Latest Updates
-
മുംബൈയിൽ എലിപ്പനി ജാഗ്രത: വെള്ളക്കെട്ടിലൂടെ നടന്നവരാണോ നിങ്ങൾ? 72 മണിക്കൂറിനുള്ളിൽ ഈ മുൻകരുതലുകൾ എടുക്കൂ -
അമർനാഥ് യാത്ര: മഴയും തണുപ്പും ചർമ്മത്തെ ബാധിക്കുമോ? പാദങ്ങൾ സുരക്ഷിതമാക്കാൻ ഈ മുൻകരുതലുകൾ -
മഴക്കാലത്ത് വയർ വീർക്കുന്നുണ്ടോ? ഇത് കൊഴുപ്പല്ല, നീർക്കെട്ടാണ്; പരിഹാരമിതാ -
മഴക്കാലത്ത് ഡൽഹിയിൽ ചർമ്മവും മുടിയും നശിക്കുന്നുണ്ടോ? ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
ചിങ്ങം രാശിയിൽ ശുക്ര-കേതു സംഗമം: ജൂലൈ 11 മുതൽ ജീവിതത്തിൽ വരാനിരിക്കുന്ന വലിയ മാറ്റങ്ങൾ, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
ആകാശത്ത് അപൂർവ്വ വിസ്മയം: ശുക്രനും മകം നക്ഷത്രവും ഒന്നിക്കുന്നു, 3 രാശിക്കാർക്ക് വൻ ധനയോഗം -
2026 ജൂലൈ 9: ചന്ദ്രൻ ഇടവത്തിലേക്ക്; ഈ 5 രാശിക്കാർക്ക് കരിയറിലും സാമ്പത്തിക രംഗത്തും വൻ നേട്ടം! -
ജൂലൈ 9: കാർത്തിക നക്ഷത്രത്തിന്റെ അപൂർവ്വ സ്വാധീനം; ഈ നക്ഷത്രക്കാർക്ക് ഇന്ന് കരിയറിലും സാമ്പത്തിക നേട്ടങ്ങളിലും ഭാഗ്യദിനം! -
2026 ജൂലൈ 9 രാശിഫലം: ഈ രാശിക്കാർക്ക് ഇന്ന് ഭാഗ്യദിനം, സാമ്പത്തിക നേട്ടവും കരിയർ ഉയർച്ചയും ഉറപ്പ്! -
സർവാർത്ഥ സിദ്ധി യോഗം: ഇന്ന് വൈകുന്നേരം മുതൽ ഭാഗ്യകാലം, ഈ കാര്യങ്ങൾ ചെയ്താൽ വിജയം ഉറപ്പ്!
കുഞ്ഞ് മൂന്നാം മാസം മുതല്‍ ഇതെല്ലാം ചെയ്തിരിക്കണം: വളര്‍ച്ചയിലെ നാഴികക്കല്ലുകളാണ്
ഓരോ കുഞ്ഞും വ്യത്യസ്തരാണ്, അതുകൊണ്ട് തന്നെ അവരുടെ വളര്‍ച്ചയിലെ നാഴികക്കല്ലുകളും ഓരോ കുഞ്ഞിനം വ്യത്യസ്തമാണ്. നിങ്ങളുടെ കുഞ്ഞ് മൂന്ന് മാസത്തില്‍ എന്തൊക്കെ ചെയ്യണം എന്നുള്ളതിനെക്കുറിച്ച് നമുക്ക് നോക്കാം. ഒരു കുഞ്ഞ് ജനിക്കുമ്പോള്‍ തന്നെ അച്ഛനമ്മമാര്‍ വളരെയധികം പ്രതീക്ഷകളാണ് വെക്കുന്നത്. കുഞ്ഞിന്റെ ഓരോ വളര്‍ച്ചയും വളരെയധികം ആകാംഷയോടെയാണ് മാതാപിതാക്കള്‍ കാണുന്നതും. മൂന്ന് മാസമാവുമ്പോഴേക്കും കുഞ്ഞ് ചെയ്യേണ്ടതായ ചില കാര്യങ്ങളുണ്ട്.
ഓരോ ദിവസം പിന്നിടുമ്പോഴും കുഞ്ഞ് പുതിയ കഴിവുകളും പെരുമാറ്റങ്ങളും കാണിക്കാന്‍ തുടങ്ങുന്നു. ഈ കാലയളവില്‍ കുട്ടിയുടെ ശാരീരിക, വൈജ്ഞാനിക, സാമൂഹിക കഴിവുകള്‍ മാറ്റം വരുകയും അതില്‍ മാതാപിതാക്കള്‍ ശ്രദ്ധിക്കുകയും ചെയ്യുന്നു. പലപ്പോഴും ഈ നാഴികക്കല്ലുകള്‍ മനസ്സിലാക്കുന്നത് മാതാപിതാക്കള്‍ക്ക് കുഞ്ഞിന്റെ വളര്‍ച്ചയില്‍ വളരെയധികം സഹായിക്കാന്‍ സാധിക്കുന്നു.

