Latest Updates
-
ഒക്ടോബർ 1 രാശിഫലം: മേടം മുതൽ മീനം വരെ, ഇന്നത്തെ ദിവസം നിങ്ങൾക്ക് ഭാഗ്യകരമോ? -
ഗാന്ധി ജയന്തി ഡ്രൈ ഡേ: മദ്യശാലകൾ അടച്ചിടുമോ? അറിയേണ്ടതെല്ലാം ഇതാ -
വജ്രയോഗം 2026: ഇന്ന് പുതിയ തുടക്കങ്ങൾ വേണ്ട, ഈ കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെ തകർക്കുന്നുവോ? തിളക്കം നിലനിർത്താൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
യുനെസ്കോ പട്ടികയിൽ ഇന്ത്യയുടെ 5 പുതിയ ചരിത്രസ്മാരകങ്ങൾ; മധ്യപ്രദേശിന് ഇരട്ടി നേട്ടം! -
കേരളത്തിൽ ഇന്ന് യെല്ലോ അലർട്ട്; ഈ രണ്ട് ജില്ലകളിൽ ഉള്ളവർ അതീവ ജാഗ്രത പാലിക്കണം, മഴ കനക്കും -
ഒക്ടോബർ 2 യാത്രയ്ക്ക് തയ്യാറെടുക്കുകയാണോ? ഇന്ധനവിലയിൽ മാറ്റമില്ല; യാത്ര സുഗമമാക്കാൻ ഈ ടിപ്പുകൾ ശ്രദ്ധിക്കൂ -
2026 ഒക്ടോബർ രാശിഫലം: ശുക്രന്റെ വക്രഗതിയും ഗ്രഹമാറ്റങ്ങളും; ഈ തെറ്റുകൾ വരുത്തരുത്! -
2026 ഒക്ടോബറിൽ ജ്യോതിഷപരമായ വലിയ മാറ്റങ്ങൾ; ഈ ദിവസങ്ങളിൽ ശ്രദ്ധിക്കണം! -
കേരളത്തിൽ ഇന്ന് യുവി ഇൻഡക്സ് അപകടകരമായ നിലയിൽ; ഉച്ചസമയത്ത് പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത്
ഹൈപ്പര്‍ ആക്ടീവ് കുട്ടികളെ നിയന്ത്രിക്കാം

ഹൈപ്പര്‍ ആക്ടീവ് ആയ കുട്ടികളുടെ അടുത്ത് അല്പം കാര്‍ക്കശ്യം കാണിക്കുന്നതുകൊണ്ട് തെറ്റില്ല. കുട്ടി ചെയ്യുന്ന ചില കാര്യങ്ങള്‍ തെറ്റാണെന്നും അത് നിങ്ങള്ക്കിഷ്ടമല്ലെന്നും കുട്ടിയെ മനസിലാക്കുക. ചെയ്യേണ്ടാത്ത കാര്യങ്ങള്‍ എഴുതി അത് അവരുടെ മുറിയുടെ വാതിലിലോ മുറിയിലോ ഒട്ടിക്കാം. കുട്ടികളുടെ ചില പ്രവര്‍ത്തികള്‍ കാണുമ്പോള്‍ പലപ്പോഴും ദേഷ്യത്തേക്കാളേറെ നമുക്ക് ചിരി വരും. അവര്‍ കാണ്‍കെ ചിരിച്ചാല്‍ അതവര്‍ക്ക് ഇത്തരം കാര്യങ്ങള്‍ വീണ്ടും ചെയ്യുവാനുള്ള പ്രോത്സാഹനമാകും. അത് ഒഴിവാക്കുക. കുട്ടികളുടെ കണ്ണിലേക്ക് ദേഷ്യത്തോടെ അല്പസമയം നോക്കുന്നതു മതി താന്‍ ചെയ്തത് തെറ്റാണെന്ന ബോധ്യം അവരിലുണ്ടാക്കാന്‍. വീട്ടുകാരോടും ഇങ്ങനെ പെരുമാറുവാന്‍ ആവശ്യപ്പെടാം.
