Latest Updates
-
2026 ഒക്ടോബർ രാശിഫലം: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും ശ്രദ്ധിക്കേണ്ട നിർണ്ണായക മാറ്റങ്ങൾ ഇതാ! -
ആമസോൺ, ഫ്ലിപ്കാർട്ട് സെയിൽ തീയതികൾ പുറത്ത്; വമ്പൻ ഓഫറുകൾ സ്വന്തമാക്കാൻ ഈ തയ്യാറെടുപ്പുകൾ വേണം! -
ശുക്രൻ വക്രഗതിയിലേക്ക്: ഒക്ടോബർ 3 മുതൽ 10 വരെ ഈ രാശിക്കാർക്ക് സാമ്പത്തിക നേട്ടം, ഭാഗ്യസമയം അറിയാം -
ഏഷ്യൻ ഗെയിംസ് ഹോക്കി: ചിരവൈരികളുടെ പോരാട്ടം, ഒളിമ്പിക്സ് സ്വപ്നവുമായി ഇന്ത്യ ഇന്ന് പാകിസ്താനെ നേരിടുന്നു -
കോണിപ്പടി വാസ്തു: വീടിന്റെ ഐശ്വര്യത്തിന് ഈ ചെറിയ മാറ്റങ്ങൾ വരുത്താം, ശ്രദ്ധിക്കൂ ഈ കാര്യങ്ങൾ -
ടൈംസ് റാങ്കിംഗ് 2027: ഇന്ത്യൻ സർവകലാശാലകൾക്ക് തിരിച്ചടിയോ? അറിയേണ്ട പ്രധാന കാര്യങ്ങൾ ഇതാ -
ജിഎസ്ടി പിരിവ് 2 ലക്ഷം കോടി കടന്നു; ഉത്സവകാല ഓഫറുകളിൽ വൻ മാറ്റത്തിന് സാധ്യത -
കേരളത്തിൽ തുടർച്ചയായി രണ്ട് ദിവസം ഡ്രൈ ഡേ; മദ്യവിൽപ്പനയ്ക്ക് കർശന നിയന്ത്രണം, അറിയേണ്ടതെല്ലാം! -
കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത: ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്, യാത്രക്കാർ ശ്രദ്ധിക്കുക! -
ദില്ലിയിലെ വായുമലിനീകരണം: ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത്
കുട്ടികളുടെ ആരോഗ്യവും ഭക്ഷണവും

കുഞ്ഞിന് ആരോഗ്യത്തിനു വേണ്ട ഭക്ഷണസാധനങ്ങള്‍ കൊടുക്കുക. ആപ്പിള്‍, പഴം, ഓറഞ്ച്, മുന്തിരി, ബ്രൊക്കോളി, കാബേജ്, ആസ്പരാഗസ്, ചീര, കാരറ്റ്, തക്കാളി എന്നിവ കുട്ടികളുടെ ഭക്ഷണത്തിലുള്‍പ്പെടുത്തേണ്ട ഭക്ഷണസാധനങ്ങളാണ്. ഇവ മാറിമാറിക്കൊടുക്കുവാന് ശ്രദ്ധിക്കുക.
കുഞ്ഞിന്റെ ശരീരപ്രകൃതിക്ക് അനുസരിച്ചുള്ള ഭക്ഷണം പ്രധാനമാണ്. തടി വയ്ക്കുന്ന പ്രകൃതമാണെങ്കിലും അമിതവണ്ണമുണ്ടെങ്കിലും കൊഴുപ്പ് കുറഞ്ഞ ഭക്ഷണസാധനങ്ങള്‍ തെരഞ്ഞെടുത്തു കൊടുക്കുക. മത്സ്യം, മുട്ട എന്നിവ കുട്ടികള്‍ കഴിച്ചിരിക്കേണ്ട ഭക്ഷണസാധനങ്ങളാണ്. ഇറച്ചി കൊടുക്കുമ്പോള്‍ കൊഴുപ്പില്ലാത്ത ഇറച്ചി വാങ്ങിക്കൊടുക്കുക. ചിക്കന്‍, ടര്‍ക്കി തുടങ്ങിയവ നല്‍കാം.
മധുരം മിക്കവാറും കുട്ടികള്‍ക്ക് വളരെ ഇഷ്ടമാണ്. പ്രത്യേകിച്ചും ചോക്കലേറ്റുകളും ഐസ്ക്രീമും. എന്നാല്‍ ഇന്നത്തെക്കാലത്ത് കുട്ടികളിലും ടൈപ്പ് വണ്‍ പ്രമേഹം സാധാരണമാണ്. അതുകൊണ്ടു തന്നെ ഭക്ഷണക്രമീകരണവും വേണം. കുട്ടികളല്ലേ എന്നു കരുതി നിസാരമാക്കിത്തള്ളരുത്. ചോക്ലേറ്റുകള്‍ കുട്ടികള്‍ക്ക് സമ്മാനമായി നല്കുന്ന ശീലം കഴിവതും ഒഴിവാക്കുക. കുട്ടിയ്ക്ക് ക്ഷീണം, ഭാരക്കുറവ്, കാഴ്ചപ്രശ്നങ്ങള്‍, ഛര്‍ദി, മനംപിരട്ടല്‍ തുടങ്ങിയ ലക്ഷണങ്ങള്‍ കാണിക്കുന്നുണ്ടെങ്കില്‍ ഡോക്ടറെ കാണിക്കാന്‍ വൈകരുത്. ഇതൊരു പക്ഷേ പ്രമേഹലക്ഷണങ്ങളുമാകാം.
കുട്ടികളെ കളിപ്പിക്കുവാനും അവരോടൊപ്പം കളിയ്ക്കുവാനും സമയം കണ്ടെത്തുക.



Click it and Unblock the Notifications