ശാരീരിക വികസനം
ഈ പ്രായത്തില്‍, കുഞ്ഞുങ്ങള്‍ സാധാരണയായി പിന്തുണയില്ലാതെ ഇരിക്കാന്‍ ആരംഭിക്കുന്നു. അല്പം പുറകിലേക്കായെങ്കിലും പിന്തുണയോടെയെങ്കിലും ഇവര്‍ക്ക് ഇരിക്കാന്‍ സാധിക്കുന്നു. അവര്‍ കമിഴ്ന്ന് നീന്താനും പതിയെ ഇരിക്കുന്നതിലേക്കും എത്തുന്നു. അല്ലെങ്കില്‍ നീന്തി മുന്നോട്ട് പോവുന്നതിനുള്ള ശ്രമങ്ങള്‍ ആരംഭിക്കും. ഈ പ്രായത്തില്‍ തന്നെയാണ് കുഞ്ഞ് വായില്‍ വിരലിടുന്നതിനും എല്ലാം ആരംഭിക്കുന്നത്. ഇതെല്ലാം തടയാതെ സുരക്ഷിതമായ സാഹചര്യം ഒരുക്കിക്കൊടുക്കുന്നതിനാണ് അച്ഛനമ്മമാര്‍ ശ്രദ്ധിക്കേണ്ടത്. കാരണം ഇതെല്ലാം അവരുടെ വളര്‍ച്ചയിലെ നാഴികക്കല്ലുകളാണ് എന്നതാണ് യാഥാര്‍ത്ഥ്യം.
വൈജ്ഞാനിക വളര്‍ച്ച
കുട്ടികള്‍ അവരുടെ ചുറ്റുപാടുകളെക്കുറിച്ച് കൂടുതല്‍ ജിജ്ഞാസയുള്ളവരാകുന്നതും ഈ പ്രായത്തിലാണ്. മാത്രമല്ല അച്ഛനേയും അമ്മയേയും കാണുമ്പോള്‍ ചിരിക്കുകയും പരിചിതമുഖങ്ങള്‍ തിരിച്ചറിയാന്‍ ആരംഭിക്കുകയും ചെയ്യുന്നു. അവരെ നിങ്ങള്‍ വിളിക്കുമ്പോള്‍ അതിനോട് പ്രതികരിക്കാന്‍ ആരംഭിക്കുന്നു. ഇത്തരം കാര്യങ്ങളെല്ലാം തന്നെ കുഞ്ഞിന്റെ വളര്‍ച്ചയെയാണ് സൂചിപ്പിക്കുന്നത്. മാത്രമല്ല അതെല്ലാം ശരിയായ രീതിയിലാണെന്നതും ശരിവെക്കുന്നു.
സാമൂഹികവും വൈകാരികവുമായ മാറ്റങ്ങള്‍
സാമൂഹികമായി, ഈ ഘട്ടത്തിലുള്ള കുഞ്ഞുങ്ങള്‍ പലപ്പോഴും മറ്റുള്ളവരുമായി ഇടപഴകുന്നതിനും കൂടുതല്‍ സമയം കളിക്കുന്നതിനും ഇഷ്ടപ്പെടുന്നു. പലപ്പോഴും കരച്ചിലും സന്തോഷവും ചിരിയും എല്ലാം ഇവര്‍ കൂടുതലായി പ്രകടിപ്പിക്കുകയും ചെയ്യുന്നു. കാര്യങ്ങള്‍ കൂടുതല്‍ വ്യക്തമാകുന്നതിന് വേണ്ടി കുഞ്ഞിനെ കൂടുതല്‍ ആക്റ്റീവ് ആയി ഇരിക്കുന്നതിന് അച്ഛനമ്മമാര്‍ എപ്പോഴും ശ്രദ്ധിക്കണം. ഇത് വഴി അവരെ സാമൂഹികമായി കൂടുതല്‍ ആക്റ്റിവ് ആക്കി വെക്കാന്‍ സാധിക്കുന്നു.
ഭാഷാ കഴിവുകള്‍
കുഞ്ഞുങ്ങള്‍ പലതരത്തിലുള്ള ശബ്ദങ്ങളോടെ സംസാരിക്കുന്നതിന് ആറ് മാസത്തിന് ശേഷം തയ്യാറാവുന്നു. ആറ് മാസമുള്ള ഒരു കുഞ്ഞ് ചുരുങ്ങിയത് രണ്ട് വാക്കുകളെങ്കിലും പറയണം. ഒരു വയസ്സ് കഴിയുമ്പോഴേക്കും പതിനഞ്ച് വാക്കുകള്‍ പറയാന്‍ കുട്ടികള്‍ തയ്യാറാവണം. പതിവായി ഇവര്‍ കേള്‍ക്കുന്ന വാക്കുകളോട് പ്രതികരിക്കുന്നതിനും ആരംഭിക്കുന്നു. ചിലര്‍ അത് അനുകരിക്കുന്നതിനും ശ്രമിക്കും. ഇത് വഴി കുഞ്ഞിന് ഭാഷ പഠിക്കുന്നതിനുള്ള കഴിവ് വര്‍ദ്ധിക്കുന്നു.
ആരോഗ്യവും പോഷകാഹാരവും
സമീകൃതാഹാരം നിങ്ങളുടെ കുഞ്ഞിന്റെ വളര്‍ച്ചയ്ക്ക് അത്യന്താപേക്ഷിതമാണ്. മുലപ്പാലിലൂടെയോ ഫോര്മുലയിലൂടെയോ അവര്‍ക്ക് മതിയായ പോഷകങ്ങള്‍ ലഭിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തുക, ഉചിതമായ ഖരഭക്ഷണം നല്‍കുകയും വേണം. ആരോഗ്യവും വികസനവും നിരീക്ഷിക്കുന്നതിന് ഒരു ഇടക്കിടെ ഒരു ഡോക്ടറെ കാണുന്നതിന് ശ്രദ്ധിക്കണം. നിങ്ങള്‍ക്കുണ്ടാവുന്ന എല്ലാ ആശങ്കകളും വളരെ പെട്ടെന്ന് തന്നെ പരിഹരിക്കാന്‍ ശ്രമിക്കണം.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല. ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നതിന് മുന്‍പ് വിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.



Click it and Unblock the Notifications