Latest Updates
-
ഗാന്ധി ജയന്തി ഡ്രൈ ഡേ: മദ്യശാലകൾ അടച്ചിടുമോ? അറിയേണ്ടതെല്ലാം ഇതാ -
വജ്രയോഗം 2026: ഇന്ന് പുതിയ തുടക്കങ്ങൾ വേണ്ട, ഈ കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെ തകർക്കുന്നുവോ? തിളക്കം നിലനിർത്താൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
യുനെസ്കോ പട്ടികയിൽ ഇന്ത്യയുടെ 5 പുതിയ ചരിത്രസ്മാരകങ്ങൾ; മധ്യപ്രദേശിന് ഇരട്ടി നേട്ടം! -
കേരളത്തിൽ ഇന്ന് യെല്ലോ അലർട്ട്; ഈ രണ്ട് ജില്ലകളിൽ ഉള്ളവർ അതീവ ജാഗ്രത പാലിക്കണം, മഴ കനക്കും -
ഒക്ടോബർ 2 യാത്രയ്ക്ക് തയ്യാറെടുക്കുകയാണോ? ഇന്ധനവിലയിൽ മാറ്റമില്ല; യാത്ര സുഗമമാക്കാൻ ഈ ടിപ്പുകൾ ശ്രദ്ധിക്കൂ -
2026 ഒക്ടോബർ രാശിഫലം: ശുക്രന്റെ വക്രഗതിയും ഗ്രഹമാറ്റങ്ങളും; ഈ തെറ്റുകൾ വരുത്തരുത്! -
2026 ഒക്ടോബറിൽ ജ്യോതിഷപരമായ വലിയ മാറ്റങ്ങൾ; ഈ ദിവസങ്ങളിൽ ശ്രദ്ധിക്കണം! -
കേരളത്തിൽ ഇന്ന് യുവി ഇൻഡക്സ് അപകടകരമായ നിലയിൽ; ഉച്ചസമയത്ത് പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത് -
സങ്കഷ്ടി ചതുർഥി വ്രതം ഇന്നാണോ? ആശയക്കുഴപ്പം വേണ്ട, ചന്ദ്രോദയ സമയം അറിയാം
ശ്രദ്ധിക്കൂ, കുട്ടികള്‍ സുരക്ഷിതരാവണം

1. കുട്ടികളുടെ മുന്നില്‍ വച്ച് വാഷിംഗ് മെഷീന്, ഇസ്തിരിപ്പെട്ടി, മിക്സി തുടങ്ങിയ യാതൊരു വിധ ഇലക്ട്രോണിക് സാധനങ്ങളും പ്രവര്‍ത്തിപ്പിക്കാതിരിക്കുക. എന്തും അനുകരിക്കാനുള്ള ശ്രമം കുട്ടികളുടെ ഭാഗത്തു നിന്നുണ്ടാകും. ഇത് അപകടങ്ങളുണ്ടാക്കും.
2. റഫ്രിജറേറ്റര്‍, മൈക്രോവേവ് തുടങ്ങിയവയുടെ പിന്‍ഭാഗത്ത് ഇലക്ട്രിക് ഭാഗങ്ങള്‍ പുറത്തുകാണും. ഇത് കുട്ടികള്‍ക്ക് തൊടാനാവാത്ത വിധം അടച്ചുവക്കുക. മുട്ടിലിഴഞ്ഞു നടക്കുന്ന കുഞ്ഞുങ്ങള്‍ വരെ ഇതില്‍ പിടിക്കാന്‍ സാധ്യതയുണ്ട്.
3. ഗ്യാസ് കത്തിക്കുവാനും മറ്റും ലൈറ്റര്‍ ഉപയോഗിക്കുമ്പോള്‍ കുട്ടികളുടെ മുന്നില്‍ വച്ച് ഉപയോഗിക്കരുത്. തീ കുഞ്ഞുങ്ങളെ വല്ലാതെ ആകര്‍ഷിക്കും. ലൈറ്റര്‍, തീപ്പെട്ടി തുടങ്ങിയവ കുട്ടികളുടെ കയ്യെത്തും ദൂരത്തു വക്കരുത്. പ്ലഗ് കുത്താനുള്ള ദ്വാരങ്ങള്‍ ടേപ്പ് കൊണ്ട് അടച്ചുവയ്ക്കുക.
4. കുട്ടികളുള്ള വീട്ടില്‍ ഫര്‍ണിച്ചറുകള്‍ തെരഞ്ഞെടുക്കുമ്പോഴും ശ്രദ്ധിക്കുക. മൂര്‍ച്ചയുള്ള അരികുകളോടു കൂടിയവ കഴിവതും ഒഴിവാക്കുക. ഗ്ലാസുകളുള്ളവ വാങ്ങുമ്പോള്‍ കുട്ടികളുടെ കയ്യെത്തുന്നതിനേക്കാള് ഉയരത്തിലുള്ളവയാകാന് ശ്രദ്ധിക്കണം. അല്ലെങ്കില്‍ ഇവ അപകടം ക്ഷണിച്ചുവരുത്തും.
5. ചെറിയ അലങ്കാരവസ്തുക്കള്‍ കുഞ്ഞുങ്ങള്‍ കടിക്കാന്‍ സാധ്യതയുണ്ട്. കടിക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ അവ വിഴുങ്ങാന്‍ അവര്‍ ശ്രമിക്കും. കുഞ്ഞുങ്ങളുടെ കൈയെത്തും ദൂരത്ത് വായിലാക്കാന്‍ സാധിക്കുന്ന സാധനങ്ങള്‍ വക്കരുത്.
6. കത്തി, ബ്ലേഡ് തുടങ്ങിയ മൂര്‍ച്ചയുള്ള സാധനങ്ങള്‍ കുട്ടികള്ക്കെടുക്കാന് സാധിക്കാത്തിടത്തു വക്കണം.



Click it and Unblock the Notifications
