Latest Updates
-
ഇന്ന് സർവാർത്ഥ സിദ്ധി യോഗം: ഈ സമയത്ത് ചെയ്യേണ്ട കാര്യങ്ങൾ ഇവയാണ്, ശ്രദ്ധിക്കുക ഈ തെറ്റുകൾ! -
നിങ്ങൾ വാങ്ങുന്ന സ്കിൻകെയർ ഉൽപ്പന്നങ്ങൾ വ്യാജമാണോ? എഫ്.ഡി.എയുടെ മുന്നറിയിപ്പും നിങ്ങൾ അറിയേണ്ട 60 സെക്കൻഡ് ചെക്ക്ലിസ്റ്റും -
കടുത്ത ചൂടിലും പവർകട്ടിലും വീട് തണുപ്പിക്കാം; വാസ്തു പറയുന്ന ലളിതമായ വഴികൾ ഇതാ -
ബിഗ് ബോസ് മലയാളം സീസൺ 8: മത്സരാർത്ഥികൾ, വോട്ടിങ് രീതികൾ, ആദ്യ ആഴ്ചയിലെ അപ്രതീക്ഷിത ട്വിസ്റ്റുകൾ! -
അജ ഏകാദശി പാരണം: വീടിന്റെ ഐശ്വര്യത്തിനായി ഈ വാസ്തു മാറ്റങ്ങൾ വരുത്തൂ, ഭാഗ്യം കൂടെയുണ്ടാകും! -
ഗണേശ ചതുർത്ഥി 2026: തീയതിയിലെ ആശയക്കുഴപ്പം അവസാനിച്ചു; ആഘോഷം സെപ്റ്റംബർ 14-ന് തന്നെ -
കത്തുന്ന വെയിലിൽ ചർമ്മം കരിഞ്ഞുപോകുമോ? കേരളത്തിലെ ഉയർന്ന UV തോതിനെ നേരിടാൻ ഈ മുൻകരുതലുകൾ മതി -
15 കിലോ കുറച്ച് രജിഷ, 14 കിലോ കൂട്ടി നിമിഷ; താരങ്ങളുടെ ഫിറ്റ്നസ് രഹസ്യം ഇതാണ് -
ഭൗമ പ്രദോഷം 2026: ഇന്നത്തെ ശുഭമുഹൂർത്തവും ശ്രദ്ധിക്കേണ്ട കാര്യങ്ങളും അറിയാം -
സെപ്റ്റംബർ 9-ന് ചന്ദ്രൻ ചിങ്ങം രാശിയിലേക്ക്: ഈ 2 ദിവസം ശ്രദ്ധിക്കേണ്ട കാര്യങ്ങൾ, ഭാഗ്യം കൂടെയുണ്ടാകുമോ?
കുട്ടിയെ കരയിപ്പിക്കാതെ സ്കൂളിലേക്ക് വിടൂ

ചിലര്‍ ചെയ്യുന്ന ഒരു കാര്യമുണ്ട്. മറ്റെന്തെങ്കിലും കള്ളം പറഞ്ഞ് കുഞ്ഞിനെ കൊണ്ടുപോകും. എന്നിട്ട് ഉന്തിത്തള്ളി സ്കൂളിലേക്ക് വിടും. തീര്‍ത്തും തെറ്റായ ഒരു പ്രവണതയാണിത്. കള്ളം പറയുന്നതേ ശരിയല്ല. കുട്ടിക്ക് നിങ്ങളൊരു ചീത്ത മാതൃകയാണ് കാണിച്ചുകൊടുക്കുന്നത്. കുട്ടിക്ക് നിങ്ങളിലുള്ള വിശ്വാസം നഷ്ടപ്പെടുവാനും അത് കാരണമാകും. സ്കൂളിലേക്കാണെന്ന സത്യം പറഞ്ഞോളൂ. സ്കൂളില്‍ കൊണ്ടാക്കുന്നതിന് കുറച്ചു ദിവസങ്ങള്‍ക്ക് മുന്‍പു തന്നെ ഇക്കാര്യം ഇടയ്ക്കിടെ കുട്ടിയെ പറഞ്ഞ് ബോധ്യപ്പെടുത്താം.
നിങ്ങള്‍ ആദ്യമായി സ്കൂളിലേക്ക് പോയപ്പോളുണ്ടായ അനുഭവം ഓര്‍ത്തുനോക്കുക. അന്ന് നിങ്ങള്‍ക്കുണ്ടായ തോന്നലുകള്‍ കുട്ടിയുടെ മാനസികാവസ്ഥ മനസിലാക്കാന്‍ നിങ്ങളെ സഹായിക്കും.
സ്കൂളിലേക്ക് പോകുന്നതിന്റെ നല്ല വശങ്ങളെപ്പറ്റി കുട്ടിയെ പറഞ്ഞ് ബോധ്യപ്പെടുത്താം. പഠനത്തിന്റെ കാര്യമല്ലാ, മറിച്ച് കളികളുടേയും കൂട്ടുകാരുടേയും കാര്യങ്ങളാണ് പറയേണ്ടത്. ഇത് സ്കൂളില്‍ പോകാനുള്ള താല്പര്യം കുട്ടിയില്‍ ഉണ്ടാക്കും.
ആദ്യം കുട്ടി സ്കൂളില്‍ പോകുമ്പോള്‍ കരയുന്നത് സ്വാഭാവികമാണ്. ഇതു കണ്ടാല്‍ അച്ഛനമ്മമാരേയും സങ്കടപ്പെടുത്തിയേക്കാം. എന്നാല്‍ ഇത്തരം വികാരങ്ങള്‍ കുട്ടിയുടെ മുന്നില്‍ കാണിക്കുന്നത് ദോഷമെ ചെയ്യൂ. ഇത്തരം സാഹചര്യങ്ങള്‍ മറികടക്കുവാന്‍ ആദ്യം ശീലിക്കണം.
ആദ്യമായി സ്കൂളില്‍ പോകുന്ന കുട്ടിയുടെ ടിഫിന്‍ ബോക്സില്‍ കുട്ടിക്കിഷ്ടമുള്ള ഭക്ഷണസാധനങ്ങള്‍ വയ്ക്കാം. ഇത് ഒരു പരിധി വരെ ഗുണം ചെയ്യും.
കുട്ടി സ്കൂളിലേക്കു പോകാന്‍ മടി കാണിച്ചാല്‍ ഒരിക്കലും അത് സാധിച്ചു കൊടുക്കരുത്. ഇങ്ങനെ ചെയ്യുന്നത് കുട്ടിയുടെ മടി വര്‍ദ്ധിപ്പിക്കുകയേ ഉള്ളൂ.



Click it and Unblock the Notifications
