Latest Updates
-
ഫ്ലാറ്റിൽ ഓണസദ്യ ഒരുക്കുന്നുണ്ടോ? അതിഥികൾക്ക് സന്തോഷം നൽകാൻ ഈ വാസ്തു ക്രമീകരണങ്ങൾ പരീക്ഷിക്കൂ! -
ഫോട്ടോയിൽ തിളങ്ങാൻ ആഗ്രഹമുണ്ടോ? കേരളത്തിലെ ഈർപ്പമുള്ള കാലാവസ്ഥയിലും മേക്കപ്പ് കേടാകാതിരിക്കാൻ ഈ ടിപ്സ് പരീക്ഷിക്കൂ -
ഓണം 2026: ഈ 6 രാശിക്കാർക്ക് വൻ സാമ്പത്തിക നേട്ടം; തിരുവോണ വാരഫലം അറിയാം! -
ഓണം 2026: ഈ 5 രാശിക്കാർക്ക് വൻ ഭാഗ്യം; പണവും ജോലിയും തേടിയെത്തും! -
2026 ഓഗസ്റ്റ് 19: അപൂർവ്വ ഗജകേസരി യോഗം; സാമ്പത്തിക നേട്ടത്തിനും കരിയർ വിജയത്തിനും ഇന്ന് സുവർണ്ണാവസരം! -
ഓഗസ്റ്റ് 19: ഗ്രഹനിലയിൽ നിർണായക മാറ്റം, ഈ രാശിക്കാർക്ക് ഇന്ന് ജാഗ്രതയും നേട്ടവും! -
ബുധൻ ചിങ്ങം രാശിയിലേക്ക്: ഈ മാറ്റം നിങ്ങളുടെ ജീവിതത്തിൽ വലിയ നേട്ടങ്ങൾ കൊണ്ടുവരുമോ? -
ബുധൻ ചിങ്ങം രാശിയിലേക്ക്: സാമ്പത്തിക ഇടപാടുകളിൽ ജാഗ്രത വേണം, ഈ തെറ്റുകൾ ഒഴിവാക്കാം -
ഇന്ന് സർവ്വാർത്ഥ സിദ്ധി യോഗം: കരിയറിലും ബിസിനസ്സിലും വൻ നേട്ടം കൊയ്യാൻ ഈ സമയം ശ്രദ്ധിക്കൂ! -
സർവാർത്ഥ സിദ്ധി യോഗം: ഇന്ന് ഈ 5 രാശിക്കാർക്ക് തൊട്ടതെല്ലാം പൊന്നാകും, തടസ്സങ്ങൾ നീങ്ങി ഭാഗ്യം വരും
ഗര്‍ഭിണികള്‍ മുടി കളര്‍ ചെയ്യുന്നത് ശ്രദ്ധിക്കണോ: അറിയേണ്ട സമ്പൂര്‍ണ വിവരങ്ങള്‍
ഗര്‍ഭകാലം എന്നത് മാനസിക ശാരീരിക അസ്വസ്ഥതകള്‍ വര്‍ദ്ധിപ്പിക്കുന്ന ഒന്നാണ്. സെക്കന്റ് ട്രൈമസ്റ്ററിലേക്ക് കടക്കുമ്പോഴാണ് പലപ്പോഴും ഇത്തരം അസ്വസ്ഥതകളില്‍ നിന്ന് പെട്ടെന്ന് പരിഹാരം കാണുന്നതിന് സാധിക്കുന്നത്. പല അമ്മമാരുടേയും സംശയമാണ് ഗര്‍ഭകാലത്ത് മുടി കളര്‍ ചെയ്യാമോ എന്നത്. എന്നാല്‍ പലപ്പോഴും ഗര്‍ഭകാലത്ത് ഏതെങ്കിലും തരത്തിലുള്ള രാസവസ്തുക്കള്‍ തലമുടിയില്‍ ഉപയോഗിക്കുന്നതിനെക്കുറിച്ച് പല വിധത്തിലാണ് ആശങ്ക നിലനില്‍ക്കുന്നത്.
