Latest Updates
-
ചൂല് വെക്കുന്നതിൽ ഈ തെറ്റ് പറ്റിയോ? വീട്ടിലെ ഐശ്വര്യം കുറയാൻ കാരണമാകും, ശ്രദ്ധിക്കുക -
ആമസോൺ, ഫ്ലിപ്കാർട്ട് ഓഫറുകൾ: വമ്പൻ ലാഭം നേടാൻ ഈ കാര്യങ്ങൾ മറക്കരുത് -
ദില്ലിയിലെ വായുനിലവാരം മോശമാകുന്നു; യാത്രക്കാർക്കും താമസക്കാർക്കും ജാഗ്രതാ നിർദ്ദേശം -
ഗാന്ധി ജയന്തി: ഇന്ന് കേരളത്തിൽ മദ്യശാലകൾ തുറക്കുമോ? അറിയേണ്ടതെല്ലാം ഇവിടെ! -
ശുക്രന്റെ വക്രഗതി 2026: സ്വർണ്ണവും ഗാഡ്ജെറ്റുകളും വാങ്ങുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്! -
ആർബിഐ യോഗം വരുന്നു; ഇഎംഐയും പലിശ നിരക്കും മാറുമോ? അറിയേണ്ടതെല്ലാം -
20 കിലോ കുറഞ്ഞു! ഖുശ്ബു സുന്ദറിന്റെ 'ജാപ്പനീസ് പ്ലേറ്റ്' ഡയറ്റ്; ഇത് ശരിക്കും ഫലപ്രദമാണോ? -
കേരളത്തിൽ മഴ കനക്കുന്നു: ഇടുക്കിയിൽ യെല്ലോ അലർട്ട്, ഒക്ടോബർ 7 വരെ അതീവ ജാഗ്രത! -
ഒക്ടോബർ 4 മുതൽ ഗജകേസരി യോഗം; ഈ രാശിക്കാർക്ക് വരാനിരിക്കുന്നത് വലിയ മാറ്റങ്ങൾ! -
ചന്ദ്രൻ മിഥുനം രാശിയിലേക്ക്: ഈ 36 മണിക്കൂർ സാമ്പത്തിക കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം, അറിയേണ്ടതെല്ലാം
കുട്ടിയുറങ്ങട്ടെ, തനിയെ

കുറച്ചു സമയമെങ്കിലും മാതാപിതാക്കളുടെ കണ്ണില്‍ നിന്നൊഴിഞ്ഞ് കാര്യങ്ങള്‍ ചെയ്യാന്‍ കുട്ടികളും ആഗ്രഹിക്കുന്നുണ്ടാകും. അവര്‍ക്കു ഡയറിയെഴുതണമെങ്കിലോ തനിയെ ഇരുന്നു വായിക്കണമെങ്കിലോ തനിച്ചൊരു മുറിയില്‍ കിടന്നുറങ്ങുമ്പോള്‍ സാധിക്കും. കുട്ടികളിലെ ഭാവന വളരുന്നതിനും തനിച്ചുറങ്ങുന്നത് സഹായിക്കും.
കുട്ടിയെ തനിയെ കിടത്തിയാല്‍ ഭയമുണ്ടാകുമോയെന്ന് സംശയിക്കാം. ഇത് സാവധാനം ശരിയായിക്കൊള്ളും. കുട്ടികള്‍ക്ക് ഭയമുണ്ടെങ്കില്‍ അത് മാറാനും തനിയെ ഉറങ്ങുന്നത് സഹായിക്കും. ആദ്യമൊക്കെ വേണമെങ്കില്‍ അവരുറങ്ങുന്നതുവരെ അമ്മക്കോ അച്ഛനോ കൂടെക്കിടക്കാം. കഥ പറഞ്ഞും പാട്ടുപാടിയും കുട്ടിയെ ഉറക്കാം. കുറച്ചു ദിവസങ്ങള്‍ കഴിഞ്ഞാല്‍ കുഞ്ഞിനിത് ശീലമാകും.
കുട്ടികളെ മാററിക്കിടത്തുന്നത് അവരുടെ മേലുളള നിയന്ത്രണം വിട്ടുപോയെങ്കിലോ എന്നു ഭയപ്പെടുന്ന മാതാപിതാക്കളുമുണ്ട്. ഒറ്റക്കുറങ്ങുന്നത് കുട്ടികളെ നിയന്ത്രിക്കാനുളള അധികാരത്തെ വിട്ടുകൊടുക്കുന്നില്ലെന്നു മനസിലാക്കണം. കുട്ടിയുടെ ഇഷ്ടവും കണക്കിലെടുക്കണം. അവരുടെ അഭിപ്രായങ്ങള്‍ക്കും വില കൊടുക്കണം.
ആദ്യം മാതാപിതാക്കള്‍ ഉറങ്ങുന്ന മുറിയില്‍ത്തന്നെ മറ്റൊരു കട്ടിലിലോ കിടക്കയിലോ കുട്ടിയെ തനിയെ കിടത്താം. ഇതു ശീലമായാല്‍ മറ്റൊരു മുറിയിലേക്ക് മാറ്റാം. മുറി അടച്ചിടാന്‍ കുട്ടിയെ ഒരിക്കലും അനുവദിക്കരുത്. കുട്ടിയുടെ മുറിയില്‍ ഒരു കാരണവശാലും ടിവി വക്കരുത്.



Click it and Unblock the Notifications
