Latest Updates
-
18 വയസ്സിൽ താഴെയുള്ളവരുടെ വിവാഹം: പോക്സോ നിയമത്തിൽ നിന്ന് രക്ഷയില്ലെന്ന് ഹൈക്കോടതി -
സെപ്റ്റംബർ 28 മുതൽ ഒക്ടോബർ 4 വരെ: ഈ 5 രാശിക്കാർക്ക് വൻ ധനയോഗം, കരിയറിൽ വൻ കുതിപ്പ്! -
2026 സെപ്റ്റംബർ 28 നക്ഷത്രഫലം: രേവതിയിൽ നിന്ന് അശ്വതിയിലേക്ക്, ഈ നക്ഷത്രക്കാർക്ക് ഇന്ന് രാജയോഗം! -
ഇന്നത്തെ രാശിഫലം: ഈ 12 രാശിക്കാർക്കും ഇന്ന് നേട്ടങ്ങളുടെ ദിനം, അറിയാം നിങ്ങളുടെ ഭാഗ്യനിറവും നമ്പറും -
മുംബൈ ലോക്കൽ യാത്രക്കാർ ശ്രദ്ധിക്കുക: ഇന്ന് മെഗാ ബ്ലോക്ക്, ട്രെയിനുകൾ വൈകും; യാത്ര പ്ലാൻ ചെയ്യേണ്ടത് ഇങ്ങനെ -
കൊച്ചിയിൽ ജിഎസ്ടി ജോയിന്റ് കമ്മീഷണറുടെ വീട്ടിൽ വിജിലൻസ് മിന്നൽ റെയ്ഡ്; പിടിച്ചെടുത്തത് ലക്ഷങ്ങൾ! -
പിതൃപക്ഷത്തിന് തുടക്കം: പ്രഥമ ശ്രാദ്ധം ഇന്ന്; കേരളത്തിലെ പ്രധാന നഗരങ്ങളിലെ കൃത്യമായ മുഹൂർത്തം അറിയാം -
കേരളത്തിൽ റെഡ് അലർട്ട്: കടൽക്ഷോഭത്തിനിടെ ചർമ്മവും മുടിയും സുരക്ഷിതമാക്കാൻ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ -
ലോക വിനോദസഞ്ചാര ദിനം: ഇന്ന് ചരിത്ര സ്മാരകങ്ങളിൽ സൗജന്യ പ്രവേശനം; യാത്ര പ്ലാൻ ചെയ്യുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
വാരാന്ത്യ യാത്രയ്ക്ക് മുൻപ് ശ്രദ്ധിക്കുക; കേരളത്തിലെ ഇന്നത്തെ ഇന്ധനവിലയും പണം ലാഭിക്കാനുള്ള വഴികളും ഇതാ
ഗർഭിണിയായിരിക്കുമ്പോൾ പ്രോബയോട്ടിക്സ് കഴിക്കാമോ?
ഗര്‍ഭകാലം പുതിയ അനുഭവങ്ങളും പഠനങ്ങളും നിറഞ്ഞ ആവേശകരമായ കാലഘട്ടമായിരിക്കും . ഭക്ഷണങ്ങളുടെയും സപ്ലിമെന്റുകളുടെയും കാര്യത്തില്‍. അതുപോലെതന്നെ നമ്മുടെ ശരീരത്തില്‍ ബാക്ടീരിയ ,വൈറസ് തുടങ്ങി ആയിരക്കണക്കിന് മൈക്രോബിയമുകള് ജീവിക്കുന്നുണ്ട്. ഇവ നമ്മുടെ ശരീരത്തിന്റെ പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ സഹായിക്കുകയും ,പാതോജനുകള്ക്കെതിരെ പോരാടുകയും ദഹനത്തിന് സഹായിക്കുകയും ചെയ്യുന്നു. എന്നാല്‍ പലപ്പോഴും മരുന്നുകള്‍,പ്രായം,നമ്മുടെ ഭക്ഷണക്രമങ്ങള്‍,പരിസ്ഥിതി മലിനീകരണം ,സമ്മര്‍ദ്ദം എന്നിവയെല്ലാം ഈ മൈക്രോബിയല്‍ അന്തരീക്ഷത്തിന് താളം തെറ്റിക്കാറുണ്ട്.
