Latest Updates
-
കോണിപ്പടി വാസ്തു: വീടിന്റെ ഐശ്വര്യത്തിന് ഈ ചെറിയ മാറ്റങ്ങൾ വരുത്താം, ശ്രദ്ധിക്കൂ ഈ കാര്യങ്ങൾ -
ടൈംസ് റാങ്കിംഗ് 2027: ഇന്ത്യൻ സർവകലാശാലകൾക്ക് തിരിച്ചടിയോ? അറിയേണ്ട പ്രധാന കാര്യങ്ങൾ ഇതാ -
ജിഎസ്ടി പിരിവ് 2 ലക്ഷം കോടി കടന്നു; ഉത്സവകാല ഓഫറുകളിൽ വൻ മാറ്റത്തിന് സാധ്യത -
കേരളത്തിൽ തുടർച്ചയായി രണ്ട് ദിവസം ഡ്രൈ ഡേ; മദ്യവിൽപ്പനയ്ക്ക് കർശന നിയന്ത്രണം, അറിയേണ്ടതെല്ലാം! -
കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത: ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്, യാത്രക്കാർ ശ്രദ്ധിക്കുക! -
ദില്ലിയിലെ വായുമലിനീകരണം: ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ഒക്ടോബർ 1: വാണിജ്യ എൽപിജി സിലിണ്ടർ വിലയിൽ വൻ വർധന; ഹോട്ടലുകൾക്കും കാറ്ററിങ് സ്ഥാപനങ്ങൾക്കും ഇനി എന്ത്? -
20 കിലോ കുറച്ചത് എങ്ങനെ? ഖുശ്ബു സുന്ദറിന്റെ ഫിറ്റ്നസ് രഹസ്യമായ ആ ജാപ്പനീസ് വിദ്യ ഇതാ -
ആകാശത്ത് അത്ഭുതം! ഇന്ന് രാത്രി ശുക്രനെ വ്യക്തമായി കാണാൻ അപൂർവ്വ അവസരം; അറിയേണ്ടതെല്ലാം -
ശുക്രന്റെ വക്രഗതി 2026: ഒക്ടോബർ 3 മുതൽ വലിയ മാറ്റങ്ങൾ; സാമ്പത്തിക ഇടപാടുകളിൽ ഈ കരുതൽ വേണം
പനിയുള്ള കുട്ടിക്ക് പറ്റിയ ഭക്ഷണം

ഗോതമ്പ് എല്ലാവര്ക്കും പറ്റിയ സമീകൃതാഹാരമാണ്. പനിയുള്ള കുട്ടിക്ക് നുറുങ്ങിയ ഗോതമ്പരി വേവിച്ച് കഞ്ഞിയാക്കി നല്‍കാം. ഇവയില്‍ പച്ചക്കറികളും സ്വാദിന് അല്പം വെണ്ണയും ചേര്‍ക്കാം. ഇവ മൂന്നും പ്രഷര്‍കുക്കറില്‍ ഒരുമിച്ച് വേവിച്ചെടുക്കാം. കാര്‍ബോഹൈഡ്രേറ്റുകളും പ്രോട്ടീനും അടങ്ങിയ ഭക്ഷണമാണിത്. ചെറുചൂടോടെ ഇത് നല്‍കാം. നുറുക്കിയ ഗോതമ്പരി ദഹിക്കാനും എളുപ്പമാണ്.
സൂപ്പുകള്‍ പനിയുള്ളപ്പോള്‍ കൊടുക്കാന്‍ പറ്റിയ ഭക്ഷണമാണ്. പച്ചക്കറികള്‍ വെള്ളത്തിലിട്ട് വേവിച്ച് ഉടച്ച് വെജിറ്റബിള്‍ സൂപ്പുണ്ടാക്കാം. ഇതില്‍ അല്പം കുരുമുളകുപൊടിയും ഉപ്പും വേണമെങ്കില്‍ അല്പം നെയ്യും ചേര്‍ക്കാം. വെന്ത ശേഷം പച്ചക്കറികളുടെ കഷ്ണങ്ങള്‍ സൂപ്പിലുണ്ടെങ്കില് കുട്ടിക്ക് കുടിക്കാനുള്ള എളുപ്പത്തിന് ഇവ നീക്കാം. മാംസാഹാരം ഇഷ്ടമുളള കുട്ടിക്ക് ആവശ്യമെങ്കില്‍ ചിക്കന്‍സൂപ്പും ഉണ്ടാക്കിക്കൊടുക്കാം. എന്നാല്‍ ദഹിക്കാന്‍ എളുപ്പം വെജിറ്റബില്‍ സൂപ്പാണ്.
കാരറ്റ്, ഗ്രീന്‍പീസ്, ബീന്‍സ്, ചോളം എന്നിവയെല്ലാം സൂപ്പുണ്ടാക്കാന്‍ ഉപയോഗിക്കാം. ചീര കൊണ്ടും സൂപ്പുണ്ടാക്കാം. നല്ലപോലെ വൃത്തിയാക്കിയ ചീര വേവിച്ച് ഉപ്പും കുരുമുളകും നെയ്യും വെണ്ണയും ചേര്‍ത്ത് നല്‍കാം.
പനിയുള്ളപ്പോള്‍ ശരീരത്തിന് കൂടുതല്‍ വെള്ളം ആവശ്യമാണ്. എപ്പോഴും വെളളം കുടിക്കുന്നതിന് പകരം ഇടയ്ക്കിടെ സൂപ്പ് നല്കിയാല് കുട്ടിക്ക് ആവശ്യമായ പോഷകങ്ങള്‍ ലഭിക്കുകയും ചെയ്യും. കുട്ടിയുടെ തളര്‍ച്ച അകറ്റാനും സൂപ്പ് നല്ലതാണ്.
പനിയുള്ള സമയത്ത് കുട്ടിയുടെ ദഹനേന്ദ്രിയവും ശരിയായ രീതിയില്‍ പ്രവര്‍ത്തിക്കില്ല. അതുകൊണ്ട് പനിയുള്ളപ്പോള്‍ പാലും പാലുല്പന്നങ്ങളും ഒഴിവാക്കുന്നതാണ് നല്ലത്. പാല് ദഹിക്കാന്‍ ബുദ്ധിമുട്ടുള്ള ഭക്ഷണമാണ്. ദഹനം ശരിയായില്ലെങ്കില്‍ കുട്ടിക്ക് ഛര്‍ദിയും വയറിളക്കവും ഉണ്ടാകാനുളള സാധ്യതയും കൂടുതലാണ്.



Click it and Unblock the Notifications
