For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

കുട്ടികള്‍ തല്ലുമ്പോള്‍ കുട്ടികളെ തല്ലരുത്

|

Toddler
മറ്റുള്ളവരെ തല്ലുന്ന കുട്ടികളെ കണ്ടിട്ടില്ലേ..കുട്ടിയാണെങ്കിലും ഇത് കാണാന്‍ സുഖമുള്ള കാഴ്ചയാവില്ല.

സാധാരണ അച്ഛനമ്മമാര്‍ കുട്ടി തങ്ങളെ തല്ലുമ്പോള്‍ കാര്യമാക്കാറില്ല. ഇത് മറ്റുള്ളവരുടെ നേര്‍ക്കെടുക്കുമ്പോഴാണ് കുട്ടിയെ ശാസിക്കാറ്. ഇത് ശരിയല്ല. അച്ഛനെയും അമ്മയെയും തല്ലുവാനും കുട്ടിയെ അനുവദിക്കരുത്. കുട്ടികളുടെ കണ്ണില്‍ നിങ്ങളും മറ്റുള്ളവരും തമ്മില്‍ കാര്യമായ വ്യത്യാസങ്ങളില്ല. അച്ഛനമ്മമാരോടുള്ള അതേ പെരുമാറ്റമായിരിക്കും മറ്റുള്ളരോടും.

കുട്ടി നിങ്ങളെ തല്ലുമ്പോള്‍ തിരിച്ചു തല്ലുന്നതും നല്ല ശീലമല്ല. തറപ്പിച്ചുള്ളൊരു നോട്ടം മതിയാകും ഇത്തരം പ്രവൃത്തികളില്‍ നിന്ന് അവരെ പിന്‍തിരിപ്പിക്കാന്‍. മറ്റുള്ളവരെ തല്ലുമ്പോള്‍ കുട്ടിയെ വിലക്കാം, എന്നാല്‍ അവരുടെ മുന്നില്‍ വച്ച് ശാസിക്കാനോ ശിക്ഷിക്കാനോ മുതിരരുത്. ഇത് ദോഷമെ ചെയ്യൂ. വീട്ടില്‍ തിരിച്ചെത്തിയ ശേഷം ഇതിന്റെ വരും വരായ്കകളെക്കുറിച്ച് പറഞ്ഞുകൊടുക്കാം.

മറ്റുള്ളവരുടെയും നിങ്ങളുടെയും ശ്രദ്ധ പിടിച്ചു പറ്റാന്‍ വേണ്ടിയും കുട്ടികള്‍ ഇത്തരം പ്രവൃത്തികള്‍ ചെയ്യും. ഇത് കണ്ടില്ലെന്ന്് നടിക്കുക. വിചാരിച്ച പ്രയോജനം ലഭിക്കാതാകുമ്പോള്‍ ഇത് അവര്‍ തനിയെ നിര്‍ത്തിക്കോളും.

കുട്ടികള്‍ക്ക് അനുകരിക്കാനുള്ള പ്രവണത കൂടുതലാണ്. തല്ലാനും ഇടിക്കാനും അവര്‍ പഠിക്കുന്നത് പലപ്പോഴും ടിവിയില്‍ നിന്നോ സിനിമകളില്‍ നിന്നോ ആകും. അക്രമങ്ങളുള്ള ഇത്തരം ദൃശ്യങ്ങള്‍ കുട്ടികളെ കാണിക്കാതിരിക്കുക.

സ്‌കൂളില്‍ നിന്നോ കൂട്ടുകാരില്‍ നിന്നോ ചില കുട്ടികള്‍ ഇത്തരം ശീലങ്ങള്‍ പഠിക്കാറുണ്ട്. ഇത്തരം അവസരങ്ങളില്‍ അവരെ സൗമ്യമായി പറഞ്ഞുമനസിലാക്കാന്‍ ശ്രമിക്കുക. അവരോട് ഒച്ചയെടുക്കുകയോ കണ്ണുപൊട്ടുന്ന ചീത്ത പറയുകയോ ചെയ്തിട്ട് കാര്യമില്ല. മറ്റുള്ളവരെ ഉപദ്രവിച്ചാല്‍ തിരിച്ചുകിട്ടുമെന്നും അവലെ ബോധ്യപ്പെടുത്തുക.

കുട്ടികളിലെ ഇത്തരം ദുശീലങ്ങള്‍ ചെറുപ്പത്തിലെ തടയിടേണ്ടത് മാതാപിതാക്കളുടെ കടമായാണ്. അല്ലെങ്കില്‍ ഭാവിയില്‍ ഇത് അവര്‍ക്കും കുട്ടികള്‍ക്കും ദോഷം ചെയ്‌തേക്കും. ചൊട്ടയിലെ ശീലം ചുടല വരെ എന്നാണല്ലോ പ്രമാണം.

Read more about: kid toddler കുട്ടി
English summary

HowTo, Stop, Toddlers, Hitting, Parents, Hit, Toddler, Tantrums, കുട്ടി, അച്ഛന്‍, അമ്മ, ഇടി, അടി, ടിവി, സിനിമ, കൂട്ടുകാര്‍

Toddler hitting parents or others is a very common although not a very welcome sight. If your toddler is prone to tantrums then there might be a chance that he or she may even take to these minor shows of violence if displeased in any way. The bottom line is that you need to handle your aggressive toddler with a bit of tact and loads of patience. Aggression from such a tender age is a sign of an instinctive violence later in life . But there is no need to be alarmed; you can subdue it with proper parenting.
Story first published: Thursday, November 24, 2011, 13:39 [IST]
X
Desktop Bottom Promotion