Latest Updates
-
ഒക്ടോബർ 2026 രാശിഫലം: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും വരാനിരിക്കുന്ന വലിയ മാറ്റങ്ങൾ അറിയാം! -
ഇന്ധനവിലയിൽ മാറ്റമില്ല; കേരളത്തിലെ ഇന്നത്തെ പെട്രോൾ, ഡീസൽ നിരക്കുകൾ ഇങ്ങനെ! -
പഞ്ചകം അവസാനിച്ചു: ഇന്ന് 10:16-ന് ശേഷം ഈ കാര്യങ്ങൾ ചെയ്താൽ ഭാഗ്യം കൂടെയുണ്ടാകും -
വായുമലിനീകരണം രൂക്ഷം; ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ഏഷ്യൻ ഗെയിംസ് ക്വാർട്ടർ: അഫ്ഗാനിസ്ഥാനെതിരെ ഇന്ത്യ ഇന്ന്; മഴ ഭീഷണിയിൽ മത്സരം നടക്കുമോ? -
പിതൃപക്ഷകാലത്ത് വീട്ടിൽ ഈ മാറ്റങ്ങൾ വരുത്തൂ; ഐശ്വര്യവും സമാധാനവും തേടിയെത്തും! -
മഴക്കാലത്ത് ചർമ്മം നശിക്കുമോ? ഫംഗസ് അണുബാധയും മുഖക്കുരുവും തടയാൻ ഡെർമറ്റോളജിസ്റ്റുകൾ പറയുന്ന വഴികൾ ഇതാ -
ഗജകേസരി യോഗം: പണമിടപാടുകൾക്കും യാത്രകൾക്കും ഇന്നത്തെ ശുഭസമയം ഇതാണ്, അറിയേണ്ടതെല്ലാം! -
കേരള തീരത്ത് കള്ളക്കടൽ ഭീഷണി: റെഡ് അലർട്ട് പ്രഖ്യാപിച്ചു; തീരദേശവാസികൾ അതീവ ജാഗ്രതയിൽ -
2026 സെപ്റ്റംബർ 28: ഇന്നത്തെ രാജയോഗം അറിയാം, കരിയറിലും സാമ്പത്തിക കാര്യങ്ങളിലും നേട്ടമുണ്ടാക്കാൻ ഈ വഴികൾ പരീക്ഷിക്കൂ!
കുട്ടിയെ അച്ചടക്കം പഠിപ്പിക്കാന്‍

കുട്ടികളെ അച്ചടക്കം പഠിപ്പിക്കുന്നതും അതുകൊണ്ട് നയത്തിലും സ്നേഹത്തിലും വേണം. ഇതിന് മാതാപിതാക്കള്‍ക്ക് ഏറെ ക്ഷമയും ആവശ്യമാണ്. കുട്ടികളെ നിങ്ങളാഗ്രഹിക്കുന്ന വഴിക്ക് കൊണ്ടുവരികയല്ലാ, നേരായ കാര്യങ്ങള്‍ മനസിലാക്കിക്കൊടുക്കുകയാണ് ചെയ്യേണ്ടത്.
അരുത് എന്ന വാക്കിന്റെ അര്‍ത്ഥം ആദ്യം തന്നെ കുട്ടിയെ പഠിപ്പിച്ചു കൊടുക്കുക. അരുതെന്ന് പറയുമ്പോള്‍ അതിന്റെ കാര്യകാരണങ്ങളടക്കം കുട്ടിക്ക് വിശദീകരിച്ചു കൊടുക്കുവാന്‍ സാധിക്കണം. എന്നാലേ അരുതാത്തെന്തുകൊണ്ടാണെന്ന് കുട്ടിക്ക് മനസിലാകൂ.
അപകടം എന്ന വാക്കിന്റെ ആഴം കുട്ടിക്ക് മനസിലാക്കിക്കൊടുക്കാന്‍ സാധിച്ചാല്‍ പല ദുരന്തങ്ങളും ഒഴിവാക്കാം. സ്വയം അപകടങ്ങളില്‍ നിന്ന് ഒഴിഞ്ഞുനില്‍ക്കേണ്ടതിന്റെ ആവശ്യകത കുട്ടിക്ക് ബോധ്യമാകും.
മുതിര്‍ന്നവര്‍ കൈകാര്യം ചെയ്യുന്ന പല സാധനങ്ങളോടും കുട്ടിക്ക് താല്പര്യം തോന്നുക സ്വാഭാവികമാണ്. സാധിക്കുകയാണെങ്കില്‍ ഇതേ രൂപത്തിലുളള കളിപ്പാട്ടങ്ങള്‍ കുട്ടിക്ക് വാങ്ങിക്കൊടുക്കുക. യാതൊതു കാരണവശാലും സാധനങ്ങള്‍ നശിപ്പിക്കരുതെന്ന് പറയുക.
മേശവലിപ്പുകളും മററും തുറന്നടയ്ക്കന്ന ശീലം കുട്ടികള്‍ക്കുണ്ട്. കുട്ടിക്ക് സ്വന്തമായി ഒരു മുറിയും കുട്ടികള്‍ക്കായുള്ള ഫര്‍ണിച്ചറും വാങ്ങിക്കൊടുത്താല്‍ ഈ പ്രശ്നം ഒരു പരിധി വരെ പരിഹരിക്കാം.
പാര്‍ട്ടികള്‍ക്കോ യാത്രകള്‍ക്കോ പോകുകയാണെങ്കില്‍ അക്കാര്യം കുട്ടികളോട് നേരത്തേ പറയുക. കുട്ടിക്ക് ആവശ്യമായ വിശ്രമം കൊടുത്ത ശേഷം കൊണ്ടുപോകുകയാണെങ്കില്‍ അവര്‍ക്ക് ബുദ്ധിമുട്ടുണ്ടാകില്ല. തിരക്കാണെങ്കിലും ആഘോഷങ്ങള്‍ക്കിടയിലാണെങ്കിലും സമയാസമയത്ത് ഭക്ഷണം നല്‍കുക. വിശപ്പു വന്നാലും ചില കുട്ടികള്‍ വികൃതി കാണിക്കും.



Click it and Unblock the Notifications
