Latest Updates
-
വിജയദശമിക്ക് സ്വർണം വാങ്ങിയോ? വീട്ടിൽ ലോക്കർ വെക്കാൻ വാസ്തു പറയുന്ന ഈ ദിശ സമ്പത്ത് വർധിപ്പിക്കും -
ഉത്സവകാല യാത്രാത്തിരക്ക്: കേരളത്തിലേക്ക് 100-ലധികം സ്പെഷ്യൽ ട്രെയിനുകൾ; അറിയേണ്ടതെല്ലാം -
വിജയദശമിക്ക് മുൻപ് വീട്ടിൽ ഈ മാറ്റങ്ങൾ വരുത്തൂ; ഐശ്വര്യവും പോസിറ്റീവ് ഊർജ്ജവും കൂടും! -
മുംബൈയിലെ കനത്ത പുകമഞ്ഞ്; ചർമ്മവും മുടിയും കണ്ണുകളും സുരക്ഷിതമാക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ഇന്ത്യ-വെസ്റ്റ് ഇൻഡീസ് ഫൈനൽ പോരാട്ടം: ബെംഗളൂരുവിൽ മഴ ഭീഷണി, ടോസ് നിർണ്ണായകം; ആരാധകർ അറിയേണ്ടതെല്ലാം! -
കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത: 12 ജില്ലകളിൽ യെല്ലോ അലർട്ട്; ജാഗ്രത പാലിക്കാൻ നിർദേശം -
2026 തുലാം സംക്രാന്തി: പുണ്യകാലം പകൽ തന്നെ; ദാനധർമ്മങ്ങൾക്കും പൂജകൾക്കും ശ്രദ്ധിക്കേണ്ട കൃത്യമായ സമയം ഇതാ -
തുലാം സംക്രാന്തി 2026: പുണ്യകാല മുഹൂർത്തങ്ങൾ അറിയാം, ദാനധർമ്മങ്ങൾക്ക് ഉചിതമായ സമയം ഇതാണ്! -
ഒക്ടോബർ 16-ലെ അപൂർവ്വ രവി യോഗം: പുതിയ തുടക്കങ്ങൾക്ക് ശുഭസമയം, ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ -
വിജയദശമിയിൽ ബന്ധുവീടുകളിൽ പോകുമ്പോൾ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ; ദമ്പതികൾക്ക് ഉപകരിക്കുന്ന ചില ടിപ്സ്
ദീപാവലി: കുട്ടികളുടെ സുരക്ഷ പ്രധാനം

ഈ ദീപാവലിക്ക് കുട്ടികളുടെ സുരക്ഷയ്ക്കു വേണ്ടി കൈക്കൊള്ളേണ്ട ചില കാര്യങ്ങളെക്കുറിച്ച് ശ്രദ്ധിക്കൂ
ആഘോഷങ്ങള്ക്ക് പുതുസ്ത്രം അണിയുകയെന്നത് പ്രധാനമാണ്. പ്രത്യേകിച്ച് കുട്ടികളെ തിളങ്ങുന്ന വസ്ത്രങ്ങളില് കാണുന്നത് എല്ലാവര്ക്കും കൗതുകമുണ്ടാക്കുന്ന കാര്യവുമാണ്. എന്നാല് എളുപ്പത്തില് അപകടങ്ങള്ക്ക് വഴി വയ്ക്കാവുന്ന സിന്തറ്റിക്, സില്ക് വസ്ത്രങ്ങള് ഒഴിവാക്കുന്നതാണ് ദീപാവലി ആഘോഷങ്ങള്ക്ക് നല്ലത്. പടക്കം പൊട്ടിക്കുമ്പോഴും ചിരാതുകള് കത്തിക്കുമ്പോഴും ഇത്തരം വസ്ത്രങ്ങള് അപകടങ്ങള് ക്ഷണിച്ചുവരുത്തും. കഴിവതും ഇത്തരം വേളകളില് കോട്ടന് വസ്ത്രങ്ങള് മാത്രം ഉപയോഗിക്കുക. ഇത് അപകടസാധ്യത കുറയ്്ക്കും.
പരമ്പരാഗത വേഷങ്ങളായ നീളന് പാവാട, ദുപ്പട്ട, ഷാളുകള് എന്നിവ കുട്ടികളെ ധരിപ്പിക്കാതിരിക്കുക. ദീപാവലി വേളയില് ക്ഷേത്രത്തില് പോകുമ്പോഴോ പൂജയുടെ സമയത്തോ ഇത്തരം വേഷങ്ങള് ധരിപ്പിക്കാം. എന്നാല് പടക്കം പൊട്ടിക്കുന്ന വേളയില് ഇത്തരം വേഷങ്ങള് നിര്ബന്ധമായും ഒഴിവാക്കിയിരിക്കണം.
കുട്ടികളെ തനിയെ പടക്കം പൊട്ടിക്കാന് വിടരുത്. മാതാപിതാക്കളുടെയോ മുതിര്ന്നവരുടെയോ സാന്നിധ്യത്തില് മാത്രം കുട്ടികളെ ഇതിനനുവദിക്കുക. എല്ലാതരം പടക്കങ്ങളും കുട്ടികള്ക്കു കൊടുക്കരുത്. സുരക്ഷിതമായവ മാത്രം നല്കുക. ചെറിയ കുട്ടികളാണെങ്കില് പടക്കങ്ങള്ക്കു പകരം കമ്പിത്തിരി, പൂത്തിരി തുടങ്ങിയവ മാത്രം നല്കുക. മാത്രമല്ലാ, ശരിയായ വിധത്തില് ഇവ കത്തിക്കുവാന് കുട്ടികളെ കാണിച്ചുകൊടുക്കുക.
റോഡുകളിലും തിരക്കുള്ള സ്ഥലങ്ങളിലും പടക്കങ്ങള് പൊട്ടിക്കാന് കുട്ടികളെ അനുവദിക്കരുത്. നമ്മുടെ മാത്രമല്ലാ, മറ്റുള്ളവരുടേയും സുരക്ഷ പ്രധാനമാണെന്ന് കുട്ടികള്ക്ക് പറഞ്ഞുകൊടുക്കുക. വാഹനങ്ങള്ക്ക് സമീപവും എളുപ്പത്തില് തീ പിടിക്കാന് സാധ്യതയുള്ള സ്ഥലങ്ങള്ക്ക് സമീപവും പടക്കം പൊട്ടിക്കുവാന് കുട്ടികളെ അനുവദിക്കരുത്. ആഘോഷം കഴിഞ്ഞാല് സ്ഥലം വൃത്തിയാക്കുവാന് കുട്ടികള്ക്കു നിര്ദേശം നല്കുക. അതുപോലെ അസമയത്ത് പടക്കങ്ങള് പൊട്ടിച്ച് മറ്റുള്ളവരെ അലോസരപ്പെടുത്താതിരിക്കാന് കുട്ടികളെ അനുവദിക്കരുത്.
സുരക്ഷിതമായി നിങ്ങളുടെ കുട്ടികളെ ദീപാവലി ആഘോഷിക്കാന് സഹായിക്കുകയെന്നത് മാതാപിതാക്കളെന്ന നിലയില് നിങ്ങളുടെ ഉത്തരവാദിത്വമാണെന്ന് മറക്കരുത്.



Click it and Unblock the Notifications
