Latest Updates
-
കോണിപ്പടി വാസ്തു: വീടിന്റെ ഐശ്വര്യത്തിന് ഈ ചെറിയ മാറ്റങ്ങൾ വരുത്താം, ശ്രദ്ധിക്കൂ ഈ കാര്യങ്ങൾ -
ടൈംസ് റാങ്കിംഗ് 2027: ഇന്ത്യൻ സർവകലാശാലകൾക്ക് തിരിച്ചടിയോ? അറിയേണ്ട പ്രധാന കാര്യങ്ങൾ ഇതാ -
ജിഎസ്ടി പിരിവ് 2 ലക്ഷം കോടി കടന്നു; ഉത്സവകാല ഓഫറുകളിൽ വൻ മാറ്റത്തിന് സാധ്യത -
കേരളത്തിൽ തുടർച്ചയായി രണ്ട് ദിവസം ഡ്രൈ ഡേ; മദ്യവിൽപ്പനയ്ക്ക് കർശന നിയന്ത്രണം, അറിയേണ്ടതെല്ലാം! -
കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത: ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്, യാത്രക്കാർ ശ്രദ്ധിക്കുക! -
ദില്ലിയിലെ വായുമലിനീകരണം: ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ഒക്ടോബർ 1: വാണിജ്യ എൽപിജി സിലിണ്ടർ വിലയിൽ വൻ വർധന; ഹോട്ടലുകൾക്കും കാറ്ററിങ് സ്ഥാപനങ്ങൾക്കും ഇനി എന്ത്? -
20 കിലോ കുറച്ചത് എങ്ങനെ? ഖുശ്ബു സുന്ദറിന്റെ ഫിറ്റ്നസ് രഹസ്യമായ ആ ജാപ്പനീസ് വിദ്യ ഇതാ -
ആകാശത്ത് അത്ഭുതം! ഇന്ന് രാത്രി ശുക്രനെ വ്യക്തമായി കാണാൻ അപൂർവ്വ അവസരം; അറിയേണ്ടതെല്ലാം -
ശുക്രന്റെ വക്രഗതി 2026: ഒക്ടോബർ 3 മുതൽ വലിയ മാറ്റങ്ങൾ; സാമ്പത്തിക ഇടപാടുകളിൽ ഈ കരുതൽ വേണം
നിങ്ങളുടെ കുട്ടി കള്ളം പറയുന്നോ?

ഏതു പ്രായത്തിലുളള കുട്ടികളും കള്ളം പറയും. എന്തുകൊണ്ടാണ് കുട്ടികള്‍ കള്ളം പറയുന്നതെന്ന് ആദ്യം കണ്ടെത്തണം. നിങ്ങളുടെ കുട്ടി തീരെ ചെറുതാണെങ്കിലും കാര്യമില്ലാതെയാണ് കള്ളം പറയുന്നതെന്ന് കരുതരുത്. കള്ളം പറയേണ്ടതിന്റെ ആവശ്യകത ബോധ്യമായിട്ടായിരിക്കണം കുട്ടി കള്ളം പറയുന്നത്.
ചില സമയത്ത് സത്യം പറയാന്‍ പേടിച്ചിട്ടായിരിക്കും കുട്ടികള്‍ കള്ളം പറയുന്നത്. തെറ്റു ചെയ്തെന്നു ബോധ്യമുള്ളപ്പോള്‍ അവര്‍ ചിലപ്പോള്‍ കള്ളം പറഞ്ഞേക്കും. ഉദാഹരത്തിന് നിങ്ങളുടെ നെയില്‍ പോളിഷ് പൊട്ടിച്ചു കളഞ്ഞതിന് അവര്‍ എന്തെങ്കിലും കള്ളം പറഞ്ഞെന്നു വരാം. അവരെ വഴക്കുപറയുകയോ അടിക്കുകയോ ചെയ്യുമോയെന്നു പേടിച്ചാണ് മിക്കപ്പോഴും ഇത്തരം കാര്യങ്ങള്‍ക്ക് കുട്ടികള്‍ കള്ളം പറയുന്നത്.
കാര്യമില്ലാതെയും കുട്ടികള്‍ കള്ളം പറയാം. സ്കൂളില്‍ എന്തുണ്ടായെന്ന ചോദ്യത്തിന് ഒരു ഉപഗ്രഹജീവി സ്കൂളില്‍ വന്നെന്നു കുട്ടി പറഞ്ഞാല്‍ അത് അവരുടെ ഭാവനയാണു കാണിക്കുന്നത്. ഇതിന് അവരെ വഴക്കുപറയുകയോ തല്ലുകയോ ചെയ്യരുത്.
കുട്ടി എന്തിനാണ് കള്ളം പറഞ്ഞതെന്ന് ചിലപ്പോള്‍ നിങ്ങള്‍ക്ക് അറിയാമായിരിക്കും. എന്നിട്ടും ഇതെപ്പറ്റി വീണ്ടും വീണ്ടും ചോദിച്ചാല്‍ അത് നിങ്ങള്‍ കൂടുതല്‍ കാര്ക്കശ്യത്തിലേക്കു നീങ്ങുന്നുവെന്നാണ് കാണിക്കുന്നത്. നിങ്ങള്‍ തന്നെ നിങ്ങളെപ്പററി വിലയിരുത്തേണ്ട സന്ദര്‍ഭമാണിത്.
മുതിര്‍ന്നിട്ടും കള്ളം പറയുന്ന ശീലം തുടരുകയാണെങ്കില്‍ ഇത് കുറച്ചു ഗൗരവമായിത്തന്നെ എടുക്കണം. കള്ളം പറയുന്നത് നല്ലതല്ലെന്ന് കുട്ടികളെ പറഞ്ഞു മനസിലാക്കണം. ഇത് കഥകളിലൂടെ പറഞ്ഞുകൊടുത്താല്‍ കുട്ടികള്‍ക്ക് എളുപ്പം മനസിലാകും.
കുട്ടികള്‍ നിങ്ങളോട് എന്തെങ്കിലും ചോദിച്ചാല്‍ കഴിവതും സത്യം മാത്രം പറയാന്‍ ശ്രദ്ധിക്കുക. ചിലപ്പോള്‍ അറിയാവുന്ന കാര്യം തന്നെയായിരിക്കും കുട്ടി ചോദിക്കുക. നിങ്ങളുടെ തെററായ മറുപടി കള്ളം പറയാന്‍ കുട്ടിക്കുള്ള പ്രേരണയാകുമെന്നു മറക്കേണ്ട.



Click it and Unblock the Notifications