ഗര്‍ഭകാലത്ത് നിങ്ങളുടെ മുടിക്ക് നിറം നല്‍കുന്നത് സുരക്ഷിതമാണോ എന്ന ചോദ്യം പല അമ്മമാരിലും നിലനില്‍ക്കുന്നുണ്ട്. പെര്‍മനന്റ്, സെമി-പെര്‍മനന്റ് ഹെയര്‍ ഡൈകളില്‍ വളരെയധികം വിഷ രാസവസ്തുക്കള്‍ ഇല്ല എന്നാണ് പല പഠനങ്ങളും പറയുന്നത്. അതുകൊണ്ട് തന്നെ അല്പം ശ്രദ്ധയോടെയെങ്കില് മുടിക്ക് നിറം നല്‍കുന്നത് എന്തുകൊണ്ടും സുരക്ഷിതമാണ് എന്നാണ് പറയുന്നത്. എന്നാല്‍ ചില പഠനങ്ങള്‍ അനുസരിച്ച്, ഹെയര്‍ ഡൈകളിലെ രാസവസ്തുക്കള്‍ വളരെ ഉയര്‍ന്ന അളവില്‍ ദോഷം ചെയ്യും എന്നാണ്. എങ്കിലും അല്പം ശ്രദ്ധിക്കണം.

നിറം നല്കുമ്പോള്
നിങ്ങള്‍ ഹെയര്‍കളര്‍ നല്കുമ്പോള് പലപ്പോഴും ഇത് തലയോട്ടിയിലേക്ക് ആഗിരണം ചെയ്യപ്പെടുന്നതിനുള്ള സാധ്യതയുണ്ട്. ഇത് രക്തത്തിലേക്കും ആഗിരണം ചെയ്യുന്നതിന് സാധ്യത കാണുന്നു. എങ്കിലും ഇത് ഗര്‍ഭപാത്രത്തിലേക്ക് എത്തുന്നതിനുള്ള സാധ്യത കുറവാണ്. ഇത് മാത്രമല്ല പ്രത്യുത്പാദന ശേഷിയുമായി ബന്ധപ്പെട്ട് പ്രശ്നങ്ങള്‍ ഉണ്ട് എന്നതിനുള്ള ഒരു ലക്ഷണങ്ങളും ഇത് വരേയും തെളിയിക്കപ്പെട്ടിട്ടില്ല. മാത്രമല്ല അമ്മക്കും കുഞ്ഞിനും ഇത് പാര്‍ശ്വഫലങ്ങള്‍ ഉണ്ടാക്കി എന്ന തരത്തിലും പഠനങ്ങള്‍ ഇത് വരേയും ഉണ്ടായിട്ടില്ല.
ഗര്‍ഭകാലത്ത് നിങ്ങളുടെ മുടിക്ക് നിറം നല്‍കുന്നത് സുരക്ഷിതമാണോ? എന്നാല്‍ ഗര്‍ഭകാലത്ത് നിങ്ങളുടെ മുടിക്ക് നിറം നല്‍കുന്നത് സുരക്ഷിതമാണോ അല്ലയോ എന്നത് എത്രയൊക്കെ പറഞ്ഞാലും കണ്ഫ്യൂഷന് ഉണ്ടാക്കുന്ന ഒന്ന് തന്നെയാണ്. ഇതിനെക്കുറിച്ച് പല സ്ത്രീകളും ആശങ്കാകുലരാണ് എന്നതാണ് സത്യം. എന്നാല്‍ ഗര്‍ഭകാലത്ത് ഹെയര്‍ ഡൈ ഉപയോഗിക്കുന്നത് സുരക്ഷിതമാണ് എന്നതാണ് പറയുന്നത്. ഹെയര്‍ ഡൈയിലെ രാസവസ്തുക്കള്‍ ചര്‍മ്മത്തില്‍ തുളച്ചുകയറുകയും കുഞ്ഞിലെത്തുകയും ചെയ്യുന്നില്ലെന്നാണ് പറയുന്നത്.

ആദ്യ ട്രൈമസ്റ്ററിന് ശേഷം
എന്നാല്‍ ഗര്‍ഭകാലത്തിന്റെ ആദ്യത്തെ ട്രൈമസ്റ്റര്‍ വളരെയധികം ശ്രദ്ധിക്കേണ്ട നിര്‍ണായകമായ ഒരു ഘട്ടമാണ്. കാരണം കുഞ്ഞിന്റെ പ്രധാന അവയവങ്ങള്‍ വികസിക്കുന്ന സമയമായതിനാല്‍ ഗര്‍ഭിണികള്‍ മുടിക്ക് നിറം നല്‍കുന്നതിന് ആദ്യ മൂന്ന് മാസത്തിന് ശേഷം ആയിരിക്കണം എന്നാണ് അമേരിക്കന്‍ പ്രെഗ്നന്‍സി അസോസിയേഷന് ശുപാര്‍ശ ചെയ്യുന്നത്. ഇത് കൂടാതെ ഇവ നേരിട്ട് ഉപയോഗിക്കുന്നതാണെങ്കില്‍ ഗ്ലൗവ്സ് ധരിക്കുന്നതിനും ശ്രദ്ധിക്കണം.
