Latest Updates
-
ഒക്ടോബർ 1 രാശിഫലം: മേടം മുതൽ മീനം വരെ, ഇന്നത്തെ ദിവസം നിങ്ങൾക്ക് ഭാഗ്യകരമോ? -
ഗാന്ധി ജയന്തി ഡ്രൈ ഡേ: മദ്യശാലകൾ അടച്ചിടുമോ? അറിയേണ്ടതെല്ലാം ഇതാ -
വജ്രയോഗം 2026: ഇന്ന് പുതിയ തുടക്കങ്ങൾ വേണ്ട, ഈ കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെ തകർക്കുന്നുവോ? തിളക്കം നിലനിർത്താൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
യുനെസ്കോ പട്ടികയിൽ ഇന്ത്യയുടെ 5 പുതിയ ചരിത്രസ്മാരകങ്ങൾ; മധ്യപ്രദേശിന് ഇരട്ടി നേട്ടം! -
കേരളത്തിൽ ഇന്ന് യെല്ലോ അലർട്ട്; ഈ രണ്ട് ജില്ലകളിൽ ഉള്ളവർ അതീവ ജാഗ്രത പാലിക്കണം, മഴ കനക്കും -
ഒക്ടോബർ 2 യാത്രയ്ക്ക് തയ്യാറെടുക്കുകയാണോ? ഇന്ധനവിലയിൽ മാറ്റമില്ല; യാത്ര സുഗമമാക്കാൻ ഈ ടിപ്പുകൾ ശ്രദ്ധിക്കൂ -
2026 ഒക്ടോബർ രാശിഫലം: ശുക്രന്റെ വക്രഗതിയും ഗ്രഹമാറ്റങ്ങളും; ഈ തെറ്റുകൾ വരുത്തരുത്! -
2026 ഒക്ടോബറിൽ ജ്യോതിഷപരമായ വലിയ മാറ്റങ്ങൾ; ഈ ദിവസങ്ങളിൽ ശ്രദ്ധിക്കണം! -
കേരളത്തിൽ ഇന്ന് യുവി ഇൻഡക്സ് അപകടകരമായ നിലയിൽ; ഉച്ചസമയത്ത് പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത്
കുട്ടികളില്‍ മുടി നരയ്ക്കുന്നത് ഒഴിവാക്കാം

വൈറ്റമിന്‍ ബി 12ന്റെ കുറവു കൊണ്ടോ വിളര്‍ച്ച കാരണമോ കുട്ടികളില്‍ മുടി നരയ്ക്കാം. മുടികളിലുള്ള മെലാനിന്‍ കറുത്ത നിറം നല്കുന്നതില് പ്രധാന പങ്കു വഹിക്കുന്നുണ്ട്. ഇതിന്റെ കുറവ് വിട്ടിലിഗോ (നിറം കുറയ്ക്കുക) എന്ന അവസ്ഥക്കും അതുവഴി അകാലനരക്കും കാരണമാകുന്നു. വൈറ്റമിന്‍ ബി 12 അടങ്ങിയ ഭക്ഷണം കഴിക്കുന്നത് ഒരു പരിധി വരെ ഈ പ്രശ്നത്തിന് പരിഹാരമാകും. കടല്‍വിഭവങ്ങള്‍, മുട്ട, വെണ്ണ തുടങ്ങിയവയെല്ലാം ബി 12 അടങ്ങിയവയാണ്.
മുടിയില്‍ വൈറ്റമിന്‍ ഗുണമുള്ള എണ്ണ പുരട്ടുന്നത് അകാലനരയ്ക്ക് പരിഹാരമാണ്. ഇരുമ്പു പാത്രത്തില്‍ ഏതെങ്കിലും അഞ്ചുതരം എണ്ണകള്‍ കൂട്ടിക്കലര്‍ത്തുക. ഇതില്‍ മയിലാഞ്ചി, കറിവേപ്പില എന്നിവയിട്ട് തിളപ്പിച്ച് ഈ എണ്ണ പുരട്ടുന്നത് നല്ലതാണ്. പല എണ്ണകളില്‍ നിന്നുമായി ആവശ്യമായ പോഷകങ്ങള്‍ ലഭിക്കും.
ബീറ്റ്റൂട്ടിന്റെ നീര് തലയില്‍ പുരട്ടുന്നതും തേയിലവെള്ളം, മയിലാഞ്ചി എന്നിവ തലയില്‍ തേക്കുന്നതും മുടിക്ക് കറുപ്പുനിറം നല്‍കും. ഇത് ഉണങ്ങിയ ശേഷം കഴുകിക്കളയാം.
ദിവസവും മുടി ചീകുന്നതും എള്ളെണ്ണ തലയില്‍ പുരട്ടി മസാജ് ചെയ്യുന്നതും അകാലനര ഒരുപരിധി വരെ കുറയ്ക്കും.
അകാലനര കുട്ടികള്‍ക്ക് ഒരു മാനസിക പ്രശ്നമായി വളരുവാന്‍ സാധ്യതയുണ്ട്. അതുകൊണ്ടുതന്നെ ഇത് ഒരു നിസാരപ്രശ്നമായി കാണരുത്.



Click it and Unblock the Notifications