ഇത്തരത്തില്‍ നമ്മുടെ ശരീരത്തില്‍ ഉള്ള നല്ല സൂക്ഷ്മാണുക്കള്‍ നമ്മുടെ ആരോഗ്യം സംരക്ഷിക്കുമ്പോള്‍, മോശം മൈക്രോബുകള്‍ രോഗം ഉണ്ടാക്കുന്നു. അതിനാല്‍ നമ്മുടെ ശരീരത്തില്‍ നല്ല മൈക്രോസ്കോപ്പിക് ബഗ്ഗുകള്‍ അത്യാവശ്യമാണ്. അവയുടെ മികച്ച അന്തരീക്ഷം നിലനിര്‍ത്താന്‍ നാം ശ്രമിക്കേണ്ടതുണ്ട്. പ്രത്യേകിച്ച് ഗര്‍ഭാവസ്ഥയില്‍ നല്ല മൈക്രോബുകള്‍ അത്യാവശ്യമാണ്. അതിനുതകുന്ന ഭക്ഷണക്രമം നാം ശീലിക്കണം.

ഗര്‍ഭകാലത്തു പ്രോബയോട്ടിക്കുകള്‍ സുരക്ഷിതമാണോ?
ഗര്‍ഭകാലത്ത് പ്രോബയോട്ടിക്സ് സുരക്ഷിതമാണ്. എന്നിരുന്നാലും, പല തരത്തിലുള്ള പ്രോബയോട്ടിക്സുകള്‍ ഉള്ളതുകൊണ്ടും , ഗവേഷണങ്ങളും മറ്റു പഠനങ്ങളും പരിമിതമായതിനാലും പ്രോബയോട്ടിക്സ് പൂര്‍ണ്ണമായും സുരക്ഷിതമാണെന്ന് പ്രഖ്യാപിക്കാന്‍ കഴിയില്ല. നിങ്ങള്‍ ഡോക്ടറെ സമീപിച്ച ശേഷം മാത്രം ആവശ്യമായ സപ്ലിമെന്റുകള്‍ സ്വീകരിക്കുക . നാഷണല്‍ ലൈബ്രറി ഓഫ് മെഡിസിന് (NLM), നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹെല്‍ത്ത് (NIH) എന്നിവരുടെ പഠനത്തില്‍ പ്രോബയോട്ടിക്സ് സുരക്ഷിതമാണ് എന്നാണ് പറയുന്നത്.
നിലവിലെ ഡാറ്റ സൂചിപ്പിക്കുന്നത് ലാക്ടോബാസിലസ് പ്രോബയോട്ടിക്സ് എടുക്കുന്നതിലൂടെ ബാക്ടീരിയമിയ പിടിപെടാനുള്ള സാധ്യത 1 ദശലക്ഷത്തില്‍ 1 ആണ്, കൂടാതെ പ്രോബയോട്ടിക് എടുക്കുന്ന 5.6 ദശലക്ഷം വ്യക്തികളില്‍ 1 ആള്‍ക്ക് ആണ് സാക്കറോമൈസസ് ബൊലാര്ഡിയില് നിന്ന് ഫംഗീമിയ ഉണ്ടാകാനുള്ള സാധ്യത. അതിനാല്‍ പ്രോബയോട്ടിക്കുകള്‍ തികച്ചും സുരക്ഷിതമാണ്. കൂടാതെ ഗര്‍ഭിണികളില്‍ ഗര്‍ഭമലസല്‍ , ഭാരം കുറഞ്ഞ കുഞ്ഞു ജനിക്കുക,സിസേറിയന് തുടങ്ങി യാതൊരു പ്രശ്നവും പ്രോബയോട്ടിക്കുകള്‍ ഉപയോഗിക്കുന്നത് വഴി റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.
ഗര്‍ഭകാലത്ത് പ്രോബയോട്ടിക്സ് പ്രവര്‍ത്തിക്കുന്ന വിധം
നമ്മുടെ ശരീരത്തില്‍ നല്ലതും ചീത്തയുമായ ബാക്ടീരിയകള്‍ ഉണ്ടല്ലോ? പ്രോബയോട്ടിക്കുകള്‍ നമ്മുടെ ശരീരത്തിലെ മോശം ബാക്ടീരിയകള്‍ കുറയ്ക്കാന്‍ സഹായിക്കുന്നു.നല്ല ബാക്ടീരിയകള്‍ നമ്മുടെ ശരീരത്തിന് പ്രതിരോധശേഷി നല്കുന്നു. മോശം ബാക്ടീരിയയ്ക്കെതിരെ അവര്‍ പ്രവര്‍ത്തിച്ചു നമ്മുടെ ശരീരത്തെ രോഗങ്ങളില്‍ നിന്നും സംരക്ഷിക്കുന്നു.പ്രോബയോട്ടിക്കുകള്‍ കൃത്യമായി എങ്ങനെ പ്രവര്‍ത്തിക്കുന്നു എന്നതിനെക്കുറിച്ചു പഠനങ്ങള്‍ നടക്കുന്നതേയുള്ളൂ.

