Latest Updates
-
ഓണക്കാലത്ത് സലൂൺ ഓഫറുകൾക്ക് പിന്നാലെ പോകും മുൻപ് ഇത് ശ്രദ്ധിക്കൂ, മുടി കൊഴിച്ചിൽ ഒഴിവാക്കാം -
ഓണക്കോടി വാങ്ങിയോ? കഴുകാതെ ധരിച്ചാൽ പണി കിട്ടും, ചർമ്മത്തെ കാക്കാൻ ഈ മുൻകരുതലുകൾ -
ഓണത്തിന് വീട് ഒരുക്കുമ്പോൾ ബാത്ത്റൂമിൽ ഈ മാറ്റങ്ങൾ വരുത്തൂ; വാസ്തു പ്രകാരം പോസിറ്റീവ് ഊർജ്ജം നിറയ്ക്കാം -
ഓണസദ്യ ഉണ്ണുമ്പോൾ ഇരിപ്പിടം എങ്ങോട്ടാകണം? വാസ്തു പറയുന്ന ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ -
ഓണത്തിന് വീട്ടിൽ ഐശ്വര്യം നിറയാൻ പൂജാമുറി ഇങ്ങനെ ഒരുക്കൂ; വാസ്തു പറയുന്നത് ഇതാണ് -
ഓണം പർച്ചേസ്: വാലറ്റിൽ ഈ മാറ്റങ്ങൾ വരുത്തിയാൽ പണം ഇരട്ടിയാകും; വാസ്തു പറയുന്നത് ഇതാണ് -
ഫ്ലാറ്റിലെ ഷൂ റാക്ക് എവിടെ വെക്കണം? വാസ്തു പ്രകാരം ഈ മാറ്റങ്ങൾ വരുത്തിയാൽ വീട്ടിൽ ഐശ്വര്യം നിറയും! -
ഓണത്തിന് വീടൊരുക്കുമ്പോൾ ശ്രദ്ധിക്കുക; ഷൂ റാക്ക് വയ്ക്കുന്നതിൽ ഈ തെറ്റുകൾ വരുത്തിയാൽ ദോഷം! -
ഓണം ഷോപ്പിംഗ് തിരക്കിലാണോ? ശുക്രന്റെ കന്നി രാശി മാറ്റം; പണം ചെലവാക്കുമ്പോൾ ശ്രദ്ധിക്കുക! -
തുലാം രാശിയിലേക്ക് ചന്ദ്രൻ: ഈ 5 രാശിക്കാർക്ക് ഇന്ന് തൊഴിൽ നേട്ടവും സാമ്പത്തിക പുരോഗതിയും
സ്തനാര്‍ബുദത്തിന് ശേഷം മുലയൂട്ടുന്നത് സുരക്ഷിതമോ?
ഒരമ്മയ്ക്ക് തന്റെ കുഞ്ഞിന് പകര്‍ന്നു നല്കാനാകുന്ന അമൃതാണ് മുലപ്പാല്‍. അതുകൊണ്ടു തന്നെ കുഞ്ഞു ജനിച്ചു കഴിഞ്ഞാല്‍ എത്രയും വേഗം മുലയൂട്ടാനുള്ള തയ്യാറെടുപ്പ് അമ്മമാര്‍ ഗര്ഭകാലഘട്ടത്തില് തന്നെ എടുക്കുന്നു. കുഞ്ഞിന്റെയും അമ്മയുടെയും ആരോഗ്യത്തിന് പ്രധാനമായ മുലയൂട്ടല്‍ പ്രക്രിയയുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളിലും അവബോധം വളര്‍ത്തുന്നതിനും
നിങ്ങള്‍ സ്തനാര്‍ബുദം ബാധിച്ച അമ്മയാണെങ്കില്‍, നിങ്ങളുടെ കുഞ്ഞിന് മുലയൂട്ടുന്നതിനെക്കുറിച്ച് ധാരാളം ആശങ്കകള്‍ ഈ സമയത്തു ഉണ്ടാകുക സ്വാഭാവികമാണ്. സ്തനാര്‍ബുദ കോശങ്ങള്‍ സ്തനത്തിന്റെ പാല് ഉല്‍പ്പാദിപ്പിക്കുന്ന ലോബ്യൂളുകളില്‍ നിന്നും ആരംഭിക്കുന്നതിനാല്‍ നിങ്ങളുടെ ആശങ്കകള്‍ തികച്ചും സ്വാഭാവികമാണ്. സ്തനാര്ബുദത്തിനു ശേഷം മുലയൂട്ടല്‍ സാധ്യമല്ലെന്ന് അത് ഒരിക്കലും അര്‍ത്ഥമാക്കുന്നില്ല.

