Latest Updates
-
വിദ്യാരംഭം 2026: ഒക്ടോബർ 20-ന് കുഞ്ഞുങ്ങളെ എഴുത്തിനിരുത്താൻ ഏറ്റവും അനുയോജ്യമായ സമയം ഏത്? -
ജിയോ, പരസ് ഐപിഒ: നിക്ഷേപകർക്ക് വൻ അവസരം; അപേക്ഷിക്കും മുൻപ് അറിയേണ്ട നിർണായക കാര്യങ്ങൾ -
ഇന്ന് സർവ്വാർത്ഥ സിദ്ധി യോഗം: പുതിയ കാര്യങ്ങൾ തുടങ്ങാൻ ഏറ്റവും അനുയോജ്യമായ സമയം ഇതാണ് -
സിന്ദൂർ ഖേല ആഘോഷം കളറാക്കാം; ചർമ്മത്തിന് അലർജിയുണ്ടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
വിദ്യാരംഭത്തിന് കുട്ടികളുടെ പഠനമുറി ഒരുക്കുന്നുണ്ടോ? വാസ്തു പ്രകാരം ഈ മാറ്റങ്ങൾ വരുത്തിയാൽ ഏകാഗ്രത കൂടും -
ഹോർലിക്സ്, നെസ്കഫേ വാങ്ങുന്നവർ ശ്രദ്ധിക്കുക; തെറ്റിദ്ധരിപ്പിക്കുന്ന പരസ്യങ്ങൾക്ക് കമ്പനികൾക്ക് എഫ്എസ്എസ്എഐ നോട്ടീസ് -
തുലാം സംക്രാന്തി 2026: സൂര്യൻ തുലാം രാശിയിലേക്ക്; നിങ്ങളുടെ രാശിഫലം അറിയാൻ തയ്യാറാണോ? -
മഹാ അഷ്ടമി 2026: സന്ധി പൂജയും കുമാരി പൂജയും എപ്പോൾ? പ്രധാന നഗരങ്ങളിലെ കൃത്യമായ സമയം ഇതാ -
മഴക്കാലത്തെ ചർമ്മപ്രശ്നങ്ങൾ: തിളങ്ങുന്ന ചർമ്മത്തിനും ആരോഗ്യകരമായ മുടിക്കും ഈ പൊടിക്കൈകൾ മതി -
ഡെൽഹി ശ്വാസം മുട്ടുന്നു! വായുനില 'അതീവ ഗുരുതരം', പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത്
കുട്ടികള്ക്ക് ദീപാവലി ഷോപ്പിംഗ്

വൃത്തിയുടെ കാര്യമൊന്നും ആഹ്ലാദത്തിമിര്പ്പില് കുട്ടികള് ശ്രദ്ധിച്ചെന്നു വരില്ല. പടക്കങ്ങള് പൊട്ടിച്ചും മറ്റും വസ്ത്രങ്ങള് ഇവര് അഴുക്കാക്കുന്നത് അമ്മമാരും കുട്ടികളും തമ്മിലുളള ശണ്ഠക്കു വഴി വയ്ക്കാറുണ്ട്. അതുകൊണ്ടു തന്നെ കുട്ടികള്ക്കുള്ള വസ്ത്രങ്ങള് വാങ്ങുമ്പോള് കഴുകാനും സൂക്ഷിക്കാനും എളുപ്പമുള്ളവ വാങ്ങുക. സില്ക്, നൈലോണ് വസ്ത്രങ്ങള് ഒഴിവാക്കുകയായിരിക്കും നല്ലത്. ഇവ വൃത്തിയാക്കുവാന് ബുദ്ധിമുട്ടും തീപിടിക്കാന് എളുപ്പവുമാണ്.
വല്ലാതെ അയഞ്ഞ വസ്ത്രങ്ങള് സുരക്ഷ മുന്നിര്ത്തി ഒഴിവാക്കുക. കൈനീളമുള്ള വസ്ത്രങ്ങള് കൈ പൊള്ളാതിരിക്കാന് സഹായിക്കും.
ആണ്കുട്ടികള്ക്കുള്ള ഷര്വാണിയും പെണ്കുട്ടികള്ക്കുള്ള ലഹങ്കയും മറ്റും ഷാളുകള് ഉള്ളവയാണ്. ഇവ പടക്കം പൊട്ടിക്കുന്ന സമയത്തും ദീപങ്ങള് കൊളുത്തുന്ന വേളയിലും യാതൊരു കാരണവശാലും കുട്ടികളെ ധരിപ്പിക്കരുത്. പലപ്പോഴും ഷാളുകളാണ് അപകടത്തിലേക്ക് വഴി തുറക്കുന്നത്.
പടക്കങ്ങള് കൈകാര്യം ചെയ്യുമ്പോള് മുടിയും ശ്രദ്ധിക്കണം. നീണ്ട മുടിയുള്ള പെണ്കുട്ടികളാണെങ്കില് മുടി ഒതുക്കിക്കെട്ടി വയ്ക്കാന് ശ്രദ്ധിക്കുക. കണ്ണിലേക്ക് മുന്ഭാഗത്തെ മുടി വീണുകിടക്കാതെ ഹെയര്ബാന്റ് വയ്ക്കുന്നത് നന്നായിരിക്കും. പടക്കത്തിന്റെ പുകയും മറ്റ് അവശിഷ്ടങ്ങളും കുട്ടികളുടെ കണ്ണില് വീഴുന്നത് അസ്വസ്ഥതയുണ്ടാക്കും. കുട്ടികള്ക്കുള്ള കണ്ണടയോ കൂളിംഗ് ഗ്ലാസോ വാങ്ങിച്ചുകൊടുക്കുന്നത് നന്നായിരിക്കും. കുട്ടികളുടെ മുഖത്ത് മേക്കപ്പ് കഴിവതും ഒഴിവാക്കുന്നതായിരിക്കും നല്ലത്. ചൂടിലും പുകയിലും മേക്കപ്പ് കുട്ടികള്ക്ക് അസ്വസ്ഥതയുണ്ടാക്കും.
കുട്ടികള്ക്ക് ധരിക്കാന് സുഖമുള്ള ചെരിപ്പുകള് വാങ്ങുക. ഹീലുളളവ ഒഴിവാക്കുക. ഓടി നടക്കുമ്പോള് വീഴാന് ഹീലുകള് സാധ്യത കൂട്ടും.
കഴിവതും ലളിതമായ വസ്ത്രങ്ങള് കുട്ടികളെ ധരിപ്പിക്കാന് ശ്രദ്ധിക്കുക. കുട്ടികളുടെ കാര്യത്തില് ഭംഗിയേക്കാള് ഏറെ സുരക്ഷയും സുഖവുമാണ് വസത്രങ്ങളുടെ കാര്യത്തില് വേണ്ടത് എന്നോര്മിക്കുക.



Click it and Unblock the Notifications
