Latest Updates
-
ഇന്ന് സർവാർത്ഥ സിദ്ധി യോഗം: ഈ സമയത്ത് ചെയ്യേണ്ട കാര്യങ്ങൾ ഇവയാണ്, ശ്രദ്ധിക്കുക ഈ തെറ്റുകൾ! -
നിങ്ങൾ വാങ്ങുന്ന സ്കിൻകെയർ ഉൽപ്പന്നങ്ങൾ വ്യാജമാണോ? എഫ്.ഡി.എയുടെ മുന്നറിയിപ്പും നിങ്ങൾ അറിയേണ്ട 60 സെക്കൻഡ് ചെക്ക്ലിസ്റ്റും -
കടുത്ത ചൂടിലും പവർകട്ടിലും വീട് തണുപ്പിക്കാം; വാസ്തു പറയുന്ന ലളിതമായ വഴികൾ ഇതാ -
ബിഗ് ബോസ് മലയാളം സീസൺ 8: മത്സരാർത്ഥികൾ, വോട്ടിങ് രീതികൾ, ആദ്യ ആഴ്ചയിലെ അപ്രതീക്ഷിത ട്വിസ്റ്റുകൾ! -
അജ ഏകാദശി പാരണം: വീടിന്റെ ഐശ്വര്യത്തിനായി ഈ വാസ്തു മാറ്റങ്ങൾ വരുത്തൂ, ഭാഗ്യം കൂടെയുണ്ടാകും! -
ഗണേശ ചതുർത്ഥി 2026: തീയതിയിലെ ആശയക്കുഴപ്പം അവസാനിച്ചു; ആഘോഷം സെപ്റ്റംബർ 14-ന് തന്നെ -
കത്തുന്ന വെയിലിൽ ചർമ്മം കരിഞ്ഞുപോകുമോ? കേരളത്തിലെ ഉയർന്ന UV തോതിനെ നേരിടാൻ ഈ മുൻകരുതലുകൾ മതി -
15 കിലോ കുറച്ച് രജിഷ, 14 കിലോ കൂട്ടി നിമിഷ; താരങ്ങളുടെ ഫിറ്റ്നസ് രഹസ്യം ഇതാണ് -
ഭൗമ പ്രദോഷം 2026: ഇന്നത്തെ ശുഭമുഹൂർത്തവും ശ്രദ്ധിക്കേണ്ട കാര്യങ്ങളും അറിയാം -
സെപ്റ്റംബർ 9-ന് ചന്ദ്രൻ ചിങ്ങം രാശിയിലേക്ക്: ഈ 2 ദിവസം ശ്രദ്ധിക്കേണ്ട കാര്യങ്ങൾ, ഭാഗ്യം കൂടെയുണ്ടാകുമോ?
മുലപ്പാല്‍ തീരെയില്ലേ? ഇനി ടെന്‍ഷനടിക്കേണ്ട ജീരകച്ചായ ഒറ്റമൂലി
പ്രസവ ശേഷം അമ്മമാരെ അലട്ടുന്ന പ്രധാന പ്രശ്നങ്ങളില്‍ ഒന്നാണ് മുലപ്പാല്‍ കുറയുന്നത്. പലപ്പോഴും ഇത് ഉണ്ടാക്കുന്ന മാനസിക സമ്മര്‍ദ്ദം ചില്ലറയല്ല. അമ്മക്ക് മാത്രമല്ല ബന്ധുക്കളും മറ്റുള്ളവരുടേയും കുത്ത് വാക്കുകള്‍ പോലും ഈ അവസരങ്ങളില്‍ നിങ്ങള്‍ കേള്‍ക്കാന്‍ ഇടയാവുന്നു. മുത്തശ്ശിമാരുടെ നിര്‍ദ്ദേശ പ്രകാരം പലപ്പോഴും പല മരുന്നുകളും ആയുര്‍വ്വേദ പൊടിക്കൈകളും കഴിക്കാന്‍ നിര്‍ദ്ദേശിക്കപ്പെടുന്നു. എന്നാല്‍ ഇത്തരം പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണുന്നതിന് വേണ്ടി നമുക്ക് ജീരകച്ചായ കുടിക്കാവുന്നതാണ്.
പ്രസവ ശേഷം കുഞ്ഞിന് ആകെ ലഭിക്കുന്നത് മുലപ്പാല്‍ മാത്രമാണ്. അത് ലഭിച്ചില്ലെങ്കില്‍ അതുണ്ടാക്കുന്ന ആരോഗ്യ പ്രശ്നങ്ങള്‍ നിസ്സാരമല്ല. ഇത് പിന്നീട് കുഞ്ഞിന് ആരോഗ്യ പ്രതിസന്ധികള്‍ ഉണ്ടാക്കുന്നു. കുഞ്ഞിന്റെ ആരോഗ്യത്തിന്റെ കാര്യത്തില്‍ ശ്രദ്ധിക്കേണ്ടതായ ചില കാര്യങ്ങള്‍ ഉണ്ട്. മുലപ്പാല്‍ വര്‍ദ്ധിപ്പിക്കാന്‍ പെരുംജീരകം മാത്രം മതി. ഇതിനെക്കുറിച്ച് കൂടുതല്‍ അറിയുന്നതിന് വേണ്ടി വായിക്കൂ.

