സർവകലാശാലകൾക്ക് തിരിച്ചടിയോ? അറിയേണ്ട പ്രധാന കാര്യങ്ങൾ ഇതാ -
ജിഎസ്ടി പിരിവ് 2 ലക്ഷം കോടി കടന്നു; ഉത്സവകാല ഓഫറുകളിൽ വൻ മാറ്റത്തിന് സാധ്യത -
കേരളത്തിൽ തുടർച്ചയായി രണ്ട് ദിവസം ഡ്രൈ ഡേ; മദ്യവിൽപ്പനയ്ക്ക് കർശന നിയന്ത്രണം, അറിയേണ്ടതെല്ലാം! -
കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത: ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്, യാത്രക്കാർ ശ്രദ്ധിക്കുക! -
ദില്ലിയിലെ വായുമലിനീകരണം: ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ഒക്ടോബർ 1: വാണിജ്യ എൽപിജി സിലിണ്ടർ വിലയിൽ വൻ വർധന; ഹോട്ടലുകൾക്കും കാറ്ററിങ് സ്ഥാപനങ്ങൾക്കും ഇനി എന്ത്? -
20 കിലോ കുറച്ചത് എങ്ങനെ? ഖുശ്ബു സുന്ദറിന്റെ ഫിറ്റ്നസ് രഹസ്യമായ ആ ജാപ്പനീസ് വിദ്യ ഇതാ
കുട്ടികളെ വൃത്തി ശീലിപ്പിക്കാം

ഭക്ഷണം കഴിക്കുന്നതിനു മുന്‍പും കഴിച്ച ശേഷവും കയ്യും വായും കഴുകാന്‍ കുട്ടികളെ ശീലിപ്പിക്കുക. രണ്ടോ മൂന്നോ വയസുളള കുട്ടി ഇതെക്കുറിച്ച് ബോധവാനായിരിക്കില്ല. അതിന്റെ ആവശ്യകതയെപ്പററി കുട്ടിയെ പറഞ്ഞു ബോധ്യപ്പെടുത്തുക. കഴുകുമ്പോള്‍ കൈകള്‍ ഉരച്ചുകഴുകുവാനും വിരലുകള്‍ക്കിടയില്‍ നിന്നും അവശിഷ്ടങ്ങള്‍ നീക്കം ചെയ്യാനും കുട്ടിയെ കാണിച്ചു കൊടുക്കുക. കയ്യില്‍ അഴുക്കായാലും കഴുകാന്‍ കുട്ടിയെ ശീലിപ്പിക്കുക.
അഴുക്കായ വസ്ത്രം തനിയെ മാറുവാന്‍ കുട്ടിയെ പഠിപ്പിക്കുക. കളിച്ചു കഴിഞ്ഞാല്‍ വസ്ത്രത്തില്‍ അഴുക്കും വിയര്പ്പുമാകാന് സാധ്യതയുണ്ടെന്നും വൃത്തിഹീനമായ ആ വസ്ത്രം ധരിച്ചു കിടന്നുറങ്ങരുതെന്നും കുട്ടിയെ ബോധ്യപ്പെടുത്തുക.
മലമൂത്ര വിസര്‍ജനം ടോയ്്ലറ്റില്‍ മാത്രം നടത്താന്‍ കുട്ടിയെ ശീലിപ്പിക്കുക. തനിയെ കഴുകാനും ഫ്ളഷ് ചെയ്യുവാനും പഠിപ്പിച്ചു കൊടുക്കുക.
രാവിലെയും രാത്രിയും പല്ലു തേയ്ക്കുന്നത് നിര്‍ബന്ധമാക്കുക. പല്ലു തേക്കാതിരുന്നാലുള്ള പ്രശ്നങ്ങളെപ്പറ്റി കുട്ടികള്‍ക്ക് കഥകള്‍ പറഞ്ഞുകൊടുക്കാം. അവരുടെ കയ്യില്‍ ബ്രഷ് കൊടുത്ത് ശരിയായ രീതിയില്‍ പല്ല് വൃത്തിയാക്കാന്‍ പഠിപ്പിക്കുക.
തനിയെ കുളിയ്ക്കാനും അല്പം മുതിര്‍ന്നു കഴിയുമ്പോള്‍ കുട്ടിയെ ശീലിപ്പിക്കാം. കുട്ടി തനിയെ കുളിക്കുമ്പോള്‍ ശ്രദ്ധ വേണം. വെള്ളം സൂക്ഷിച്ചുപയോഗിക്കേണ്ടതിനെപ്പറ്റിയും കുട്ടിക്ക് പറഞ്ഞു കൊടുക്കാം.
ഭക്ഷണം കഴിക്കുമ്പോഴും കഴിച്ച ശേഷവും സ്പൂണ്‍, നാപ്കിനുകള്‍, ടിഷ്യൂപേപ്പര്‍ എന്നിവ എങ്ങനെ കൈകാര്യം ചെയ്യണമെന്നും കുട്ടികളെ ശീലിപ്പിക്കുക.



Click it and Unblock the Notifications
