Latest Updates
-
ഒക്ടോബർ 2026 രാശിഫലം: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും വരാനിരിക്കുന്ന വലിയ മാറ്റങ്ങൾ അറിയാം! -
ഇന്ധനവിലയിൽ മാറ്റമില്ല; കേരളത്തിലെ ഇന്നത്തെ പെട്രോൾ, ഡീസൽ നിരക്കുകൾ ഇങ്ങനെ! -
പഞ്ചകം അവസാനിച്ചു: ഇന്ന് 10:16-ന് ശേഷം ഈ കാര്യങ്ങൾ ചെയ്താൽ ഭാഗ്യം കൂടെയുണ്ടാകും -
വായുമലിനീകരണം രൂക്ഷം; ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ഏഷ്യൻ ഗെയിംസ് ക്വാർട്ടർ: അഫ്ഗാനിസ്ഥാനെതിരെ ഇന്ത്യ ഇന്ന്; മഴ ഭീഷണിയിൽ മത്സരം നടക്കുമോ? -
പിതൃപക്ഷകാലത്ത് വീട്ടിൽ ഈ മാറ്റങ്ങൾ വരുത്തൂ; ഐശ്വര്യവും സമാധാനവും തേടിയെത്തും! -
മഴക്കാലത്ത് ചർമ്മം നശിക്കുമോ? ഫംഗസ് അണുബാധയും മുഖക്കുരുവും തടയാൻ ഡെർമറ്റോളജിസ്റ്റുകൾ പറയുന്ന വഴികൾ ഇതാ -
ഗജകേസരി യോഗം: പണമിടപാടുകൾക്കും യാത്രകൾക്കും ഇന്നത്തെ ശുഭസമയം ഇതാണ്, അറിയേണ്ടതെല്ലാം! -
കേരള തീരത്ത് കള്ളക്കടൽ ഭീഷണി: റെഡ് അലർട്ട് പ്രഖ്യാപിച്ചു; തീരദേശവാസികൾ അതീവ ജാഗ്രതയിൽ -
2026 സെപ്റ്റംബർ 28: ഇന്നത്തെ രാജയോഗം അറിയാം, കരിയറിലും സാമ്പത്തിക കാര്യങ്ങളിലും നേട്ടമുണ്ടാക്കാൻ ഈ വഴികൾ പരീക്ഷിക്കൂ!
കുട്ടികളുടെ മുടിസംരക്ഷണം പ്രധാനം

ആഴ്ചയില്‍ മൂന്നോ നാലോ തവണ കുട്ടികളുടെ മുടി കഴുകണം. മുടി കുറവാണെങ്കില്‍ ദിവസവും കഴുകുന്നതാണ് ഏറ്റവും നല്ലത്.
വെളിച്ചെണ്ണയോ ബേബി ഓയിലോ തേച്ച്് കുളിക്കുന്നതിന് മുന്‍പ് മസാജ് ചെയ്യുന്നത് മുടിവളര്‍ച്ചയെ സഹായിക്കും.
കുട്ടികള്‍ക്കുള്ള ഷാംപൂ വിപണിയില്‍ ലഭ്യമാണ്. ഇവയില്‍ കാര്യമായ രാസവസ്തുക്കള്‍ കാണില്ല. കണ്ണില്‍ പോയാല്‍ വെള്ളം വരികയുമില്ല. ഇത്തരം ഷാംപൂ വാങ്ങി ഉപയോഗിക്കാം. ദിവസവും ഷാംപൂ ഉപയോഗിക്കണമെന്നില്ല. നീണ്ട മുടിയാണ് കുട്ടിക്കുള്ളതെങ്കില് വീര്യം കുറഞ്ഞ കണ്ടീഷണറും ഉപയോഗിക്കാം.
മുടി കഴുകുമ്പോള്‍ ശിരോചര്‍മം വൃത്തിയാക്കേണ്ടത് വിരല്‍ത്തുമ്പ് ഉപയോഗിച്ചാവണം. നഖമല്ല ഉപയോഗിക്കേണ്ടത്. നഖം ഉപയോഗിച്ചാല്‍ ചര്‍മത്തില്‍ മുറിവു പറ്റാനും മുടി പൊട്ടിപ്പോകാനും ഇടയാകും.
കഴുകിയ ശേഷം മൃദുവായ ടവല്‍ ഉപയോഗിച്ച് തല തുവര്ത്തിക്കൊടുക്കുക. ഡ്രയറിനേക്കാളും സാധാരണ രീതിയില്‍ തന്നെ മുടി ഉണക്കുന്നതാണ് നല്ലത്.
കുട്ടികള്‍ക്കായി പ്രത്യേകം ചീപ്പുണ്ടാകണം. ചീപ്പിന്റെ പല്ലുകള്‍ക്കിടയില്‍ അകലമുളളതാണ് മുടി ജട പിടിക്കാതിരിക്കാന്‍ നല്ലത്. ചീപ്പ് ഇടയ്ക്കിടെ കഴുകിവൃത്തിയാക്കണം.
തനിയെ സംരക്ഷിക്കാന്‍ സാധിക്കുന്നത് വരെ നീളം കുറച്ചു മുടി വെട്ടുകയാണ് നല്ലത്. വൃത്തിയുള്ള ഉപകരണങ്ങള്‍ ഉപയോഗിച്ച് മുടി വെട്ടുവാന്‍ ശ്രദ്ധിക്കുക. സാധാരണ ബ്യൂട്ടിപാര്‍ലറുകളിലും സലൂണുകളിലും പലരുടേയും മുടി വെട്ടുവാന്‍ ഉപയോഗിക്കുന്ന ഉപകരണങ്ങള്‍ തന്നെയായിരിക്കും കുട്ടികള്‍ക്കും ഉപയോഗിക്കുക. ഇത് വൃത്തിയാക്കുവാന്‍ അവരോട് ആവശ്യപ്പെടാം.
കുട്ടിക്ക് നീളമുളള മുടിയുണ്ടെങ്കില്‍ ഉണങ്ങിയ ശേഷം വൃത്തിയായി കെട്ടിവയ്്ക്കുന്നതായിരിക്കും നല്ലത്. കുട്ടികളുടെ മുടി അലങ്കരിക്കാനുള്ള ക്ലിപ്പുകളും ഹെയര്‍ബാന്റുകളും ലഭ്യമാണ്.



Click it and Unblock the Notifications