കീമോതെറാപ്പിയും മുലയൂട്ടലും
നമുക്കെല്ലാം അറിയാവുന്നതുപോലെ തന്നെ മുലയൂട്ടലും കീമോതെറാപ്പിയും ഒരുമിച്ച് കൊണ്ടുപോകാന്‍ കഴിയില്ല. കീമോതെറാപ്പി സമയത്ത് മുലയൂട്ടല്‍ അനുവദനീയമല്ല, കാരണം മരുന്നുകള്‍ കുഞ്ഞിലേക്ക് കടക്കുകയും വളര്‍ച്ച മുരടിപ്പ്, പ്രതിരോധശേഷി കുറയുക, അണുബാധ എന്നിവ പോലുള്ള പാര്‍ശ്വഫലങ്ങള്‍ ഉണ്ടാക്കുകയും ചെയ്യും, അത് കുഞ്ഞിന്റെ ആരോഗ്യത്തെ സാരമായി ബാധിക്കും.
ഗര്‍ഭകാലത്ത് ചില സ്ത്രീകള്‍ക്ക് സ്തനാര്‍ബുദം കണ്ടെത്താറുണ്ട്. ചിലപ്പോള്‍ പ്രസവത്തിന് ഒരു വര്‍ഷത്തിന് ശേഷവും. ഇത്തരം സാഹചര്യങ്ങളില്‍ ചികിത്സയുടെ സുരക്ഷിതത്വം, ഗര്‍ഭസ്ഥ ശിശുവിന്റെ ആരോഗ്യം , തെറാപ്പിയുടെ സമയക്രമം എന്നിവയെക്കുറിച്ച് വിവിധ പ്രശ്നങ്ങള്‍ ഉള്ളതിനാല്‍, ശസ്ത്രക്രിയാ വിദഗ്ധരും റേഡിയേഷന് ഓങ്കോളജിസ്റ്റുകളും, പ്രസവചികിത്സകരും തമ്മിലുള്ള ഏകോപിതമായ പരിശ്രമം ആവശ്യമാണ്
സ്തനാര്‍ബുദത്തിന് ശേഷം മുലയൂട്ടല്‍
സ്തനാര്‍ബുദത്തെ പരാജയപ്പെടുത്തുക എളുപ്പമല്ല. ചികിത്സയ്ക്ക് ശേഷവും കൂടുതല്‍ സംരക്ഷണവും, ധാരാളം ഫോളോ-അപ്പുകളും , പരിചരണവും സ്തനാര്‍ബുദ ചികിത്സ വിജയിക്കാന്‍ അത്യാവശ്യമാണ്. ലോകാരോഗ്യ സംഘടനയുടെ കണക്കനുസരിച്ച് മൂന്ന് വര്‍ഷം മുമ്പ് ആഗോളതലത്തില്‍ 6,85,000 മരണങ്ങള് സ്തനാര്‍ബുദം കൊണ്ട് ഉണ്ടായിട്ടുണ്ട്. ക്യാന്‍സര്‍ വിമുക്തമായിക്കഴിഞ്ഞാല്, ആരോഗ്യകരമായ ഗര്ഭധാരണത്തിനെക്കുറിച്ചുള്ള നുറുങ്ങുകള്‍ നല്കാന് ധാരാളം പേര് നിങ്ങള്‍ക്കുണ്ടാകും. എങ്കിലും ,മുലയൂട്ടുന്നതിനെക്കുറിച്ച് നിങ്ങള്‍ക്ക് ധാരാളം സംശയങ്ങളുണ്ടാകാം.

