ഗര്‍ഭാവസ്ഥയില്‍ അവശ്യ എണ്ണകള്‍ സുരക്ഷിതമാണോ?

സുഗന്ധം, ആരോഗ്യഗുണങ്ങള്‍, ചര്‍മ്മസംരക്ഷണം തുടങ്ങി നിരവധി കാര്യങ്ങള്‍ക്കായി ഗര്‍ഭകാലത്തു ധാരാളം സ്ത്രീകള്‍ പല അവശ്യഎണ്ണകളും ഉപയോഗിക്കാറുണ്ട്. പലതരം രോഗങ്ങള്‍ക്കും വേദന,ഉത്കണ്ഠ എന്നിവയ്ക്കെല്ലാം പ്രസവസമയത്തും അതിനു ശേഷവും ഇത്തരം എണ്ണകള്‍ ഉപയോഗിക്കുന്നത് വളരെ സാധാരണമാണ്. ഇത് ലോകമെമ്പാടുമുള്ള എല്ലാ ഗര്‍ഭിണികളും ഉപയോഗിച്ച് വരുന്നു. സസ്യങ്ങളുടെ വിവിധ ഭാഗങ്ങളില്‍ നിന്നാണ് എസ്സെന്‍ഷ്യല്‍ ഓയില്‍ വേര്‍തിരിച്ചെടുക്കുന്നത്.

ഗര്‍ഭകാലത്തെ ശാരീരിക വേദനകള്‍ക്ക് ആശ്വാസം നല്‍കുന്നതിനാല്‍ അവശ്യഎണ്ണകള്‍ക്ക് വലിയ പ്രാധാന്യം ഇപ്പോള്‍ കൊടുക്കുന്നുണ്ട്.അമ്മയ്ക്കും കുഞ്ഞിനും ഉപയോഗിക്കാന്‍ ഉതകുന്ന മികച്ച അവശ്യഎണ്ണകളെക്കുറിച്ചു പല ഗര്‍ഭിണികളും അന്വേഷിച്ചുകൊണ്ടിരിക്കുന്നു.സസ്യങ്ങളില്‍ നിന്നും എടുക്കുന്ന എസ്സെന്‍ഷ്യല്‍ എണ്ണകള്‍ പ്രകൃതിദത്തവും വളരെ ഫലപ്രദവുമാണ്.

essential oil

ഉപയോഗിക്കുന്നത് സുരക്ഷിതമാണോ?
ഇന്റര്‍നാഷണല്‍ ഫെഡറേഷന്‍ ഓഫ് പ്രൊഫഷണല്‍ അരോമാതെറാപ്പിസ്റ്റുകളുടെ (IFPA) ഗര്‍ഭധാരണ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ അനുസരിച്ച്, അവശ്യ എണ്ണകള്‍ പ്ലാസന്റ മറികടന്ന് ഭ്രൂണത്തിലെത്തുന്നു. അതിനാല്‍, ഗര്‍ഭകാലത്ത് അവശ്യ എണ്ണകള്‍ വിവേകത്തോടെ മാത്രം ഉപയോഗിക്കുക. ഗര്‍ഭിണികളായ സ്ത്രീകളില്‍ പഠനങ്ങള്‍ നടത്തുന്നത് ധാര്‍മ്മികമല്ലാത്തതിനാല്‍ ഇതിന്റെ സുരക്ഷയെക്കുറിച്ചുള്ള ശാസ്ത്രീയ തെളിവുകള്‍ പരിമിതമാണ്. അതിനാല്‍ വിദഗ്ധ ഉപദേശം തേടിയ ശേഷം മാത്രം ഈ എണ്ണകള്‍ ഉപയോഗിക്കുക.

അരോമാതെറാപ്പി
അവശ്യ എണ്ണ ശ്വസിക്കുന്ന തരം തെറാപ്പിയാണ് അരോമാതെറാപ്പി. ആവി പിടിക്കുക,ഡിഫ്യൂസിങ്,സ്പ്രിറ്റ്സിംഗ്,നേരിട്ട് ശ്വസിക്കുക എന്നീ രീതികളിലാണ് ഈ തെറാപ്പി ചെയ്യുന്നത്.ആരോമതെറാപ്പി വഴി അവശ്യഎണ്ണകള്‍ ശ്വസിക്കുമ്പോള്‍, അവ തലച്ചോറിനെ ഉത്തേജിപ്പിക്കുകയും വിവിധ പോസിറ്റീവ് പ്രതികരണങ്ങള്‍ നല്‍കുകയും ചെയ്യുന്നു.

