Latest Updates
-
ശുക്രൻ വക്രഗതിയിലേക്ക്: ഒക്ടോബർ 3 മുതൽ 10 വരെ ഈ രാശിക്കാർക്ക് സാമ്പത്തിക നേട്ടം, ഭാഗ്യസമയം അറിയാം -
ഏഷ്യൻ ഗെയിംസ് ഹോക്കി: ചിരവൈരികളുടെ പോരാട്ടം, ഒളിമ്പിക്സ് സ്വപ്നവുമായി ഇന്ത്യ ഇന്ന് പാകിസ്താനെ നേരിടുന്നു -
കോണിപ്പടി വാസ്തു: വീടിന്റെ ഐശ്വര്യത്തിന് ഈ ചെറിയ മാറ്റങ്ങൾ വരുത്താം, ശ്രദ്ധിക്കൂ ഈ കാര്യങ്ങൾ -
ടൈംസ് റാങ്കിംഗ് 2027: ഇന്ത്യൻ സർവകലാശാലകൾക്ക് തിരിച്ചടിയോ? അറിയേണ്ട പ്രധാന കാര്യങ്ങൾ ഇതാ -
ജിഎസ്ടി പിരിവ് 2 ലക്ഷം കോടി കടന്നു; ഉത്സവകാല ഓഫറുകളിൽ വൻ മാറ്റത്തിന് സാധ്യത -
കേരളത്തിൽ തുടർച്ചയായി രണ്ട് ദിവസം ഡ്രൈ ഡേ; മദ്യവിൽപ്പനയ്ക്ക് കർശന നിയന്ത്രണം, അറിയേണ്ടതെല്ലാം! -
കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത: ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്, യാത്രക്കാർ ശ്രദ്ധിക്കുക! -
ദില്ലിയിലെ വായുമലിനീകരണം: ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ഒക്ടോബർ 1: വാണിജ്യ എൽപിജി സിലിണ്ടർ വിലയിൽ വൻ വർധന; ഹോട്ടലുകൾക്കും കാറ്ററിങ് സ്ഥാപനങ്ങൾക്കും ഇനി എന്ത്? -
20 കിലോ കുറച്ചത് എങ്ങനെ? ഖുശ്ബു സുന്ദറിന്റെ ഫിറ്റ്നസ് രഹസ്യമായ ആ ജാപ്പനീസ് വിദ്യ ഇതാ
കുട്ടികള്‍ക്ക് പാല് കൊടുക്കാനുള്ള വഴികള്‍

പാല് തനിയെ കുടിക്കുമ്പോഴുള്ള അരുചി പലര്‍ക്കും ഇഷ്ടപ്പെടില്ല. പാലില്‍ കലക്കാനുള്ള പൊടികള്‍ വിപണിയില്‍ സജീവമാണ്. ഇത് കലക്കി കൊടുക്കുന്നത് സ്വാദു മാറുവാനും കുട്ടികളെ ഇത് കുടിക്കുവാനും പ്രേരിപ്പിക്കും.
പാലില്‍ ആപ്പിള്‍, സ്ട്രോബെറി, പഴം തുടങ്ങിയവ അടിച്ചുചേര്‍ത്ത് കൊടുക്കുന്നത് വ്യത്യസ്ത സാദും പോഷകവും നല്‍കും.
അരി, നുറുങ്ങുഗോതമ്പ്, ഓട്സ് എന്നിവ വേവിച്ച് അതില്‍ പാലുചേര്‍ത്ത് അല്പം മധുരവുമിട്ടു നല്‍കുന്നത് കുട്ടികള്‍ക്ക് ഇഷ്ടമാകും.
സാധാരണ പാല് കുടിയ്ക്കുവാന്‍ മടി കാണിക്കുന്ന കുട്ടികള്‍ക്ക് ബദാം, കുങ്കുമപ്പൂ എന്നിവ കലക്കിയും പാല് നല്‍കാം.
പശു, ആടിന്പാലുകള്ക്ക് പകരം നല്കാവുന്ന ഒന്നാണ് സോയാപാല്‍. മറ്റു പാലുകളില്‍ അടങ്ങിയിട്ടുള്ള പ്രോട്ടീനുകളും വൈററമിനുകളും ഇതിലും അടങ്ങിയിട്ടുണ്ട്. വിവിധ സ്വാദുകളില്‍ ഇവ ലഭ്യവുമാണ്. കുട്ടികളുടെ താലപര്യം അനുസരിച്ച് ഇഷ്ടമുള്ള പാല് തെരഞ്ഞെടുക്കാം.
ബ്രഡ്, ബിസ്ക്കറ്റ്, കോണ്‍ഫ്ളേക്സ് എന്നിവയില്‍ ചേര്‍ത്തും പാല് കുട്ടികള്‍ക്ക് നല്‍കാം.
ചില കുട്ടികള്‍ക്ക് പാലിന്റെ മണം ഇഷ്ടപ്പെടില്ല. പാല് കുടിക്കുമ്പോള്‍ മൂക്ക് പൊത്തിപ്പിടിച്ച് കുട്ടികളോട് കുടിക്കുവാന്‍ ആവശ്യപ്പെടാം.
പാല് കൊടുക്കുന്ന സമയത്ത് മറ്റു കാര്യങ്ങളിലേക്ക് കുട്ടികളുടെ ശ്രദ്ധ തിരിച്ചുവിടുക. ഒരിക്കവും ഫ്രിഡ്ജില്‍ വച്ച് തണുപ്പിച്ച് കുട്ടികള്‍ക്ക് പാല് കൊടുക്കരുത്.
കുടിക്കാന്‍ മടി കാണിച്ചാലും ദിവസവും രണ്ടു തവണയെങ്കിലും കുട്ടിക്ക് പാല് കൊടുക്കുവാന്‍ ശ്രദ്ധിക്കുക. അവരുടെ വളര്‍ച്ചക്കുള്ള ഒരു സമീകൃത ആഹാരമാണ് പാല്.



Click it and Unblock the Notifications