കുട്ടികളില്‍ അച്ചടക്കം വളര്‍ത്തണം. ഓരോ കാര്യങ്ങള്‍ക്കും സമയക്രമം പാലിക്കണം. എഴുന്നേല്ക്കുവാനും ഉറങ്ങുവാനും പഠിക്കുവാനും കളിക്കുവാനും ടിവി കാണുവാനുമെല്ലാം നിശ്ചിതസമയം തീരുമാനിക്കുക. ഇത് കൃത്യമായി പാലിക്കുവാന്‍ കുട്ടിയോട് ആവശ്യപ്പെടുകയും ചെയ്യുക. വെറുതേയിരിക്കാനുളള സമയം കിട്ടാതിരിക്കുമ്പോള്‍ വികൃതികള്‍ കാണിക്കുന്നതും കുറയും.
ഒഴിവു സമയങ്ങളില്‍ കുട്ടിക്ക് താല്പര്യമുള്ള വിനോദങ്ങളില്‍ ഏര്‍പ്പെടുവാന്‍ അവസരം നല്‍കാം. അല്ലെങ്കില്‍ കഥകള്‍ പറഞ്ഞുകൊടുക്കുകയോ കഥാപുസ്തകള് വാങ്ങി നല്‍കുകയോ ചെയ്യാം. പെയിന്റിംഗ്, പാട്ട്, ഉപകരണസംഗീതം തുടങ്ങിയവ കുട്ടികള്‍ക്ക് ഗുണമുണ്ടാക്കുന്ന വിനോദങ്ങളാണ്. കുട്ടിയുടെ അഭിരുചിയാണ് ഇക്കാര്യത്തില്‍ പ്രധാനം. നീന്തല്‍ പഠിപ്പിക്കുക, മറ്റേതെങ്കിലും കായികവിനോദങ്ങള്‍ പരിശീലിക്കുക എന്നിവയും നല്ലതാണ്.
വ്യായാമം ഹൈപ്പര്‍ആക്ടീവ് കുട്ടികളെ നിയന്ത്രിക്കാനുളള നല്ലൊരു മാര്‍ഗമാണ്. അവരുടെ ആരോഗ്യം നന്നാവുകയും ചെയ്യും. ഏറോബിക്സ് പോലുള്ള വ്യായാമങ്ങള്‍ കുട്ടികള്‍ക്ക് താല്പര്യമുള്ളതായിരിക്കും. കുട്ടി ടിവി കാണുന്ന സമയത്ത് മറ്റെന്തെങ്കിലും ലളിതമായ ജോലികള്‍ ചെയ്യാനും കുട്ടിയെ പ്രേരിപ്പിക്കുക. ബ്ലോക്കുകള്‍ ഉണ്ടാക്കുക, ഹാന്റ് റൈററിംഗ് ബുക്കുകളില്‍ എഴുതുക തുടങ്ങിയ ടിവി കാണുന്നതിനൊപ്പം കുട്ടിക്ക് ചെയ്യാവുന്നതവയാണ്.
ഹൈപ്പര്‍ ആക്ടീവായ കുട്ടികളോട് ഉച്ചയുയര്‍ത്തി ദേഷ്യപ്പെടുകയോ അടിക്കുകയോ ചെയ്യരുത്. ഇത് കാര്യങ്ങള്‍ കൂടുതല്‍ വഷളാകാന്‍ ഇട വരുത്തും. തെറ്റുകള്‍ ചെയ്യരുതെന്ന് നല്ല രീതിയില്‍ പറഞ്ഞു കൊടുക്കുക.
കൈകാര്യം ചെയ്യാനാകാത്ത വിധത്തില്‍ ഹൈപ്പര്‍ ആക്ടീവ് സ്വഭാവങ്ങളുണ്ടെങ്കില്‍ വേണമെങ്കില്‍ ചെല്‍ഡ് സൈക്കോളജിസ്റ്റിന്റെ സഹായം തേടാം.



Click it and Unblock the Notifications