ചര്‍മ്മത്തില്‍ പുരട്ടുക
ക്രീമുകള്‍, ടോണറുകള്‍, ലോഷനുകള്‍ അല്ലെങ്കില്‍ മസാജ് ഓയിലുകള്‍ എന്നിവയില്‍ അവശ്യഎണ്ണകള്‍ യോജിപ്പിച്ചു ഉപയോഗിക്കാവുന്നതാണ്. ഇവ നേര്‍പ്പിച്ചശേഷമോ അല്ലാതെയോ ചര്‍മ്മത്തില്‍ പുരട്ടാവുന്നതാണ്. അല്ലെങ്കില്‍ ചെറുചൂടു വെള്ളത്തില്‍ ചേര്‍ത്തു കുളിക്കാവുന്നതാണ്. ഇവ ചര്‍മ്മ പാളികളിലേക്ക് ആഗിരണം ചെയ്യപ്പെടുകയും നമുക്ക് ഗുണം ലഭിക്കുകയും ചെയ്യുന്നു. ഗര്‍ഭകാലത്തെ പല ബുദ്ധിമുട്ടുകളും ലഘൂകരിക്കാന്‍ സുരക്ഷിതമായ അവശ്യ എണ്ണകള്‍ ഉപയോഗിക്കുന്നത് നല്ലതാണ്. അവ ഏതെല്ലാമെന്ന് നോക്കാം

pregnancy

ലാവെന്‍ഡര്‍ എണ്ണ
ഗര്‍ഭകാലത്തെ പല ആരോഗ്യപ്രശ്നങ്ങളും ലഘൂകരിക്കാന്‍ ലാവെന്ഡര്‍ എണ്ണയ്ക്ക് കഴിയും. ഗര്‍ഭകാലത്തെ സമ്മര്‍ദ്ദം, ഉത്കണ്ഠ, വിഷാദം എന്നിവ കുറയ്ക്കുന്നതിനും,ഓക്കാനം, ഛര്‍ദ്ദി എന്നിവ നിയന്ത്രിക്കാനും ലാവെന്‍ഡര്‍ എണ്ണ സഹായിക്കുന്നു. കൂടാതെ പ്രസവാനന്തര വിഷാദം (PPD) ലഘൂകരിക്കുന്നു. പ്രസവവേദന കുറയ്ക്കാനും ഇതിനു കഴിയും. പെപ്പര്മിന്റ് ,മഞ്ഞള്‍ എണ്ണ എന്നിവയുമായി സംയോജിപ്പിക്കുമ്പോള്‍ ആന്റിപ്രൂറിറ്റിക് ഗുണങ്ങള്‍ കാണിക്കുന്നു. ആന്റി ഇന്‍ഫ്‌ളമേറ്ററി ഗുണങ്ങള്‍ ധാരാളമുള്ളതിനാല്‍ മുറിവ് വേഗത്തില്‍ ഉണങ്ങാനും പ്രതിരോധശേഷി കൂട്ടാനും ഇത് സഹായിക്കുന്നു.

പെപ്പര്‍മിന്റ് ഓയില്‍
മൈഗ്രെയ്ന്‍, തലവേദന,പ്രൂരിറ്റസ് ഗ്രാവിഡറം , വേദന, കാലിലെ വീക്കം,ഓക്കാനം തുടങ്ങിയ ലക്ഷണങ്ങള്‍ ലഘൂകരിക്കാന്‍ ഇത് സഹായിക്കുന്നു. എമിസിസ് ഗ്രാവിഡാമുമായി ബന്ധപ്പെട്ട ലക്ഷണങ്ങള്‍ കുറയ്ക്കുന്നതിനും, ഇറിറ്റബിള്‍ ബവല്‍ സിന്‍ഡ്രോമിന്റെ (IBS) ലക്ഷണങ്ങള്‍ ലഘൂകരിക്കാനും പെപ്പര്മിന്റ് ഓയില്‍ സഹായിക്കുന്നു. ഫങ്ഷണല്‍ ഡിസ്‌പെപ്‌സിയ മൂലമുണ്ടാകുന്ന രോഗാവസ്ഥകളും കുറയ്ക്കുന്നതിനും ഇത് ഫലപ്രദമാണ്.

