Latest Updates
-
ഡൽഹിയിൽ വായുമലിനീകരണം രൂക്ഷം; ചർമ്മത്തെയും ആരോഗ്യത്തെയും സംരക്ഷിക്കാൻ ഈ മുൻകരുതലുകൾ അനിവാര്യം -
വയറിലെ വീക്കം കുറച്ച് ക്യാമറയ്ക്ക് മുന്നിൽ തിളങ്ങാം; 24 മണിക്കൂർ കൊണ്ട് മാറ്റം വരുത്താൻ ഈ ടിപ്പുകൾ -
ശുക്രാസ്തമയം 2026: വിവാഹവും ശുഭകാര്യങ്ങളും മാറ്റിവെക്കണോ? ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ -
തുലാം സംക്രാന്തി 2026: സൂര്യൻ തുലാം രാശിയിലേക്ക്; ഈ രാശിക്കാർക്ക് വരാനിരിക്കുന്നത് വലിയ മാറ്റങ്ങൾ, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
ഒക്ടോബർ 17 രവി യോഗം: പുതിയ തുടക്കങ്ങൾക്ക് ഇന്ന് ശുഭസമയം, നഗരങ്ങളിലെ കൃത്യമായ സമയം അറിയാം -
ദുർഗ്ഗാപൂജ ഡേറ്റ് നൈറ്റ്: മെട്രോ സമയം മുതൽ സുരക്ഷ വരെ; ദമ്പതികൾ അറിയേണ്ട പ്രധാന കാര്യങ്ങൾ -
വിജയദശമി 2026: സ്വർണം വാങ്ങാനും വിദ്യാരംഭത്തിനും ഏറ്റവും ഭാഗ്യമുള്ള രാശികൾ ഇവയാണ്, അറിയാം ശുഭമുഹൂർത്തങ്ങൾ -
ഒക്ടോബർ 17 നക്ഷത്രഫലം: അശ്വതി മുതൽ രേവതി വരെ, ഇന്ന് ഭാഗ്യം ആർക്കൊപ്പം? അറിയാം നിങ്ങളുടെ രാശിഫലം -
ഇന്നത്തെ രാശിഫലം (ഒക്ടോബർ 17): ഈ രാശിക്കാർക്ക് ഇന്ന് ഭാഗ്യദിനം, കരിയറിലും സാമ്പത്തിക രംഗത്തും വൻ മാറ്റങ്ങൾ! -
ബംഗളൂരുവിലും ചെന്നൈയിലും കനത്ത മഴ: ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു, യാത്രക്കാർ ശ്രദ്ധിക്കുക
നല്ല ശീലങ്ങള് കുട്ടികളിലേക്കു പകര്ന്നു നല്കൂ

21-ാം നൂററാണ്ടിലാണ് ഇന്നത്തെ കുട്ടികള് ജീവിക്കുന്നതും ജീവിക്കേണ്ടതും. സ്വയംപ്രാപ്തി നേടുകയെന്നത് അവര്ക്കും വളരെ പ്രധാനമാണ്. കാര്യങ്ങള് തിരിച്ചറിയുവാനും പ്രശ്നങ്ങള്ക്ക് പരിഹാരം കണ്ടെത്തുവാനും അവര്ക്കു തനിയെ കഴിയണം. ഒരു പ്രായം കഴിഞ്ഞാന് പരാശ്രയമില്ലാതെ കാര്യങ്ങള് ചെയ്യുവാനുള്ള പരിശീലനം കുട്ടികള്ക്ക് ചെറുപ്പത്തിലേ നല്കണം.
ആഘോഷങ്ങളുടെ ഒരു ലോകത്തേക്കാണ് ഇപ്പോഴത്തെ കുട്ടികല് നടന്നടുക്കുന്നത്. മദ്യപാനം ഉള്പ്പെടെയുള്ള ദുശീലങ്ങളുടെ പ്രശ്നങ്ങളെപ്പറ്റി കുട്ടികളെ ബോധവാന്മാരാക്കണം. ഉദാഹരമായി മദ്യപിച്ചു വാഹനമോടിക്കരുത്, അടിപിടിയുണ്ടാക്കരുത് തുടങ്ങിയ കാര്യങ്ങള്.
പ്രകൃതിയേയും സഹജീവികളേയും ഉപദ്രവിക്കാതെ ജീവിക്കാന് കുട്ടികളെ പഠിപ്പിക്കുക. മാത്രമല്ലാ, കഴിവതും മനുഷ്യരേയും മൃഗങ്ങളേയും സ്നേഹിക്കാനും സഹായിക്കാനും അവരെ പ്രേരിപ്പിക്കുക.
പണത്തിന്റെ മൂല്യമറിയാത്ത കുട്ടി എത്ര സമ്പാദിച്ചിട്ടും കാര്യമില്ല. മാതാപിതാക്കളെന്ന നിലയ്ക്ക് പണത്തിന് നിങ്ങളനുഭവിച്ച ബുദ്ധിമുട്ടുകളും പണം സൂക്ഷിച്ചു ചെലവാക്കേണ്ടതിന്റെ ആവശ്യകതയും കുട്ടിയെ ബോധ്യപ്പെടുത്തുക. കുട്ടി എന്താവശ്യപ്പെട്ടാലും അതുടനടി വാങ്ങിച്ചു കൊടുക്കാതിരിക്കുക. ചെറുപ്പത്തിലേ പണം സൂക്ഷിക്കാന് കുട്ടിക്ക് പരിശീലനം നല്കുക.
കുടുംബത്തിന്റേയും കുടുംബബന്ധത്തിന്റേയും വില കുട്ടിയെ ബോധ്യപ്പെടുത്തുക. മുതിര്ന്നവരെയും നമ്മുടെ ജീവിതരീതികളേയും ചിട്ടകളേയും ബഹുമാനിക്കാന് പഠിപ്പിക്കുക. പിന്തുടര്ന്നു പോകുന്ന അനുഷ്ഠാനങ്ങളുടെ ആവശ്യകതയെപ്പറ്റിയും പ്രാധാന്യത്തെപ്പറ്റിയും കുട്ടികളെ ബോധ്യപ്പെടുത്തുക.



Click it and Unblock the Notifications
