Latest Updates
-
2026 ഒക്ടോബർ രാശിഫലം: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും ശ്രദ്ധിക്കേണ്ട നിർണ്ണായക മാറ്റങ്ങൾ ഇതാ! -
ആമസോൺ, ഫ്ലിപ്കാർട്ട് സെയിൽ തീയതികൾ പുറത്ത്; വമ്പൻ ഓഫറുകൾ സ്വന്തമാക്കാൻ ഈ തയ്യാറെടുപ്പുകൾ വേണം! -
ശുക്രൻ വക്രഗതിയിലേക്ക്: ഒക്ടോബർ 3 മുതൽ 10 വരെ ഈ രാശിക്കാർക്ക് സാമ്പത്തിക നേട്ടം, ഭാഗ്യസമയം അറിയാം -
ഏഷ്യൻ ഗെയിംസ് ഹോക്കി: ചിരവൈരികളുടെ പോരാട്ടം, ഒളിമ്പിക്സ് സ്വപ്നവുമായി ഇന്ത്യ ഇന്ന് പാകിസ്താനെ നേരിടുന്നു -
കോണിപ്പടി വാസ്തു: വീടിന്റെ ഐശ്വര്യത്തിന് ഈ ചെറിയ മാറ്റങ്ങൾ വരുത്താം, ശ്രദ്ധിക്കൂ ഈ കാര്യങ്ങൾ -
ടൈംസ് റാങ്കിംഗ് 2027: ഇന്ത്യൻ സർവകലാശാലകൾക്ക് തിരിച്ചടിയോ? അറിയേണ്ട പ്രധാന കാര്യങ്ങൾ ഇതാ -
ജിഎസ്ടി പിരിവ് 2 ലക്ഷം കോടി കടന്നു; ഉത്സവകാല ഓഫറുകളിൽ വൻ മാറ്റത്തിന് സാധ്യത -
കേരളത്തിൽ തുടർച്ചയായി രണ്ട് ദിവസം ഡ്രൈ ഡേ; മദ്യവിൽപ്പനയ്ക്ക് കർശന നിയന്ത്രണം, അറിയേണ്ടതെല്ലാം! -
കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത: ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്, യാത്രക്കാർ ശ്രദ്ധിക്കുക! -
ദില്ലിയിലെ വായുമലിനീകരണം: ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത്
കുട്ടികളിലെ പ്രമേഹത്തിന് ഭക്ഷണനിയന്ത്രണം

അരിഭക്ഷണം കഴിച്ചാല്‍ പ്രമേഹം കൂടുമെന്നുള്ളത് കൊണ്ട് ചോറ് ഒരു നേരം മാത്രം കൊടുക്കുക. തവിടു കളയാത്ത അരിയായിരിക്കും കൂടുതല്‍ നല്ലത്. ഗോതമ്പ്, ഓട്സ് തുടങ്ങിയവ കുട്ടികള്‍ക്ക് പകരം നല്‍കാം.
പച്ചക്കറികളും ഫലവര്‍ഗങ്ങളും കഴിയ്ക്കുന്നതു കൊണ്ട് കുഴപ്പമില്ല. കുക്കുമ്പര്‍, തണ്ണിമത്തന്, ഓറഞ്ച്, പപ്പായ, ആപ്പിള്‍, പെയര്‍, മുന്തിരി, തക്കാളി തുടങ്ങിയവ നല്ലതാണ്.
കടല്‍വിഭവങ്ങള്‍ കുട്ടികളുടെ വളര്‍ച്ചയ്ക്ക് വളരെ നല്ലതാണ്. ഇവ വറുത്തു നല്‍കരുത്. ബേക്ക് ചെയ്ത് കഴിക്കുന്നതാണ് നല്ലത്.
കൊഴുപ്പില്ലാത്ത ഇറച്ചി പ്രമേഹമുള്ള കുട്ടികള്‍ക്ക് നല്‍കാം. കൊഴുപ്പു കലര്‍ന്ന ആട്, പോത്ത് തുടങ്ങിയവ ഒഴിവാക്കുന്നതാണ് നല്ലത്. ഇവ തടി വര്‍ദ്ധിപ്പിക്കും. തടി കൂടിയാല്‍ പ്രമേഹം വര്‍ദ്ധിക്കാനുള്ള സാധ്യതയുണ്ട്. ചിക്കന്‍, ടര്‍ക്കി തുടങ്ങിയവ നല്ലതാണ്. ഇവയും വറുക്കുന്നതിന് പകരം ഗ്രില്‍ ചെയ്തോ ബേക്ക് ചെയ്തോ കഴിയ്ക്കാം.
പാലും വെണ്ണയും കുട്ടികള്‍ കഴിച്ചിരിക്കേണ്ട ഭക്ഷണങ്ങളാണ്. ഇവയും കൊഴുപ്പു കുറഞ്ഞവ നോക്കി തെരഞ്ഞെടുക്കാം. ഐസ്ക്രീം മിക്കവാറും എല്ലാ കുട്ടികള്‍ക്കും ഇഷ്ടമുള്ള ഭക്ഷണമാണ്. മധുരം കഴിവതും കുറഞ്ഞ ഐസ്ക്രീം കൊടുക്കുക. ഇവ വീട്ടിലുണ്ടാക്കി നല്കുകയാണെങ്കില് വളരെ നല്ലത്. ചോക്കലേറ്റുകള്‍ കഴിയ്ക്കുന്നതും കുറയ്ക്കുക.
കുട്ടികള്‍ക്ക് എല്ലാ ഭക്ഷണങ്ങളും പാകത്തിന് കൊടുക്കുന്നത് പ്രമേഹനിയന്ത്രണത്തിന് സഹായിക്കും.



Click it and Unblock the Notifications
