Latest Updates
-
കോണിപ്പടി വാസ്തു: വീടിന്റെ ഐശ്വര്യത്തിന് ഈ ചെറിയ മാറ്റങ്ങൾ വരുത്താം, ശ്രദ്ധിക്കൂ ഈ കാര്യങ്ങൾ -
ടൈംസ് റാങ്കിംഗ് 2027: ഇന്ത്യൻ സർവകലാശാലകൾക്ക് തിരിച്ചടിയോ? അറിയേണ്ട പ്രധാന കാര്യങ്ങൾ ഇതാ -
ജിഎസ്ടി പിരിവ് 2 ലക്ഷം കോടി കടന്നു; ഉത്സവകാല ഓഫറുകളിൽ വൻ മാറ്റത്തിന് സാധ്യത -
കേരളത്തിൽ തുടർച്ചയായി രണ്ട് ദിവസം ഡ്രൈ ഡേ; മദ്യവിൽപ്പനയ്ക്ക് കർശന നിയന്ത്രണം, അറിയേണ്ടതെല്ലാം! -
കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത: ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്, യാത്രക്കാർ ശ്രദ്ധിക്കുക! -
ദില്ലിയിലെ വായുമലിനീകരണം: ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ഒക്ടോബർ 1: വാണിജ്യ എൽപിജി സിലിണ്ടർ വിലയിൽ വൻ വർധന; ഹോട്ടലുകൾക്കും കാറ്ററിങ് സ്ഥാപനങ്ങൾക്കും ഇനി എന്ത്? -
20 കിലോ കുറച്ചത് എങ്ങനെ? ഖുശ്ബു സുന്ദറിന്റെ ഫിറ്റ്നസ് രഹസ്യമായ ആ ജാപ്പനീസ് വിദ്യ ഇതാ -
ആകാശത്ത് അത്ഭുതം! ഇന്ന് രാത്രി ശുക്രനെ വ്യക്തമായി കാണാൻ അപൂർവ്വ അവസരം; അറിയേണ്ടതെല്ലാം -
ശുക്രന്റെ വക്രഗതി 2026: ഒക്ടോബർ 3 മുതൽ വലിയ മാറ്റങ്ങൾ; സാമ്പത്തിക ഇടപാടുകളിൽ ഈ കരുതൽ വേണം
ജോലിക്കു പോകുന്നോ, കുഞ്ഞിനെ ഒരുക്കൂ

കുഞ്ഞിനെ വിട്ട് ജോലിക്കു പോകാന്‍ ആദ്യമേ മാനസികമായി ഒരുങ്ങണം. അവരെ ഇതിനായി ഒരുക്കുകയും വേണം. പെട്ടെന്നൊരു ദിവസം കുട്ടിയെ ഇട്ട് ജോലിക്കു പോയിത്തുടങ്ങിയാല്‍ കുഞ്ഞിനെ ഇത് മാനസികമായി ഇത് ഏറെ ബാധിക്കും.
ജോലിക്കു പോകുന്ന കാര്യം കുഞ്ഞിനോട് മുന്‍പേ പറയണം. കുറച്ചു മുതിര്‍ന്ന കുട്ടികള്‍ക്കിത് കുറേയൊക്കെ മനസിലാകും. തീരെ ചെറിയ കുഞ്ഞുങ്ങള്ക്കാകട്ടെനിങ്ങളെ വീട്ടില്‍ കാണാതാകുമ്പോള്‍ ഇക്കാര്യം ബോധ്യമാകും.
നിങ്ങള്‍ ചെയ്യാന്‍ പോകുന്ന ജോലിയെക്കുറിച്ച് കുഞ്ഞുങ്ങളോടു പറയാം. കഥാരൂപത്തില്‍ ഇത് പറഞ്ഞു മനസിലാക്കിക്കൊടുക്കാം. ഉദാഹരണമായി ഉറുമ്പിന്റെ കഥ പറയാം. ഭക്ഷണം ശേഖരിക്കാന്‍ വേണ്ടി കുഞ്ഞുറുമ്പിനെ വീട്ടില്‍ വിട്ടു പോയ രീതിയിലുള്ള കഥകള്‍ അമ്മ ജോലിക്കു പോകുന്നതിനെക്കുറിച്ചു മനസിലാക്കാന്‍ കുഞ്ഞുങ്ങളെ സഹായിക്കും.
ജോലിക്കു പോകുന്ന സമയത്ത് കുഞ്ഞുങ്ങളെ നോക്കുവാന്‍ ആരെങ്കിലും വീട്ടിലുണ്ടാകും. അല്ലെങ്കില്‍ ഡെ കെയറിലായിരിക്കും കുഞ്ഞിനെ വിട്ടിട്ടുപോകുക. രണ്ടായാലും ജോലിക്കു പോകുന്നതിന് ഒരാഴ്ച മുന്‍പ് ഈ രീതിയില്‍ കുഞ്ഞിനെ വിടുക. കഴിവതും നേരം കുഞ്ഞിനെ കൂടെ നിര്‍ത്താനായിരിക്കും അമ്മക്കു താല്പര്യം. എന്നാല്‍ പൊടുന്നനെ കുഞ്ഞിനെ മറ്റൊരാളുടെ കൂടെയാക്കുന്നത് കുഞ്ഞിന് ഉള്‍ക്കൊള്ളാന്‍ കഴിഞ്ഞെന്നു വരില്ല.
പുതിയ സാഹചര്യവുമായി പൊരുത്തപ്പെടാന്‍ കുഞ്ഞിന് സമയം വേണ്ടി വരും. തുടക്കത്തില്‍ എതിര്‍പ്പുകളും വാശിയും കുഞ്ഞുങ്ങളില്‍ നിന്നുണ്ടായെന്നു വരാം. ഇത് കുറച്ചു കഴിയുമ്പോള്‍ ശരിയാകും.
കുഞ്ഞുങ്ങളുടെ ഭക്ഷണം പ്രധാന പ്രശ്നമാണ്. മുലപ്പാല്‍ കുടിക്കുന്ന കുഞ്ഞുങ്ങള്‍ക്കാണ് ഏറെ ബുദ്ധിമുട്ടുണ്ടാകുക. ഇവരുടെ പ്രധാന ഭക്ഷണം ഇതായിരിക്കും. ജോലിക്കു പോകുന്നതിന് കുറച്ചു മുന്‍പു തന്നെ മറ്റു ഭക്ഷണങ്ങളോ കുപ്പിപ്പാലോ കുഞ്ഞിനെ ശീലിപ്പിക്കുക.
കുഞ്ഞിനെ നോക്കുന്നവര്‍ ചെറിയ വീഴ്ച വരുത്തുമ്പോള്‍ ദേഷ്യം വരാതെ കാര്യങ്ങള്‍ പറഞ്ഞുകൊടുക്കുവാന്‍ ശ്രമിക്കുക. പലരും മാറിവരുന്നതിനേക്കാള് ഒരാള്‍ തന്നെ സ്ഥിരമായി കുഞ്ഞിനെ നോക്കാന്‍ നില്‍ക്കുന്നതായിരിക്കും നല്ലത്.



Click it and Unblock the Notifications
