Latest Updates
-
ശുക്രൻ വക്രഗതിയിലേക്ക്: ഒക്ടോബർ 3 മുതൽ 10 വരെ ഈ രാശിക്കാർക്ക് സാമ്പത്തിക നേട്ടം, ഭാഗ്യസമയം അറിയാം -
ഏഷ്യൻ ഗെയിംസ് ഹോക്കി: ചിരവൈരികളുടെ പോരാട്ടം, ഒളിമ്പിക്സ് സ്വപ്നവുമായി ഇന്ത്യ ഇന്ന് പാകിസ്താനെ നേരിടുന്നു -
കോണിപ്പടി വാസ്തു: വീടിന്റെ ഐശ്വര്യത്തിന് ഈ ചെറിയ മാറ്റങ്ങൾ വരുത്താം, ശ്രദ്ധിക്കൂ ഈ കാര്യങ്ങൾ -
ടൈംസ് റാങ്കിംഗ് 2027: ഇന്ത്യൻ സർവകലാശാലകൾക്ക് തിരിച്ചടിയോ? അറിയേണ്ട പ്രധാന കാര്യങ്ങൾ ഇതാ -
ജിഎസ്ടി പിരിവ് 2 ലക്ഷം കോടി കടന്നു; ഉത്സവകാല ഓഫറുകളിൽ വൻ മാറ്റത്തിന് സാധ്യത -
കേരളത്തിൽ തുടർച്ചയായി രണ്ട് ദിവസം ഡ്രൈ ഡേ; മദ്യവിൽപ്പനയ്ക്ക് കർശന നിയന്ത്രണം, അറിയേണ്ടതെല്ലാം! -
കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത: ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്, യാത്രക്കാർ ശ്രദ്ധിക്കുക! -
ദില്ലിയിലെ വായുമലിനീകരണം: ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ഒക്ടോബർ 1: വാണിജ്യ എൽപിജി സിലിണ്ടർ വിലയിൽ വൻ വർധന; ഹോട്ടലുകൾക്കും കാറ്ററിങ് സ്ഥാപനങ്ങൾക്കും ഇനി എന്ത്? -
20 കിലോ കുറച്ചത് എങ്ങനെ? ഖുശ്ബു സുന്ദറിന്റെ ഫിറ്റ്നസ് രഹസ്യമായ ആ ജാപ്പനീസ് വിദ്യ ഇതാ
കുട്ടികള്‍ക്ക് ലൈംഗിക വിദ്യാഭ്യാസം നന്ന്

കൗമാരത്തിലേക്ക് കാലൂന്നിയ പെണ്‍കുട്ടികള്‍ക്ക് ഏറ്റവും നല്ല കൂട്ടുകാരാകാന്‍ പറ്റുക അമ്മമാര്‍ക്കാണ്. നിരവധി ശാരീരിക മാറ്റങ്ങളുടെ സമയം കൂടിയാണിത്. മാസമുറയെപ്പറ്റിയും പാലിക്കേണ്ട വൃത്തിയെപ്പറ്റിയും മുന്‍കൂട്ടി മകള്‍ക്ക് പറഞ്ഞുകൊടുക്കാം.
സെക്സ് സംബന്ധമായ കാര്യങ്ങളെക്കുറിച്ച് ആണ്, പെണ് ഭേദമില്ലാതെ സംശയങ്ങള്‍ തോന്നുന്ന ഒരു കാലം കൂടിയാണിത്. ഇത്തരം കാര്യങ്ങളെക്കുറിച്ച് കുട്ടികള്‍ അജ്ഞരായിരിക്കാന്‍ പാടില്ല. ഇതെപ്പറ്റിയുളള സംശയങ്ങള്‍ ഒഴിവാക്കി വിടുന്നതാണ് മിക്കവാറും മാതാപിതാക്കളുടെ രീതി. ഇത് ശരിയല്ല. നേരിട്ടു പറയാന്‍ ബുദ്ധിമുട്ടുണ്ടെങ്കില്‍ ഇതെക്കുറിച്ചുള്ള നല്ല ബുക്കുകയോ ഇന്റര്‍നെറ്റ് സൈറ്റുകളോ കുട്ടികള്ക്കനുവദിക്കാം. ഗര്‍ഭനിരോധന മാര്‍ഗങ്ങള്‍, ലൈംഗിക രോഗങ്ങള്‍ എന്നിവയെക്കുറിച്ച് ശരിയായ അവബോധമുണ്ടാകുന്നത് ഭാവിയില്‍ അവര്‍ക്കു ഗുണം ചെയ്യും.
കുട്ടികളെ ലൈബ്രറിയുമായി പരിചയപ്പെടുത്താം. നല്ല പുസ്തകങ്ങള്‍ തെരഞ്ഞെടുത്തു വായിക്കുവാന്‍ അവരെ സഹായിക്കാം. താല്പര്യമുള്ള കലാ, കായികവിനോദങ്ങളില്‍ അവരെ പ്രോത്സാഹിപ്പിക്കാം.
കൗമാരത്തിന്റെ മാറ്റങ്ങള്‍ ചില കുട്ടികളില്‍ മാനസിക സമ്മര്‍ദങ്ങളുണ്ടാക്കും. ഇത്തരം സന്ദര്‍ഭങ്ങളില്‍ താങ്ങായി നില്ക്കാന് മാതാപിതാക്കള്‍ക്ക് കഴിയണം. അല്ലെങ്കില്‍ ഇത് ഗുരുതരമായ പ്രശ്നങ്ങളുണ്ടാക്കിയേക്കാം.
കൗമാരത്തില്‍ ചില കുട്ടികള്‍, പ്രത്യേകിച്ചും ആണ്‍കുട്ടികള്‍ മാതാപിതാക്കളില്‍ നിന്ന് അകന്നും പോകുന്ന പ്രവണത കണ്ടുവരാറുണ്ട്. എന്തു പ്രശ്നം വന്നാലും തങ്ങള്‍ക്ക് കുട്ടികള്ക്കൊപ്പമുണ്ടാകുമെന്ന ധാരണ കുട്ടികളിലുണ്ടാക്കിയെടുക്കാന് സാധിക്കണം. ഇത് അവര്‍ക്കു കൂടുതല്‍ സുരക്ഷാബോധം നല്‍കും.



Click it and Unblock the Notifications