ഗര്‍ഭകാലത്ത് പ്രോബയോട്ടിക്സിന്റെ ഗുണങ്ങള്‍ എന്തൊക്കെയാണ്?
പ്രോബയോട്ടിക്കുകള്‍ നമ്മുടെ ശരീരത്തിലെ മോശം ബാക്ടീരിയകള്‍ കുറയ്ക്കാന്‍ സഹായിക്കുന്നു. ഗര്‍ഭകാലത്തു ദഹനം വളരെ പ്രധാനമാണ്.നമ്മുടെ കുടലില്‍ നല്ല ബാക്ടീരിയകള്‍ ഉണ്ടായിരുന്നാല്‍ മാത്രമേ കൃത്യമായ ദഹനവും ആഗീരണവും നടക്കുകയുള്ളൂ. അതിന് പ്രോബയോട്ടിക്കുകള്‍ സഹായിക്കുന്നു.ഇത് ഭക്ഷണത്തിലൂടെയോ മറ്റു സപ്ലിമെന്റുകളിലൂടെയോ നാം ശരീരത്തില്‍ എത്തിച്ചാല്‍ മതിയാകും.
ഈ പ്രോബയോട്ടിക്കുകള്‍ നിങ്ങളുടെ ദഹനവ്യവസ്ഥ കൂടുതല്‍ കാര്യക്ഷമമായി പ്രവര്‍ത്തിക്കാന്‍ സഹായിക്കുന്നു. പ്രോബയോട്ടിക്സ് മോശം ബാക്ടീരിയയുടെ സാന്നിധ്യം കുറയ്ക്കുകയും, ആരോഗ്യപ്രശ്നങ്ങള്‍ ഉണ്ടാകാനുള്ള സാധ്യത കുറയ്ക്കുകയും ചെയ്യുന്നു. അണുബാധ മൂലമുള്ള വയറിളക്കം, ആന്റിബയോട്ടിക്കുമായി ബന്ധപ്പെട്ട വയറിളക്കം,ഇറിറ്റബിള്‍ ബവല്‍ സിന്‍ഡ്രോം, വയറുവീര്‍ക്കല്‍,എക്സിമ ,പീഡിയാട്രിക് അറ്റോപിക് ഡെര്‍മറ്റൈറ്റിസ് എന്നിവയെല്ലാം പരിഹരിക്കാന്‍ പ്രോബയോട്ടിക്കുകള്‍ക്ക് കഴിയും.കൂടാതെ ഗര്‍ഭകാല പ്രമേഹം ഉണ്ടാകാനുള്ള സാധ്യത കുറയ്ക്കാനും പ്രോബയോട്ടികള്ക്ക് സാധിക്കുമെന്ന് പഠനങ്ങള്‍ ചൂണ്ടിക്കാണിക്കുന്നു.
ശതാവരി മുതല്‍ ചേന വരെ പ്രീബയോട്ടിക് ഭക്ഷണങ്ങളുടെ പട്ടിക നീണ്ട് കിടപ്പുണ്ട്. ഇതില്‍ ഏതെല്ലാം നിങ്ങള്‍ക്ക് കഴിക്കാന്‍ സാധിക്കുമെന്ന് ഡയറ്റിഷ്യനെ കണ്ട് നിര്‍ദ്ദേശം വാങ്ങുക. ഗര്‍ഭകാലത്തു പ്രോബയോട്ടിക് ഉപയോഗം സാധാരണമാണോ? ഗര്‍ഭകാലത്തു പല തരത്തിലുള്ള ദഹനപ്രശനങ്ങള്‍ ഉണ്ടാകാറുണ്ട്.മലബന്ധം, വയറിളക്കം എന്നിവ അവയില്‍ പ്രാധാനമാണ്.അതുകൊണ്ട് തന്നെ ഗര്‍ഭിണികളുടെ ദഹനവ്യവസ്ഥയ്ക്ക് ഒരു താളം ഉണ്ടാക്കാന്‍ പ്രോബയോട്ടിക്കുകള്‍ അത്യാവശ്യമാണ്.അതിനാല്‍ വളരെയേറെ ഗര്‍ഭിണികള്‍ ഇത് ഉപയോഗിക്കുന്നുണ്ട്.



Click it and Unblock the Notifications