ശ്രദ്ധിക്കേണ്ടത്
മുടിയില്‍ നിറം പ്രയോഗിക്കുമ്പോള്‍ എപ്പോഴും തലയോട്ടി മുതല്‍ അറ്റം വരെയുള്ള ഹെയര്‍ കളറിംഗ് രീതി അല്പം ശ്രദ്ധിക്കണം. കാരണം ഇത് നിങ്ങളുടെ തലയോട്ടിയുമായി അടുത്ത ബന്ധം പുലര്‍ത്തുകയും രാസവസ്തുക്കള്‍ കൂടുതലായി ആഗിരണം ചെയ്യുന്നതിന് കാരണമാകുകയും ചെയ്യുന്നു. അതുകൊണ്ട് തന്നെ കുറച്ച് മുടിയില്‍ മാത്രം നിറം നല്കുന്ന രീതി തിരഞ്ഞെടുക്കുന്നതിന് ശ്രദ്ധിക്കണം. ഇത് മുടി കൂടുതല്‍ ആകര്‍ഷകമാക്കി മാറ്റുന്നു.
കുഞ്ഞിന്റെ ആരോഗ്യം ഉറപ്പാക്കേണ്ടത്
എന്നാല്‍ ഇത് കൂടാതെ കുഞ്ഞിന്റെ ആരോഗ്യം ഉറപ്പാക്കേണ്ടതിന്റെ ആവശ്യകതയും നിസ്സാരമല്ല. അതുകൊണ്ട് തന്നെ രാസവസ്തുക്കള്‍ ഒഴിവാക്കിക്കൊണ്ട് നിങ്ങളുടെ മുടിക്ക് നിറങ്ങള്‍ നല്‍കുക. പ്രകൃതിദത്തമായ മാര്‍ഗ്ഗങ്ങള്‍ പരീക്ഷിക്കാവുന്നതാണ്. ഇത് മുടിയെ മനോഹരമായി സംരക്ഷിക്കുന്നതോടൊപ്പം തന്നെ ആരോഗ്യമുള്ള ഗര്ഭകാലും വാഗ്ദാനം ചെയ്യുന്നു.

ഇത് കൂടാതെ, ഡൈ പ്രയോഗിക്കുന്നതിന് 24 മണിക്കൂര്‍ മുമ്പ് ഒരു പാച്ച് ടെസ്റ്റ് നടത്തേണ്ടത് വളരെ പ്രധാനമാണ്. ഇത് നിങ്ങളില്‍ അലര്‍ജിയുണ്ടാക്കുന്നില്ല എന്നത് ഉറപ്പ് വരുത്തണം. ഇത് കൂടാതെ അമോണിയയും പാരബെന്‍സും ഇല്ലാത്ത ഒരു ഡൈ ഉപയോഗിക്കുന്നതിനും ശ്രദ്ധിക്കണം. ഇപ്രകാരം ഗര്‍ഭകാലത്ത് മുടിക്ക് നിറം നല്‍കുന്നത് സുരക്ഷിതമാണ്, എന്നാല്‍ അമ്മയുടെയും കുഞ്ഞിന്റെയും സുരക്ഷ ഉറപ്പാക്കാന്‍ ആവശ്യമായ എല്ലാ മുന്‍കരുതലുകളും എടുക്കേണ്ടത് പ്രധാനമാണ്.
ഹെര്‍ബല്‍ വസ്തുക്കള്‍ മാത്രം എപ്പോഴും ഉപയോഗിക്കുക. അല്ലാത്ത പക്ഷം അത് കൂടുതല്‍ പ്രശ്നങ്ങളുണ്ടാക്കുന്നു. കൂടാതെ, ഗര്‍ഭാവസ്ഥയുടെ ആദ്യ ത്രിമാസത്തില്‍ ഗര്‍ഭിണികള്‍ ഹെയര്‍ ഡൈ ഉപയോഗിക്കുന്നത് ഒഴിവാക്കുകയും നന്നായി വായുസഞ്ചാരമുള്ള സ്ഥലത്ത് ഇരുന്ന് മാത്രം ഇത് ചെയ്യുന്നതിനും ശ്രദ്ധിക്കുക. എല്ലാത്തിനുമുപരി ഡോക്ടറുടെ പൂര്‍ണ സമ്മതത്തോടെ മാത്രമേ ഇത്തരം കാര്യങ്ങള്‍ ചെയ്യാന്‍ പാടുകയുള്ളൂ. അല്ലാത്തപക്ഷം അത് പിന്നീട് പ്രശ്നങ്ങള്‍ ഉണ്ടാക്കിയാല്‍ ബുദ്ധിമുട്ടുകള്‍ ഉണ്ടാക്കുന്നു.



Click it and Unblock the Notifications