For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

കുട്ടിയെ അച്ചടക്കം പഠിപ്പിക്കാന്‍

|

Mother and Kid
ശക്തമായ കാററു വീശിയാല്‍ ഇതളുകള്‍ പൊഴിഞ്ഞുപോകുന്ന പൂക്കള്‍ പോലെയാണ് കുട്ടികള്‍. മൃദുവായേ അവരെ കൈകാര്യം ചെയ്യാന്‍ സാധിക്കൂ.

കുട്ടികളെ അച്ചടക്കം പഠിപ്പിക്കുന്നതും അതുകൊണ്ട് നയത്തിലും സ്‌നേഹത്തിലും വേണം. ഇതിന് മാതാപിതാക്കള്‍ക്ക് ഏറെ ക്ഷമയും ആവശ്യമാണ്. കുട്ടികളെ നിങ്ങളാഗ്രഹിക്കുന്ന വഴിക്ക് കൊണ്ടുവരികയല്ലാ, നേരായ കാര്യങ്ങള്‍ മനസിലാക്കിക്കൊടുക്കുകയാണ് ചെയ്യേണ്ടത്.

അരുത് എന്ന വാക്കിന്റെ അര്‍ത്ഥം ആദ്യം തന്നെ കുട്ടിയെ പഠിപ്പിച്ചു കൊടുക്കുക. അരുതെന്ന് പറയുമ്പോള്‍ അതിന്റെ കാര്യകാരണങ്ങളടക്കം കുട്ടിക്ക് വിശദീകരിച്ചു കൊടുക്കുവാന്‍ സാധിക്കണം. എന്നാലേ അരുതാത്തെന്തുകൊണ്ടാണെന്ന് കുട്ടിക്ക് മനസിലാകൂ.

അപകടം എന്ന വാക്കിന്റെ ആഴം കുട്ടിക്ക് മനസിലാക്കിക്കൊടുക്കാന്‍ സാധിച്ചാല്‍ പല ദുരന്തങ്ങളും ഒഴിവാക്കാം. സ്വയം അപകടങ്ങളില്‍ നിന്ന് ഒഴിഞ്ഞുനില്‍ക്കേണ്ടതിന്റെ ആവശ്യകത കുട്ടിക്ക് ബോധ്യമാകും.

മുതിര്‍ന്നവര്‍ കൈകാര്യം ചെയ്യുന്ന പല സാധനങ്ങളോടും കുട്ടിക്ക് താല്‍പര്യം തോന്നുക സ്വാഭാവികമാണ്. സാധിക്കുകയാണെങ്കില്‍ ഇതേ രൂപത്തിലുളള കളിപ്പാട്ടങ്ങള്‍ കുട്ടിക്ക് വാങ്ങിക്കൊടുക്കുക. യാതൊതു കാരണവശാലും സാധനങ്ങള്‍ നശിപ്പിക്കരുതെന്ന് പറയുക.

മേശവലിപ്പുകളും മററും തുറന്നടയ്ക്കന്ന ശീലം കുട്ടികള്‍ക്കുണ്ട്. കുട്ടിക്ക് സ്വന്തമായി ഒരു മുറിയും കുട്ടികള്‍ക്കായുള്ള ഫര്‍ണിച്ചറും വാങ്ങിക്കൊടുത്താല്‍ ഈ പ്രശ്‌നം ഒരു പരിധി വരെ പരിഹരിക്കാം.

പാര്‍ട്ടികള്‍ക്കോ യാത്രകള്‍ക്കോ പോകുകയാണെങ്കില്‍ അക്കാര്യം കുട്ടികളോട് നേരത്തേ പറയുക. കുട്ടിക്ക് ആവശ്യമായ വിശ്രമം കൊടുത്ത ശേഷം കൊണ്ടുപോകുകയാണെങ്കില്‍ അവര്‍ക്ക് ബുദ്ധിമുട്ടുണ്ടാകില്ല. തിരക്കാണെങ്കിലും ആഘോഷങ്ങള്‍ക്കിടയിലാണെങ്കിലും സമയാസമയത്ത് ഭക്ഷണം നല്‍കുക. വിശപ്പു വന്നാലും ചില കുട്ടികള്‍ വികൃതി കാണിക്കും.

Read more about: kid toddler കുട്ടി
English summary

How Teach, Toddler, Discipline, Toddler Discipline, Teach Discipline, കുട്ടി, അച്ചടക്കം, പഠിപ്പിക്കുക, സ്വഭാവം

Toddlers are little flowers, a heavy wind and the petals are all gone!. We have a few tips to control and understand your toddler behavior. Two loud words and that's it, you can never teach them with such ways.
Story first published: Monday, October 24, 2011, 17:06 [IST]
X
Desktop Bottom Promotion