Latest Updates
-
ഒക്ടോബർ 2026 രാശിഫലം: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും വരാനിരിക്കുന്ന വലിയ മാറ്റങ്ങൾ അറിയാം! -
ഇന്ധനവിലയിൽ മാറ്റമില്ല; കേരളത്തിലെ ഇന്നത്തെ പെട്രോൾ, ഡീസൽ നിരക്കുകൾ ഇങ്ങനെ! -
പഞ്ചകം അവസാനിച്ചു: ഇന്ന് 10:16-ന് ശേഷം ഈ കാര്യങ്ങൾ ചെയ്താൽ ഭാഗ്യം കൂടെയുണ്ടാകും -
വായുമലിനീകരണം രൂക്ഷം; ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ഏഷ്യൻ ഗെയിംസ് ക്വാർട്ടർ: അഫ്ഗാനിസ്ഥാനെതിരെ ഇന്ത്യ ഇന്ന്; മഴ ഭീഷണിയിൽ മത്സരം നടക്കുമോ? -
പിതൃപക്ഷകാലത്ത് വീട്ടിൽ ഈ മാറ്റങ്ങൾ വരുത്തൂ; ഐശ്വര്യവും സമാധാനവും തേടിയെത്തും! -
മഴക്കാലത്ത് ചർമ്മം നശിക്കുമോ? ഫംഗസ് അണുബാധയും മുഖക്കുരുവും തടയാൻ ഡെർമറ്റോളജിസ്റ്റുകൾ പറയുന്ന വഴികൾ ഇതാ -
ഗജകേസരി യോഗം: പണമിടപാടുകൾക്കും യാത്രകൾക്കും ഇന്നത്തെ ശുഭസമയം ഇതാണ്, അറിയേണ്ടതെല്ലാം! -
കേരള തീരത്ത് കള്ളക്കടൽ ഭീഷണി: റെഡ് അലർട്ട് പ്രഖ്യാപിച്ചു; തീരദേശവാസികൾ അതീവ ജാഗ്രതയിൽ -
2026 സെപ്റ്റംബർ 28: ഇന്നത്തെ രാജയോഗം അറിയാം, കരിയറിലും സാമ്പത്തിക കാര്യങ്ങളിലും നേട്ടമുണ്ടാക്കാൻ ഈ വഴികൾ പരീക്ഷിക്കൂ!
കുട്ടികള്‍ തല്ലുമ്പോള്‍ കുട്ടികളെ തല്ലരുത്

സാധാരണ അച്ഛനമ്മമാര്‍ കുട്ടി തങ്ങളെ തല്ലുമ്പോള്‍ കാര്യമാക്കാറില്ല. ഇത് മറ്റുള്ളവരുടെ നേര്ക്കെടുക്കുമ്പോഴാണ് കുട്ടിയെ ശാസിക്കാറ്. ഇത് ശരിയല്ല. അച്ഛനെയും അമ്മയെയും തല്ലുവാനും കുട്ടിയെ അനുവദിക്കരുത്. കുട്ടികളുടെ കണ്ണില്‍ നിങ്ങളും മറ്റുള്ളവരും തമ്മില്‍ കാര്യമായ വ്യത്യാസങ്ങളില്ല. അച്ഛനമ്മമാരോടുള്ള അതേ പെരുമാറ്റമായിരിക്കും മറ്റുള്ളരോടും.
കുട്ടി നിങ്ങളെ തല്ലുമ്പോള്‍ തിരിച്ചു തല്ലുന്നതും നല്ല ശീലമല്ല. തറപ്പിച്ചുള്ളൊരു നോട്ടം മതിയാകും ഇത്തരം പ്രവൃത്തികളില്‍ നിന്ന് അവരെ പിന്തിരിപ്പിക്കാന്. മറ്റുള്ളവരെ തല്ലുമ്പോള്‍ കുട്ടിയെ വിലക്കാം, എന്നാല്‍ അവരുടെ മുന്നില്‍ വച്ച് ശാസിക്കാനോ ശിക്ഷിക്കാനോ മുതിരരുത്. ഇത് ദോഷമെ ചെയ്യൂ. വീട്ടില്‍ തിരിച്ചെത്തിയ ശേഷം ഇതിന്റെ വരും വരായ്കകളെക്കുറിച്ച് പറഞ്ഞുകൊടുക്കാം.
മറ്റുള്ളവരുടെയും നിങ്ങളുടെയും ശ്രദ്ധ പിടിച്ചു പറ്റാന്‍ വേണ്ടിയും കുട്ടികള്‍ ഇത്തരം പ്രവൃത്തികള്‍ ചെയ്യും. ഇത് കണ്ടില്ലെന്ന്് നടിക്കുക. വിചാരിച്ച പ്രയോജനം ലഭിക്കാതാകുമ്പോള്‍ ഇത് അവര്‍ തനിയെ നിര്‍ത്തിക്കോളും.
കുട്ടികള്‍ക്ക് അനുകരിക്കാനുള്ള പ്രവണത കൂടുതലാണ്. തല്ലാനും ഇടിക്കാനും അവര്‍ പഠിക്കുന്നത് പലപ്പോഴും ടിവിയില്‍ നിന്നോ സിനിമകളില്‍ നിന്നോ ആകും. അക്രമങ്ങളുള്ള ഇത്തരം ദൃശ്യങ്ങള്‍ കുട്ടികളെ കാണിക്കാതിരിക്കുക.
സ്കൂളില്‍ നിന്നോ കൂട്ടുകാരില്‍ നിന്നോ ചില കുട്ടികള്‍ ഇത്തരം ശീലങ്ങള്‍ പഠിക്കാറുണ്ട്. ഇത്തരം അവസരങ്ങളില്‍ അവരെ സൗമ്യമായി പറഞ്ഞുമനസിലാക്കാന്‍ ശ്രമിക്കുക. അവരോട് ഒച്ചയെടുക്കുകയോ കണ്ണുപൊട്ടുന്ന ചീത്ത പറയുകയോ ചെയ്തിട്ട് കാര്യമില്ല. മറ്റുള്ളവരെ ഉപദ്രവിച്ചാല്‍ തിരിച്ചുകിട്ടുമെന്നും അവലെ ബോധ്യപ്പെടുത്തുക.
കുട്ടികളിലെ ഇത്തരം ദുശീലങ്ങള്‍ ചെറുപ്പത്തിലെ തടയിടേണ്ടത് മാതാപിതാക്കളുടെ കടമായാണ്. അല്ലെങ്കില്‍ ഭാവിയില്‍ ഇത് അവര്‍ക്കും കുട്ടികള്‍ക്കും ദോഷം ചെയ്തേക്കും. ചൊട്ടയിലെ ശീലം ചുടല വരെ എന്നാണല്ലോ പ്രമാണം.



Click it and Unblock the Notifications
