Latest Updates
-
വിജയദശമിക്ക് സ്വർണം വാങ്ങിയോ? വീട്ടിൽ ലോക്കർ വെക്കാൻ വാസ്തു പറയുന്ന ഈ ദിശ സമ്പത്ത് വർധിപ്പിക്കും -
ഉത്സവകാല യാത്രാത്തിരക്ക്: കേരളത്തിലേക്ക് 100-ലധികം സ്പെഷ്യൽ ട്രെയിനുകൾ; അറിയേണ്ടതെല്ലാം -
വിജയദശമിക്ക് മുൻപ് വീട്ടിൽ ഈ മാറ്റങ്ങൾ വരുത്തൂ; ഐശ്വര്യവും പോസിറ്റീവ് ഊർജ്ജവും കൂടും! -
മുംബൈയിലെ കനത്ത പുകമഞ്ഞ്; ചർമ്മവും മുടിയും കണ്ണുകളും സുരക്ഷിതമാക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ഇന്ത്യ-വെസ്റ്റ് ഇൻഡീസ് ഫൈനൽ പോരാട്ടം: ബെംഗളൂരുവിൽ മഴ ഭീഷണി, ടോസ് നിർണ്ണായകം; ആരാധകർ അറിയേണ്ടതെല്ലാം! -
കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത: 12 ജില്ലകളിൽ യെല്ലോ അലർട്ട്; ജാഗ്രത പാലിക്കാൻ നിർദേശം -
2026 തുലാം സംക്രാന്തി: പുണ്യകാലം പകൽ തന്നെ; ദാനധർമ്മങ്ങൾക്കും പൂജകൾക്കും ശ്രദ്ധിക്കേണ്ട കൃത്യമായ സമയം ഇതാ -
തുലാം സംക്രാന്തി 2026: പുണ്യകാല മുഹൂർത്തങ്ങൾ അറിയാം, ദാനധർമ്മങ്ങൾക്ക് ഉചിതമായ സമയം ഇതാണ്! -
ഒക്ടോബർ 16-ലെ അപൂർവ്വ രവി യോഗം: പുതിയ തുടക്കങ്ങൾക്ക് ശുഭസമയം, ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ -
വിജയദശമിയിൽ ബന്ധുവീടുകളിൽ പോകുമ്പോൾ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ; ദമ്പതികൾക്ക് ഉപകരിക്കുന്ന ചില ടിപ്സ്
കുട്ടിക്ക് പോഷകസമൃദ്ധമായ ഭക്ഷണം നല്കൂ

കുട്ടികള്ക്ക് ഊര്ജം ലഭിക്കാന് തവിട് കളയാത്ത ധാന്യങ്ങള് പ്രധാനമാണ്. ഇവയില് ധാരാളം ഗ്ലൂക്കോസുണ്ട്. ഗ്ലൂക്കോസ് ഊര്ജമായി മാറുന്നു. ചുവന്ന അരി, ഫഌക്സ് സീഡ്, ബാര്ലി, ഓട്സ് എന്നിവ കുട്ടികള്ക്ക് ഏറ്റവും പററിയ ഭക്ഷണസാധങ്ങളാണ്. വിവിധതരം ധാന്യങ്ങള് കൊണ്ടുണ്ടാക്കിയ ബ്രഡും കുട്ടികള്ക്ക് നല്കാം. വൈററ്ബ്രഡ് അധികം നല്കുന്നത് രക്തത്തിലെ പഞ്ചസാര നിരപ്പ് ഉയര്ത്തും.
മിക്കവാറും കുട്ടികള് പച്ചക്കറി ഇഷ്ടപ്പെടുന്നവരല്ല. എന്നാല് ഏതെങ്കിലും വിധത്തില് അവരെക്കൊണ്ട് പച്ചക്കറി കഴിപ്പിക്കുക തന്നെ വേണം. ചീര, കാരറ്റ്, ചോളം, ഉരുളക്കിഴങ്ങ്, പീസ്, മുളപ്പിച്ച ധാന്യങ്ങള് എന്നിവ കുട്ടികളുടെ ഭക്ഷണക്രമത്തില് നിര്ബന്ധമായും ഉള്പ്പെടുത്തിയിരിക്കണം.
പ്രോട്ടീനുകള്, വൈററമിനുകള്, ധാതുക്കള് എന്നിവയടങ്ങിയ മുട്ട കുട്ടികള്ക്കു നല്കാവുന്ന ഒരു സമീകൃതാഹാരമാണ്. ഒരു ഗ്ലാസ് പാലും പുഴുങ്ങിയ മുട്ടയും കുട്ടിക്ക് നല്കുവാന് പറ്റിയ പ്രാതലാണ്. മുട്ട പൊരിക്കുമ്പോള് അതില് പച്ചക്കറികള് കൂടിയിട്ട് വേവിക്കുന്നത് കുട്ടിക്ക് കഴിക്കാന് താല്പര്യമുണ്ടാക്കും. ഇത് പോഷകഗുണം വര്ദ്ധിപ്പിക്കുകയും ചെയ്യും.
കാല്സ്യം, വൈറ്റമിന്, പ്രോട്ടീന് എന്നിവയടങ്ങിയ പാല് കുട്ടികള്ക്ക് ഒഴിവാക്കാനാവാത്തതാണ്. പാല് കുടിക്കാന് കുട്ടികള് മടി കാണിക്കുന്നത് സാധാരണമാണ്. ഇങ്ങനെയുള്ളപ്പോള് കോണ്ഫ്ളേക്സ്, ഒാട്സ് എന്നിവയില് ചേര്ത്തോ ഫലവര്ഗങ്ങള് അടിച്ചുചേര്ത്തോ പാല് നല്കാം.
പാലിനൊപ്പം തന്നെ പോഷകങ്ങളുണ്ട് തൈരിലും. പാല് കുടിക്കാന് മടി കാണിക്കുന്ന കുട്ടികള് ചിലപ്പോള് തൈര് കുടിക്കും. കുട്ടിയുടെ ദൈനംദിന ഭക്ഷണത്തില് തൈര് ഉള്പ്പെടുത്തുക. ഒരു ചെറിയ കപ്പ് തൈരില് 13 ഗ്രാം പ്രോട്ടീനും 447 ഗ്രാം കാല്സ്യവുമുണ്ട്. തൈര് ദഹിക്കാനും എളുപ്പമാണ്.



Click it and Unblock the Notifications
