Latest Updates
-
ഒക്ടോബർ 2026 രാശിഫലം: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും വരാനിരിക്കുന്ന വലിയ മാറ്റങ്ങൾ അറിയാം! -
ഇന്ധനവിലയിൽ മാറ്റമില്ല; കേരളത്തിലെ ഇന്നത്തെ പെട്രോൾ, ഡീസൽ നിരക്കുകൾ ഇങ്ങനെ! -
പഞ്ചകം അവസാനിച്ചു: ഇന്ന് 10:16-ന് ശേഷം ഈ കാര്യങ്ങൾ ചെയ്താൽ ഭാഗ്യം കൂടെയുണ്ടാകും -
വായുമലിനീകരണം രൂക്ഷം; ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ഏഷ്യൻ ഗെയിംസ് ക്വാർട്ടർ: അഫ്ഗാനിസ്ഥാനെതിരെ ഇന്ത്യ ഇന്ന്; മഴ ഭീഷണിയിൽ മത്സരം നടക്കുമോ? -
പിതൃപക്ഷകാലത്ത് വീട്ടിൽ ഈ മാറ്റങ്ങൾ വരുത്തൂ; ഐശ്വര്യവും സമാധാനവും തേടിയെത്തും! -
മഴക്കാലത്ത് ചർമ്മം നശിക്കുമോ? ഫംഗസ് അണുബാധയും മുഖക്കുരുവും തടയാൻ ഡെർമറ്റോളജിസ്റ്റുകൾ പറയുന്ന വഴികൾ ഇതാ -
ഗജകേസരി യോഗം: പണമിടപാടുകൾക്കും യാത്രകൾക്കും ഇന്നത്തെ ശുഭസമയം ഇതാണ്, അറിയേണ്ടതെല്ലാം! -
കേരള തീരത്ത് കള്ളക്കടൽ ഭീഷണി: റെഡ് അലർട്ട് പ്രഖ്യാപിച്ചു; തീരദേശവാസികൾ അതീവ ജാഗ്രതയിൽ -
2026 സെപ്റ്റംബർ 28: ഇന്നത്തെ രാജയോഗം അറിയാം, കരിയറിലും സാമ്പത്തിക കാര്യങ്ങളിലും നേട്ടമുണ്ടാക്കാൻ ഈ വഴികൾ പരീക്ഷിക്കൂ!
ഒറ്റയ്ക്കു ജീവിക്കുന്ന അമ്മമാരറിയാന്‍

തനിയെ കുട്ടിയെ വളര്‍ത്താന്‍ തീരുമാനിക്കുന്ന അമ്മമാര്‍ അറിഞ്ഞിരിക്കേണ്ട ചില പ്രധാനകാര്യങ്ങളുണ്ട്, പ്രത്യേകിച്ചും കുട്ടിയുടെ സുരക്ഷിതത്വത്തിന്റെ കാര്യത്തില്‍.
അത്യാവശ്യസന്ദര്‍ഭങ്ങളില്‍ വിളിക്കാനുളള ഫോണ്‍നമ്പറുകള്‍ എഴുതി കുട്ടിയുടെ ശ്രദ്ധയില്‍ പെടുത്തുക. ഫോണ്‍ വിളിക്കാന്‍ കുട്ടിയെ പരിശീലിപ്പിക്കുകയും വേണം. ഹോസ്പിറ്റല്‍, പൊലീസ് സ്റ്റേഷന് തുടങ്ങിയവയുടെ നമ്പറുകള്‍ കൂടാതെ അത്യാവശ്യസന്ദര്‍ഭങ്ങളില്‍ വിളിക്കേണ്ട ബന്ധുക്കളുടേയും സുഹൃത്തുകളുടേയും അയല്‍ക്കാരുടേയും നമ്പറുകള്‍ ഉണ്ടായിരിക്കണം. നിങ്ങളുടെ നമ്പര്‍ കുട്ടിയെ കാണാതെ തന്നെ പഠിപ്പിക്കുക.
കുട്ടിയെ വാതിലടക്കാനും തുറക്കാനും പഠിപ്പിക്കുക. വീടിന്റെ മേല്‍വിലാസവും നിങ്ങളുടെ മൊബൈല്‍ നമ്പറും കുട്ടിയുടെ നോട്ടുപുസ്തകത്തില്‍ എഴുതി വയ്ക്കുക. കുട്ടിയെ ഇത് കാണാതെ പഠിപ്പിക്കുന്നതും നല്ലതാണ്.
ഇലക്ട്രോണിക് സാധനങ്ങള്‍ കുട്ടിക്ക് എടുക്കാന്‍ പറ്റാത്ത വിധത്തിലോ കുട്ടിക്ക് കൈകാര്യം ചെയ്യാന്‍ പറ്റാത്ത വിധത്തിലോ സൂക്ഷിക്കുന്നത് നന്നായിരിക്കും.
എപ്പോഴും സെല്‍ഫോണ്‍ നിങ്ങളുടെ കയ്യെത്താവുന്ന ദൂരത്തു തന്നെ സൂക്ഷിക്കുക. പ്രത്യേകിച്ച് ഉറങ്ങാന്‍ കിടക്കുമ്പോള്‍ കട്ടിലിനരികില്‍ ഫോണ്‍ സൂക്ഷിക്കുക. അത്യാവശ്യ സന്ദര്‍ഭങ്ങളില്‍ ഇത് ഉപകരിക്കും.
വീടിന്റെ സംരക്ഷണത്തിന് ഒരു നായയുണ്ടായിരിക്കുന്നത് നല്ലതാണ്.
അയല്‍വക്കവുമായി എപ്പോഴും നല്ല ബന്ധം സൂക്ഷിക്കുക. നിങ്ങളില്ലാത്ത സമയത്ത് വീടു ശ്രദ്ധിക്കാനും അത്യാവശ്യസന്ദര്‍ഭങ്ങളില്‍ സഹായമഭ്യര്‍ത്ഥിക്കാനും ഇത് സഹായിക്കും.
കഴിവതും നല്ല സുഹൃത്തുകളെ സംഘടിപ്പിക്കുക. നല്ല സുഹൃദ്വലയം നിങ്ങളെ സഹായിക്കാനും പ്രശ്നങ്ങള്‍ പരിഹരിക്കാനും ഏറെ സഹായകമായിരിക്കും.



Click it and Unblock the Notifications
