Latest Updates
-
2026 സെപ്റ്റംബർ 28 രാശിഫലം: ഇന്ന് ഈ രാശിക്കാർക്ക് ഭാഗ്യദിനം, കരിയറിലും സാമ്പത്തികത്തിലും വൻ മാറ്റങ്ങൾ! -
ഒക്ടോബർ 2026 രാശിഫലം: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും വരാനിരിക്കുന്ന വലിയ മാറ്റങ്ങൾ അറിയാം! -
ഇന്ധനവിലയിൽ മാറ്റമില്ല; കേരളത്തിലെ ഇന്നത്തെ പെട്രോൾ, ഡീസൽ നിരക്കുകൾ ഇങ്ങനെ! -
പഞ്ചകം അവസാനിച്ചു: ഇന്ന് 10:16-ന് ശേഷം ഈ കാര്യങ്ങൾ ചെയ്താൽ ഭാഗ്യം കൂടെയുണ്ടാകും -
വായുമലിനീകരണം രൂക്ഷം; ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ഏഷ്യൻ ഗെയിംസ് ക്വാർട്ടർ: അഫ്ഗാനിസ്ഥാനെതിരെ ഇന്ത്യ ഇന്ന്; മഴ ഭീഷണിയിൽ മത്സരം നടക്കുമോ? -
പിതൃപക്ഷകാലത്ത് വീട്ടിൽ ഈ മാറ്റങ്ങൾ വരുത്തൂ; ഐശ്വര്യവും സമാധാനവും തേടിയെത്തും! -
മഴക്കാലത്ത് ചർമ്മം നശിക്കുമോ? ഫംഗസ് അണുബാധയും മുഖക്കുരുവും തടയാൻ ഡെർമറ്റോളജിസ്റ്റുകൾ പറയുന്ന വഴികൾ ഇതാ -
ഗജകേസരി യോഗം: പണമിടപാടുകൾക്കും യാത്രകൾക്കും ഇന്നത്തെ ശുഭസമയം ഇതാണ്, അറിയേണ്ടതെല്ലാം! -
കേരള തീരത്ത് കള്ളക്കടൽ ഭീഷണി: റെഡ് അലർട്ട് പ്രഖ്യാപിച്ചു; തീരദേശവാസികൾ അതീവ ജാഗ്രതയിൽ
കുട്ടികളിലെ മലബന്ധത്തിന് പരിഹാരം ശരിയായ ഭക്ഷണം

ശരിയായ രീതിയിലുള്ള ഭക്ഷണക്രമം ഈ പ്രശ്നത്തിന് ഒരു പരിഹാരമാണ്. നാരുകളുള്ള ഭക്ഷണം കുട്ടികള്‍ക്ക് നല്‍കണം. ധാന്യങ്ങള്‍, പച്ചക്കറികള്‍, പഴവര്‍ഗങ്ങള്‍ എന്നിവ കുട്ടികള്‍ക്കു നല്‍കുക.
വെള്ളം കുടിയ്ക്കാത്തതാണ് മലബന്ധത്തിനുള്ള മറ്റൊരു കാരണം. പാലിന് പുറമെ 960 മില്ലിയെങ്കിലും വെള്ളം കുട്ടികള്‍ കുടിക്കണം. തിളപ്പിച്ച വെള്ളവും ജ്യൂസുകളും ഇതിലുള്‍പ്പെടുത്താം. പാല് മലബന്ധത്തിന് ഇടയാക്കും. പാല് കുടിയ്ക്കുന്നത് കാരണം ഇത്തരം പ്രശ്നമുണ്ടാകുകയാണെങ്കില്‍ പാലിന്റെ അളവ് കുറയ്ക്കാം. കോണ്‍ സിറപ്പ്, ആപ്പിള്‍ ജ്യൂസ് തുടങ്ങിയവ മലബന്ധം ഒഴിവാക്കാന്‍ സഹായിക്കാറുണ്ട്.
കുട്ടികള്‍ കളിച്ചാലേ വളരുകയുള്ളൂവെന്നു പറയും. അതുപോലെ കുട്ടികളില്‍ നല്ലപോലെ ദഹനം നടക്കണമെങ്കില്‍ ശാരീരികവ്യായാമങ്ങളും ആവശ്യമാണ്. വറുത്ത സാധനങ്ങളും കൊറിച്ച് ടിവിക്കു മുന്നില്‍ ചടഞ്ഞിരിക്കാന്‍ കുട്ടികളെ അനുവദിക്കരുത്.
കുട്ടിക്ക് ടോയ്ലറ്റില് പോകാന്‍ കൃത്യമായ സമയം നിശ്ചയിക്കുക. രാവിലെ ഉണര്‍ന്നെഴുന്നേറ്റ ഉടനെ ഇത് ശീലമാക്കുന്നതാണ് നല്ലത്. അത് ഒരു ദിനചര്യയാക്കിയാല്‍ കൃത്യസമയത്ത് തന്നെ കുട്ടി ടോയ്ലറ്റില് പൊക്കോളും. വെറുംവയറ്റില്‍ ചൂടുവെള്ളം കുടിയ്ക്കുന്നതും മലബന്ധം ഒഴിവാക്കാന്‍ സഹായിക്കും.



Click it and Unblock the Notifications
