Latest Updates
-
2026 സെപ്റ്റംബർ 28 രാശിഫലം: ഇന്ന് ഈ രാശിക്കാർക്ക് ഭാഗ്യദിനം, കരിയറിലും സാമ്പത്തികത്തിലും വൻ മാറ്റങ്ങൾ! -
ഒക്ടോബർ 2026 രാശിഫലം: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും വരാനിരിക്കുന്ന വലിയ മാറ്റങ്ങൾ അറിയാം! -
ഇന്ധനവിലയിൽ മാറ്റമില്ല; കേരളത്തിലെ ഇന്നത്തെ പെട്രോൾ, ഡീസൽ നിരക്കുകൾ ഇങ്ങനെ! -
പഞ്ചകം അവസാനിച്ചു: ഇന്ന് 10:16-ന് ശേഷം ഈ കാര്യങ്ങൾ ചെയ്താൽ ഭാഗ്യം കൂടെയുണ്ടാകും -
വായുമലിനീകരണം രൂക്ഷം; ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ഏഷ്യൻ ഗെയിംസ് ക്വാർട്ടർ: അഫ്ഗാനിസ്ഥാനെതിരെ ഇന്ത്യ ഇന്ന്; മഴ ഭീഷണിയിൽ മത്സരം നടക്കുമോ? -
പിതൃപക്ഷകാലത്ത് വീട്ടിൽ ഈ മാറ്റങ്ങൾ വരുത്തൂ; ഐശ്വര്യവും സമാധാനവും തേടിയെത്തും! -
മഴക്കാലത്ത് ചർമ്മം നശിക്കുമോ? ഫംഗസ് അണുബാധയും മുഖക്കുരുവും തടയാൻ ഡെർമറ്റോളജിസ്റ്റുകൾ പറയുന്ന വഴികൾ ഇതാ -
ഗജകേസരി യോഗം: പണമിടപാടുകൾക്കും യാത്രകൾക്കും ഇന്നത്തെ ശുഭസമയം ഇതാണ്, അറിയേണ്ടതെല്ലാം! -
കേരള തീരത്ത് കള്ളക്കടൽ ഭീഷണി: റെഡ് അലർട്ട് പ്രഖ്യാപിച്ചു; തീരദേശവാസികൾ അതീവ ജാഗ്രതയിൽ
കുട്ടികളുടെ ഏകാഗ്രത വര്‍ദ്ധിപ്പിക്കാം

കുട്ടികള്‍ക്ക് ഏകാഗ്രത ഇല്ലാത്തതിന് അവരെ വഴക്കു പറഞ്ഞിട്ടോ തല്ലിയിട്ടോ കാര്യമില്ല. മറിച്ച് ഈ പ്രശ്നം പരിഹരിക്കാന്‍ ശ്രമിക്കുകയാണ് വേണ്ടത്. ഇതിന് മാതാപിതാക്കന്മാര്ക്ക് സഹായിക്കാന്‍ സാധിക്കും.
കാര്യത്തിലൂടെയല്ലാ, കളികളിലൂടെയാണ് കുട്ടികളില്‍ ഏകാഗ്രത വരുത്തുവാന്‍ സഹായിക്കേണ്ടത്. ഇതിന് സഹായിക്കുന്ന ലളിതമായ നിരവധി കളികളുണ്ട്.
കുട്ടികളെ പഴയ കാര്യങ്ങള്‍ ഓര്‍ത്തെടുക്കാന്‍ പ്രേരിപ്പിക്കുന്നത് ഇതിനുള്ള ഒരു വഴിയാണ്. ഒരു മേശയില്‍ കുറച്ചു സാധനങ്ങള്‍ വയ്ക്കുക. ഇവ ശരിക്കും നിരീക്ഷിക്കുവാന്‍ കുട്ടിയോട് പറയുക. പിന്നീട് ഇവ എന്തൊക്കെയായിരുന്നെന്ന് കാണാതെ ഓര്‍മിച്ചു പറയാന്‍ കുട്ടിയോട് ആവശ്യപ്പെടുക. ഇത് സമയം കിട്ടുമ്പോഴൊക്കെ ചെയ്യാവുന്ന ഒന്നാണ്.
ഒന്നു മുതല്‍ പത്തുവരെ എണ്ണുക. ഇടയ്്ക്കുള്ള നമ്പറുകള്‍ വിട്ടുവേണം ഇതു ചെയ്യാന്‍. വിട്ടുപോയ നമ്പറുകള്‍ ഏതൊക്കെയാണെന്ന് കണ്ടുപിടിക്കാന്‍ കുട്ടിയോട് പറയുക. എണ്ണുന്നതിന് മുന്‍പ് ഇത് ശ്രദ്ധിച്ചിരിക്കണമെന്നും ഇടയില്‍ എണ്ണാന്‍ വിട്ടുപോകുന്ന നമ്പറുകള്‍ ഉണ്ടാകുമെന്നും കുട്ടിയെ പറഞ്ഞു മനസിലാക്കണം.
വൈകുന്നേരമോ രാത്രിയോ ആ ദിവസം കുട്ടി ചെയ്ത മുഴുവന്‍ കാര്യങ്ങളെക്കുറിച്ചും ഓര്‍ത്തെടുക്കാന്‍ ആവശ്യപ്പെടുക. ഇത് ഏകാഗ്രത വര്‍ദ്ധിപ്പിക്കാന്‍ സഹായിക്കും. കഥ പറഞ്ഞു കൊടുത്ത് അവസാനം കഥയെപ്പറ്റിയുള്ള ചോദ്യങ്ങള്‍ ചോദിക്കുന്നതും കുട്ടിയില്‍ ഏകാഗ്രതയുണ്ടാക്കാന് സഹായിക്കും.
കുട്ടിക്ക് കളിക്കുവാനായി പസല്‍സ് വാങ്ങിക്കൊടുക്കുന്നത് വളരെയേറെ ഗുണം ചെയ്യും. കുട്ടി ആദ്യം ഇത് കളിക്കുവാന്‍ താല്പര്യം കാണിക്കുന്നില്ലെങ്കില്‍ മാതാപിതാക്കള്‍ക്ക് കുട്ടിയുടെ കൂടെയിരുന്ന് കളിക്കാം. കുറച്ചു കഴിയുമ്പോള്‍ കുട്ടിക്ക് താനെ ഇതില്‍ താല്പര്യം വന്നു തുടങ്ങും. കുട്ടികളിലെ ഏകാഗ്രത വര്‍ദ്ധിപ്പിക്കാന്‍ ഡോക്ടര്‍മാര്‍ നിര്‍ദേശിക്കുന്ന ഒരു മാര്‍ഗം കൂടിയാണ് പസല്‍സ്.



Click it and Unblock the Notifications
