Latest Updates
-
ഇന്ധനവിലയിൽ മാറ്റമില്ല; കേരളത്തിലെ ഇന്നത്തെ പെട്രോൾ, ഡീസൽ നിരക്കുകൾ ഇങ്ങനെ! -
പഞ്ചകം അവസാനിച്ചു: ഇന്ന് 10:16-ന് ശേഷം ഈ കാര്യങ്ങൾ ചെയ്താൽ ഭാഗ്യം കൂടെയുണ്ടാകും -
വായുമലിനീകരണം രൂക്ഷം; ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ഏഷ്യൻ ഗെയിംസ് ക്വാർട്ടർ: അഫ്ഗാനിസ്ഥാനെതിരെ ഇന്ത്യ ഇന്ന്; മഴ ഭീഷണിയിൽ മത്സരം നടക്കുമോ? -
പിതൃപക്ഷകാലത്ത് വീട്ടിൽ ഈ മാറ്റങ്ങൾ വരുത്തൂ; ഐശ്വര്യവും സമാധാനവും തേടിയെത്തും! -
മഴക്കാലത്ത് ചർമ്മം നശിക്കുമോ? ഫംഗസ് അണുബാധയും മുഖക്കുരുവും തടയാൻ ഡെർമറ്റോളജിസ്റ്റുകൾ പറയുന്ന വഴികൾ ഇതാ -
ഗജകേസരി യോഗം: പണമിടപാടുകൾക്കും യാത്രകൾക്കും ഇന്നത്തെ ശുഭസമയം ഇതാണ്, അറിയേണ്ടതെല്ലാം! -
കേരള തീരത്ത് കള്ളക്കടൽ ഭീഷണി: റെഡ് അലർട്ട് പ്രഖ്യാപിച്ചു; തീരദേശവാസികൾ അതീവ ജാഗ്രതയിൽ -
2026 സെപ്റ്റംബർ 28: ഇന്നത്തെ രാജയോഗം അറിയാം, കരിയറിലും സാമ്പത്തിക കാര്യങ്ങളിലും നേട്ടമുണ്ടാക്കാൻ ഈ വഴികൾ പരീക്ഷിക്കൂ! -
സൂര്യൻ അസ്തം നക്ഷത്രത്തിലേക്ക്: ഈ ആഴ്ച ശ്രദ്ധിക്കേണ്ട കാര്യങ്ങളും ലളിതമായ പരിഹാരങ്ങളും
നഴ്സറിക്കുട്ടികള്‍ക്ക് ബാഗ് ഒരുക്കാം

കാര്‍ട്ടൂണ്‍ കഥാപാത്രങ്ങളും വര്ണചിത്രങ്ങളും ഉള്ള കുട്ടികളുടെ ബാഗുകള്‍ ഇന്ന് വിപണിയില്‍ നിരവധിയാണ്. ഏതെങ്കിലും നഴ്സറി പാട്ടോ കഥയോ ചിത്രീകരിക്കുന്ന ബാഗുകള്‍ കുട്ടികള്‍ക്ക് നന്നായിരിക്കും. കുട്ടികള്‍ക്ക് താല്പര്യമുള്ള വിഷയവുമായി ബന്ധപ്പെട്ട ബാഗുകള്‍ തെരഞ്ഞെടുക്കുന്നതും നല്ലൊരു മാര്‍ഗമാണ്. ചില കുട്ടികള്‍ക്ക് കാറിനോട് അമിതതാല്പര്യമുണ്ടായിരിക്കും. ഇത്തരക്കാര്‍ക്ക് കാറിന്റെ ചിത്രമുള്ള ബാഗുകള്‍ തെരഞ്ഞെടുക്കാം. കുട്ടികള്‍ക്ക് ഇഷ്ടമുളള നിറങ്ങള്‍ തെരഞ്ഞെടുക്കുക.
അക്ഷരങ്ങളും അക്കങ്ങളും അറിയുന്ന കുട്ടിയാണെങ്കില്‍ ഇത്തരം ഏതെങ്കിലും പുസ്തകം ബാഗില്‍ ഉള്‍ക്കൊള്ളിക്കാം. കുട്ടിക്കിഷ്ടമുള്ള കളിപ്പാട്ടങ്ങളും ബാഗില്‍ വയ്ക്കുന്നത് നല്ലതായിരിക്കും. നഴ്സറിയില്‍ പോകാന്‍ മടിക്കുന്ന കുട്ടികളെ അനുനയിപ്പിക്കാനുള്ള ഒരു മാര്‍ഗം കൂടിയാണിത്.
അത്യാവശ്യസന്ദര്‍ഭങ്ങളില്‍ ഉപയോഗിക്കാനായി മറ്റൊരു ജോഡി വസ്ത്രം ബാഗില്‍ നിര്‍ബന്ധമായും വച്ചിരിക്കണം. കര്‍ച്ചീഫോ ടിഷ്യൂ പേപ്പറുകളോ ബാഗില്‍ വയ്ക്കാം. ഇത് ഉപയോഗിക്കാന്‍ കുട്ടിയെ പഠിപ്പിക്കുകയും വേണം. ഭക്ഷണം കഴിക്കുമ്പോള്‍ കഴുത്തില്‍ കെട്ടാനുളള ബിബ്, സ്പൂണ്‍, നാപ്കിന് എന്നിവ ബാഗില്‍ വയ്ക്കുക. നഴ്സറിയില്‍ കുട്ടിയെ കിടത്തി ഉറക്കുന്ന ശീലമുണ്ടെങ്കില്‍ ഇതിനാവശ്യമുളള ചെറിയ തലയിണയോ വിരിപ്പോ പറ്റുമെങ്കില്‍ കൊടുത്തയക്കുക. വൃത്തിക്കും ഇതുതന്നെയായിരിക്കും നല്ലത്.
കുട്ടിക്ക് കൊടുത്തയക്കുന്ന ഭക്ഷണവും വളറെ പ്രധാനമാണ്. ഫലവര്‍ഗങ്ങളും പച്ചക്കറികളുമടങ്ങിയ ഭക്ഷണമായിരിക്കണം കുട്ടിക്ക് നല്‍കേണ്ടത്. സാന്ഡ്വിച്ച്, വെജിററബിള് സാലഡ്, ഇഡ്ഢലി, ഉരുളക്കിഴങ്ങ്, കോളിഫഌവര്‍ തുടങ്ങിയവ വേവിച്ചു ചേര്‍ത്തുണ്ടാക്കുന്ന ചപ്പാത്തി തുടങ്ങിയ കുട്ടിക്ക് കൊടുത്തയയ്ക്കാവുന്ന ഭക്ഷണങ്ങളാണ്. മാറി മാറി ഭക്ഷണം കൊടുത്തയയ്ക്കുക. ഇടയ്ക്ക് ഒരു മാറ്റത്തിന് വേണ്ടി ബിസ്ക്കറ്റ്, ഉരുളക്കിഴങ്ങ് വറുത്തത് തുടങ്ങിയവയും കൊടുത്തയയ്ക്കാം.
തിളപ്പിച്ചാറ്റിയ വെളളം കുട്ടിയുടെ ബാഗില്‍ വയ്ക്കാന്‍ മറക്കരുത്. കുട്ടിയുടെ ആരോഗ്യത്തിന് ഇത് പ്രധാനമാണെന്ന് ഓര്‍ക്കുക.



Click it and Unblock the Notifications
