Latest Updates
-
തുലാം സംക്രാന്തി 2026: സൂര്യൻ തുലാം രാശിയിലേക്ക്; നിങ്ങളുടെ രാശിഫലം അറിയാൻ തയ്യാറാണോ? -
മഹാ അഷ്ടമി 2026: സന്ധി പൂജയും കുമാരി പൂജയും എപ്പോൾ? പ്രധാന നഗരങ്ങളിലെ കൃത്യമായ സമയം ഇതാ -
മഴക്കാലത്തെ ചർമ്മപ്രശ്നങ്ങൾ: തിളങ്ങുന്ന ചർമ്മത്തിനും ആരോഗ്യകരമായ മുടിക്കും ഈ പൊടിക്കൈകൾ മതി -
ഡെൽഹി ശ്വാസം മുട്ടുന്നു! വായുനില 'അതീവ ഗുരുതരം', പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത് -
കൊൽക്കത്ത ദുർഗ്ഗാ പൂജ ദുരന്തം: 19 മരണം, സിറ്റ് അന്വേഷണം പ്രഖ്യാപിച്ചു; പന്തലുകളിൽ കനത്ത ജാഗ്രത -
ശുക്ര മൗഢ്യം 2026: ഒക്ടോബർ 18 മുതൽ ശുഭകാര്യങ്ങൾ ഒഴിവാക്കണോ? ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ -
രാജയോഗം, ധനയോഗം, ഗജകേസരി യോഗം: നിങ്ങളുടെ ജാതകത്തിൽ ഈ ഭാഗ്യയോഗങ്ങളുണ്ടോ? സ്വയം പരിശോധിക്കാം -
കൊൽക്കത്ത ദുരന്തത്തിന് പിന്നാലെ ജാഗ്രത; പൂജാ പന്തലുകളിൽ സുരക്ഷിതരായിരിക്കാൻ ഈ മുൻകരുതലുകൾ എടുക്കൂ -
ഒക്ടോബർ 18 നക്ഷത്രഫലം: ഇന്ന് ഭാഗ്യദിനം ആർക്കൊക്കെ? 27 നക്ഷത്രങ്ങളുടെ സമ്പൂർണ്ണ ഫലങ്ങൾ അറിയാം -
ഇന്നത്തെ രാശിഫലം 2026 ഒക്ടോബർ 18: 12 രാശിക്കാർക്കും ഭാഗ്യദിനം, അറിയാം ഇന്നത്തെ പഞ്ചാംഗവും ശുഭസമയങ്ങളും
ആണ്കുട്ടികള്ക്ക് വസ്ത്രങ്ങള് തെരഞ്ഞെടുക്കൂ

ജീന്സ് തീരെ ചെറിയ കുഞ്ഞുങ്ങള്ക്കൊഴികെ ഏതു പ്രായത്തിലും ആണ്കുട്ടികള്ക്ക് ഇടാന് സാധിക്കുന്ന വസ്ത്രമാണ്. പല നിറത്തിലും പല തരത്തിലുമുള്ള ജീന്സുകളുണ്ട്. ഏതു കാലാവസ്ഥയിലും യോജിക്കുമെന്നതും ടീ ഷര്ട്ടിന്റെയോ ഷര്ട്ടിന്റെയോ കൂടെ ഇടാമെന്നതും ജീന്സിനെ പ്രിയവസ്ത്രമാക്കുന്നു. മുഷിഞ്ഞാലും പെട്ടെന്നറിയില്ലെന്നതും ജീന്സിന്റെ ഗുണമാണ്.
ആണ്കുട്ടികളുടെ വസ്ത്രശേഖരത്തില് കണിശമായും വേണ്ട വസ്ത്രമാണ് ഷോര്ട്സ്. ഡെനിം, കാര്ഗോ ടൈപ്പ് ഷോര്ടസുകള് നല്ലതാണ്. കാക്കി നിറത്തിലുള്ള ഷോര്ട്സും കുട്ടികള്ക്കിണങ്ങും. ടീ ഷര്ട്ടുകളാണ് ഇവയുടെ കൂടെ കൂടുതല് ഇണങ്ങുക.
ടീ ഷര്ട്ടുകളാണ് ചെറിയ ആണ്കുട്ടികള്ക്കും കൗമാരപ്രായക്കാര്ക്കും നല്ലത്. ഇവ ജീന്സിന്റെയും ഷോര്ട്സിന്റെയും കൂടെ ഉപയോഗിക്കാം. ടീ ഷര്ട്ടുകള് തെരഞ്ഞെടുക്കുമ്പോള് കുറച്ച് അയവുളളതു നോക്കിയെടുക്കുന്നതായിരിക്കും നല്ലത്. ഇറുകിയ ടീ ഷര്ട്ടുകള് ധരിക്കാന് സുഖമുണ്ടാകില്ലെന്നു മാത്രമല്ലാ, കാണാനും അഭംഗിയാണ്. ടീഷര്ട്ടും ജീന്സും പുറത്തു പോകുമ്പോഴും യാത്രകള്ക്കും ഉപയോഗിക്കാന് സൗകര്യപ്രദമാണ്.
കുട്ടികള്ക്കു പാകത്തിന് ഷര്ട്ടും പാന്റ്സും തെരഞ്ഞെടുക്കുക. കുട്ടിയുടെ ഇഷ്ടത്തിനനുസരിച്ച് മുഴുക്കൈ ഷര്ട്ടുകളോ കൈ പകുതിയുള്ള ഷര്ട്ടുകളോ തെരഞ്ഞെടുക്കാം. അച്ഛന് ഓഫീസിലേക്കു പോകുമ്പോളിടുന്ന പോലുള്ള വേഷമിടാന് കുട്ടികള്ക്കും താല്പര്യമായിരിക്കും.
പാര്ട്ടികള്ക്കും ആഘോഷങ്ങള്ക്കും ധരിക്കാനുള്ള വസ്ത്രങ്ങളും പ്രത്യേകം തെരഞ്ഞെടുത്തു വയ്ക്കുക. ഷെര്വാണിയോ സ്യൂട്ടോ പാര്ട്ടികള്ക്കായി ഉപയോഗിക്കാം.
കുട്ടികള്ക്കു പാകത്തിനുള്ള ഷൂവും ചെരിപ്പുകളും തെരഞ്ഞെടുക്കണം. എല്ലാ വസ്ത്രങ്ങള്ക്കും ചേരുന്ന വിധത്തിലുളള ചെരിപ്പുകളും ഷൂസും എടുക്കുന്നതാണ് നല്ലത്. ഷെര്വാണിയുടെ കൂടെ ചെരിപ്പുപയോഗിക്കുന്നതായിരിക്കും ഭംഗി.
ജാക്കറ്റ് കുട്ടികളുടെ വസ്ത്രശേഖരത്തില് അവശ്യം വേണ്ട വേഷമാണ്. തണുപ്പുള്ള കാലവസ്ഥയില് ഉപകരിക്കുമെന്നു മാത്രമല്ലാ, ഇത് ഫാഷന്റെ ഭാഗം കൂടിയാണ്.
സന്ദര്ഭത്തിനനുസരിച്ച് കുട്ടികളെ വേഷം ധരിപ്പിക്കാന് ശ്രദ്ധിക്കണം. അന്തസായി വസ്ത്രം ധരിക്കേണ്ടതിന്റെ ആവശ്യകതയെപ്പറ്റി കുട്ടികളില് അവബോധമുണ്ടാക്കാനും ഇത് സഹായിക്കും.



Click it and Unblock the Notifications