മുലപ്പാല്‍ വര്‍ദ്ധിപ്പിക്കാന്‍
കുഞ്ഞിന്റെ ആരോഗ്യത്തിന്റെ കാര്യത്തില്‍ ശ്രദ്ധിക്കുമ്പോള്‍ മുലപ്പാല്‍ വര്‍ദ്ധിപ്പിക്കുന്നതിന് വേണ്ടി പെരുംജീരകം മികച്ചതാണ്. പെരുംജീരകം സ്ഥിരമായി ഉപയോഗിക്കുന്നവരില്‍ മുലപ്പാല്‍ വര്‍ദ്ധിക്കും എന്നത് സംശയമില്ലാത്ത കാര്യമാണ്. വെള്ളം തിളപ്പിച്ച ്അല്പം പെരുംജീരകം ഇട്ട് കഴിക്കുന്നതിലൂടെ അത് നിങ്ങളില്‍ കൂടുതല്‍ മാറ്റങ്ങള്‍ കൊണ്ട് വരുന്നു.
ജീരകം എങ്ങനെ ഉപയോഗിക്കണം
മുലപ്പാല്‍ വര്‍ദ്ധിപ്പിക്കാന്‍ ജീരകം എങ്ങനെ ഉപയോഗിക്കണം എന്നുള്ളത് പല അമ്മമാര്‍ക്കും അറിയില്ല. കൃത്യമായ രീതിയില്‍ കഴിക്കുന്നതിലൂടെ അത് നിങ്ങള്‍ക്ക് ആരോഗ്യത്തിനും മികച്ച ഗുണങ്ങള്‍ നല്കുന്നു. പല വഴികളിലൂടെ നമുക്ക് പെരുംജീരകം ഉപയോഗിക്കാവുന്നതാണ്. എങ്ങനെയെല്ലാം പെരുംജീരകം ആരോഗ്യത്തിന് ഉപയോഗിക്കാം എന്ന് നമുക്ക് നോക്കാം. എന്നാല്‍ പ്രസവ ശേഷം എന്ത് ഉപയോഗിക്കുമ്പോഴും നല്ലൊരു ഗൈനക്കോളജിസ്റ്റിനെ കണ്ടതിന് ശേഷം മാത്രം ഉപയോഗിക്കാന്‍ ശ്രദ്ധിക്കുക.
മൗത്ത് ഫ്രഷ്നര്‍
വായ്നാറ്റം പോലുള്ള പ്രശ്നങ്ങള്‍ ഉള്ളവരില്‍ മൗത്ത് ഫ്രഷ്നര്‍ ഉപയോഗിക്കാവുന്നതാണ്. ഇത് നല്ലൊരു പരിഹാരമാണ് എന്നതില്‍ സംശയമില്ല. വളരെ ചെറിയ അളവില്‍ തന്നെ പെരുംജീരകം ഉപയോഗിച്ചാല്‍ അത് നിങ്ങളില്‍ വായ്നാറ്റം പോലുള്ളവ ഇല്ലാതാക്കാന്‍ സഹായിക്കുന്നു. ആരോഗ്യത്തിന് വളരെയധികം സഹായിക്കുന്ന ഒന്നാണ് പെരുംജീരകം എന്ന കാര്യത്തില്‍ സംശയം വേണ്ട. ഇടക്കിടക്ക് അല്പം പെരുംജീരകം കഴിക്കുന്നത് നിങ്ങളുടെ മുലപ്പാല്‍ വര്‍ദ്ധിപ്പിക്കുന്നതിന് സഹായിക്കുന്നു.
ജീരകച്ചായ തയ്യാറാക്കാം
മുലപ്പാല്‍ വര്‍ദ്ധിപ്പിക്കുന്നതിന് സഹായിക്കുന്ന ജീരകച്ചായ എങ്ങനെ തയ്യാറാക്കാം എന്ന് നമുക്ക് നോക്കാവുന്നതാണ്. പെരുംജീരകവും അതിന്റെ ഇലയും നിങ്ങള്‍ക്ക് തിളപ്പിച്ച് ഉപയോഗിക്കാം. ഇത് നല്ലതുപോലെ തിളപ്പിച്ച് അതിലേക്ക് അല്പം തേനും മിക്സ് ചെയ്ത് ഇത് തണുത്തതിന് ശേഷം കുടിക്കാവുന്നതാണ്. മുലപ്പാല്‍ കുറവാണെന്നുള്ളവര്ക്ക് എന്തുകൊണ്ടും ഈ ജീരകച്ചായ കുടിക്കാം. ഇതിലൂടെ ആരോഗ്യം വര്‍ദ്ധിപ്പിക്കുകയും ചെയ്യാം.
ജീരകം വെള്ളത്തിലിട്ട്
ജീരകം വെള്ളത്തിലിട്ട് തിളപ്പിച്ച് കുടിക്കുന്നതിലൂടെ നിങ്ങള്‍ക്ക് ആരോഗ്യത്തിന് മികച്ച മാറ്റങ്ങള്‍ ലഭിക്കുന്നു. ജീരകം അല്പം മാത്രമേ ഉപയോഗിക്കാന്‍ പാടുകയുള്ളൂ. എങ്കില്‍ അത് ആരോഗ്യത്തിന് ഗുണം ചെയ്യുന്നതാണ്. മുലപ്പാല്‍ വര്‍ദ്ധിപ്പിക്കുന്ന കാര്യത്തില്‍ മാത്രമല്ല പ്രസവ ശേഷം ഉണ്ടാവുന്ന അമിതവണ്ണത്തിന് പരിഹാരം കാണുന്നതിനും നമുക്ക് പെരുംജീരകമിട്ട് തിളപ്പിച്ച വെള്ളം ഉപയോഗിക്കാവുന്നതാണ്.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല. ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നതിന് മുന്‍പ് വിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.



Click it and Unblock the Notifications