ജിഞ്ചര്‍ ഓയില്‍
എമിസിസ് ഗ്രാവിഡാറുമി ലക്ഷണങ്ങള്‍ ലഘൂകരിക്കാന്‍ ഇത് സഹായിക്കുന്നു.നാരങ്ങ അല്ലെങ്കില്‍ പുതിനയുമായി ചേര്‍ത്ത് ഉപയോഗിക്കുമ്പോള്‍ കൂടുതല്‍ ഫലപ്രദമായി കാണുന്നു. ലെമണ്‍ ഓയില്‍ ഉപയോഗിക്കാം ഛര്‍ദ്ദി, ഓക്കാനം എന്നീ ലക്ഷണങ്ങള്‍ ലഘൂകരിക്കാന്‍ മികച്ച എണ്ണയാണിത്. ഇത് പുരട്ടിയ ഉടന്‍ വെയില്‍ കൊള്ളുന്നത് ഒഴിവാക്കുക. അത് പൊള്ളല്‍ ഉണ്ടാക്കും.

ഗര്‍ഭകാലത്ത് ഒഴിവാക്കേണ്ട അവശ്യ എണ്ണകള്‍
ചില അവശ്യ എണ്ണകള്‍ ഗര്‍ഭം അലസല്‍, ഹോര്‍മോണ്‍ വ്യതിയാനം, ടെരാറ്റോജെനിസിറ്റി, ഫെറ്റോടോക്‌സിസിറ്റി എന്നീ പല പ്രശ്‌നങ്ങളും ഉണ്ടാക്കും. അതിനാല്‍ പല അവശ്യ എണ്ണകളും സുരക്ഷിതമല്ല.ഗര്‍ഭകാലത്തു പാര്‍ശ്വഫലങ്ങള്‍ ഇല്ലാത്തതും, പോസിറ്റിവ് ഗുണങ്ങള്‍ മാത്രം നല്‍കുന്ന എണ്ണകള്‍ ഉപയോഗിക്കുന്നതാണ് ഉത്തമം.

അവശ്യ എണ്ണകള്‍ ഒഴിവാക്കേണ്ടത്?
ഭ്രൂണത്തെ ബാധിക്കാന്‍ സാധ്യതയുള്ളതിനാല്‍ ആദ്യ മൂന്നു മാസങ്ങളിലും, അപകടസാധ്യതയുള്ള ഗര്‍ഭാവസ്ഥയിലും അവശ്യ എണ്ണയുടെ ഉപയോഗം അരോമാതെറാപ്പിസ്റ്റുകളും മെഡിക്കല്‍ പ്രൊഫഷണലുകളും പ്രോത്സാഹിപ്പിക്കാറില്ല. അതിനാല്‍, ആദ്യ മൂന്ന് മാസങ്ങളില്‍ അവശ്യ എണ്ണ ഉപയോഗിക്കുന്നുവെങ്കില്‍ ഒരു മെഡിക്കല്‍ പ്രാക്ടീഷണറുടെ മാര്‍ഗ്ഗനിര്‍ദ്ദേശത്തിലും മേല്‍നോട്ടത്തിലും മാത്രമേ നടത്താവൂ

തെറ്റായ രീതിയില്‍ അവശ്യ എണ്ണകള്‍ ഉപയോഗിക്കുന്നത് പല അപകടങ്ങളും ഉണ്ടാക്കാം. അവശ്യ എണ്ണകള്‍ എപ്പോഴും നേര്‍പ്പിച്ചു മാത്രം ഉപയോഗിക്കുക.അവശ്യ എണ്ണകള്‍ 1 % അല്ലെങ്കില്‍ അതില്‍ കുറവ് അളവില്‍ കാരിയര്‍ എണ്ണയില്‍ ചേര്‍ത്ത് മാത്രം ഉപയോഗിക്കുക. കുളിക്കാനായി അവശ്യ എണ്ണ ഉപയോഗിക്കുമ്പോള്‍ നാലു തുള്ളിയില്‍ കൂടുതല്‍ ചേര്‍ക്കാതിരിക്കുക. ഒരിക്കലൂം അവശ്യ എണ്ണ ഇന്‍ജെക്ട് ചെയ്യാതിരിക്കുക. ഗര്‍ഭകാലത്തു ഗുണനിലവാരമുള്ള അവശ്യഎണ്ണകള്‍ വിദഗ്ദ്ധ മേല്‍നോട്ടത്തില്‍ മാത്രം വാങ്ങി ഉപയോഗിക്കുക.

X
Desktop Bottom Promotion