Latest Updates
-
ഒക്ടോബർ 2026 രാശിഫലം: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും വരാനിരിക്കുന്ന വലിയ മാറ്റങ്ങൾ അറിയാം! -
ഇന്ധനവിലയിൽ മാറ്റമില്ല; കേരളത്തിലെ ഇന്നത്തെ പെട്രോൾ, ഡീസൽ നിരക്കുകൾ ഇങ്ങനെ! -
പഞ്ചകം അവസാനിച്ചു: ഇന്ന് 10:16-ന് ശേഷം ഈ കാര്യങ്ങൾ ചെയ്താൽ ഭാഗ്യം കൂടെയുണ്ടാകും -
വായുമലിനീകരണം രൂക്ഷം; ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ഏഷ്യൻ ഗെയിംസ് ക്വാർട്ടർ: അഫ്ഗാനിസ്ഥാനെതിരെ ഇന്ത്യ ഇന്ന്; മഴ ഭീഷണിയിൽ മത്സരം നടക്കുമോ? -
പിതൃപക്ഷകാലത്ത് വീട്ടിൽ ഈ മാറ്റങ്ങൾ വരുത്തൂ; ഐശ്വര്യവും സമാധാനവും തേടിയെത്തും! -
മഴക്കാലത്ത് ചർമ്മം നശിക്കുമോ? ഫംഗസ് അണുബാധയും മുഖക്കുരുവും തടയാൻ ഡെർമറ്റോളജിസ്റ്റുകൾ പറയുന്ന വഴികൾ ഇതാ -
ഗജകേസരി യോഗം: പണമിടപാടുകൾക്കും യാത്രകൾക്കും ഇന്നത്തെ ശുഭസമയം ഇതാണ്, അറിയേണ്ടതെല്ലാം! -
കേരള തീരത്ത് കള്ളക്കടൽ ഭീഷണി: റെഡ് അലർട്ട് പ്രഖ്യാപിച്ചു; തീരദേശവാസികൾ അതീവ ജാഗ്രതയിൽ -
2026 സെപ്റ്റംബർ 28: ഇന്നത്തെ രാജയോഗം അറിയാം, കരിയറിലും സാമ്പത്തിക കാര്യങ്ങളിലും നേട്ടമുണ്ടാക്കാൻ ഈ വഴികൾ പരീക്ഷിക്കൂ!
കുട്ടിയ്ക്ക് ചുമയുണ്ടെങ്കില്‍ പാല് വേണ്ട

തണുപ്പടിച്ചാല്‍ ചുമ കൂടും. ചുമയുള്ളപ്പോള്‍ കുട്ടികളെ ചൂടുള്ള വസ്ത്രങ്ങള്‍ ധരിപ്പിക്കണം. തണുപ്പുള്ള കാലാവസ്ഥയാണെങ്കില്‍ ചൂടുള്ള മുറിയില്‍ കുട്ടിയെ ഇരുത്തുന്നത് നന്നായിരിക്കും.
ചൂടുവെള്ളം കുടിക്കാന്‍ കൊടുക്കുന്നത് ചുമ കുറയാന്‍ നല്ലതാണ്. ഡോക്ടറോട് ചോദിച്ച ശേഷം അനുവദിക്കുകയാണെങ്കില്‍ വളരെക്കുറച്ചു മാത്രം ഹെര്‍ബല്‍ ടീ കൊടുക്കുന്ന് ചുമയ്ക്ക് ആശ്വാസമേകും. ചുമയുള്ളപ്പോള്‍ ചൂടുള്ള വെജിറ്റബിള്‍ സൂപ്പ് കൊടുക്കുന്നത് നല്ലതാണ്. അസുഖം കാരണമുള്ള ക്ഷീണം മാറാനും ഇത് സഹായിക്കും.
വല്ലാതെ ചുമയ്ക്കുമ്പോള്‍ പാല് കൊടുക്കാതിരിക്കുകയാണ് നല്ലത്. പാല് കഫം കൂട്ടുവാനും കുട്ടികള്‍ ഛര്ദിക്കുവാനും ഇടയാക്കും. പാലില്‍ ചൂടുവെള്ളം ചേര്‍ത്ത് കൊടുക്കാം. അല്പം മഞ്ഞള്പ്പൊടിയിടുന്നതും നല്ലതാണ്.
തേനും തുളസി നീരും ചുമയ്ക്ക് പറ്റിയ നാടന്‍ മരുന്നാണ്. ഇവ രണ്ടും കൂട്ടിക്കലര്‍ത്തി കൊടുക്കാം. ആയുര്‍വേദ മരുന്നുകള്ക്കുപയോഗിക്കുന്ന മുയല്ച്ചെവി, പനീര്ക്കൂര്ക്ക എന്നിവയുടെ ഇല വാട്ടിപ്പിഴിഞ്ഞ് നീര് കൊടുക്കുന്നതും നല്ലതാണ്.
കുട്ടി ഉറങ്ങുന്നതിന് മുന്‍പ് യൂക്കാലി തൈലം കുഞ്ഞിന്റെ നെഞ്ചില്‍ തടവിക്കൊടുക്കും. ഒരു ടവലില്‍ തൈലം പുരട്ടി കുട്ടി കിടക്കുന്നിന്റെ സമീപം വച്ചാല്‍ മൂക്കടപ്പ് കുറയും.



Click it and Unblock the Notifications