സ്തനാര്‍ബുദത്തിന് ശേഷം നിങ്ങള്‍ ഏതെങ്കിലും ഹോര്‍മോണ്‍ അല്ലെങ്കില്‍ ഓറല്‍ കീമോതെറാപ്പി ചികിത്സയില്‍ അല്ലെങ്കില്‍ മുലയൂട്ടുന്നത് സുരക്ഷിതമാണ്. പക്ഷെ ഹോര്‍മോണ്‍ അല്ലെങ്കില്‍ കീമോതെറാപ്പി ചികിത്സ നിങ്ങളിലെ പാലുല്‍പ്പാദനത്തെ ബാധിച്ചേക്കാം. സ്തന ശസ്ത്രക്രിയയ്ക്കും റേഡിയേഷനും വിധേയമായ ഭാഗത്തു നിന്നും പാല് ഉത്പാദിപ്പിക്കാന്‍ കഴിഞ്ഞില്ലെങ്കിലും , ചികിത്സചെയ്യാത്ത മറു സ്തനത്തില്‍ നിന്നും നിങ്ങള്‍ക്ക് കുഞ്ഞിനെ മുലയൂട്ടാനാകും.ചികിത്സ കഴിഞ്ഞു മൂന്നു മാസത്തിനു ശേഷം കുഞ്ഞിനെ മുലയൂട്ടുന്നത് തികച്ചും സുരക്ഷിതമായാണ് വിദഗ്ദ്ധര്‍ പറയുന്നത്.
ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍
സ്തനാര്‍ബുദ ചികിത്സയ്ക്ക് ശേഷം മുലയൂട്ടുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍. സ്തനാര്‍ബുദ ചികിത്സ പൂര്‍ത്തിയായതായി ഡോക്ടര്‍ അറിയിച്ച ശേഷം നിങ്ങള്‍ക്ക് കുഞ്ഞിനെ മുലയൂട്ടാന്‍ ആരംഭിക്കാം. എന്നാല്‍ വിപണിയില്‍ ലഭ്യമായ നവജാതശിശുക്കള്‍ക്കുള്ള മറ്റു ഭക്ഷണങ്ങള്‍ കൂടി കുഞ്ഞിന് കൊടുക്കാന്‍ ശ്രമിക്കുക. സജീവ കാന്‍സര്‍ ചികിത്സയിലുള്ള അമ്മമാര്‍ മറ്റു ഭക്ഷണങ്ങള്‍ കുഞ്ഞിന് കൊടുക്കുന്നതാണ് ഉത്തമം. നിങ്ങള്‍ ചികിത്സയ്ക്കായി ഉപയോഗിക്കുന്ന തീവ്ര മരുന്നുകള്‍ മുലപ്പാലിലൂടെ കുഞ്ഞിലേക്ക് കിട്ടാന്‍ എളുപ്പമാണ്. അതിനാല്‍ കഴിവതും മറ്റു ഭക്ഷണങ്ങള്‍ കൊടുക്കുക.
സ്തനാര്‍ബുദ ചികിത്സയ്ക്ക് ശേഷം നിങ്ങള്‍ മുലയൂട്ടാന്‍ തീവ്രമായി ആഗ്രഹിക്കുന്നുവെങ്കില്‍, താഴെപ്പറയുന്ന കാര്യങ്ങള്‍ കൂടി ചെയ്യുക. മുലയൂട്ടാന്‍ തയ്യാറെടുക്കുമ്പോള്‍ തൂവാല കൊണ്ട് മുലക്കണ്ണുകള്‍ കഠിനമായി ഉരസാതിരിക്കുക. കാന്‍സര്‍ ചികിത്സയാല്‍ സ്തനഭാഗങ്ങള്ക്ക് പല കേടുപാടുകളും ഉണ്ടാകുന്നു അതുകൊണ്ട് തന്നെ, അവ വരണ്ടുപോകുകയും ചെയ്യുന്നു. അതിനാല്‍, അസ്വസ്ഥത ലഘൂകരിക്കാന്‍ കോള്‍ഡ് പായ്ക്കുകള്‍ ഉപയോഗിക്കുക.



Click it and Unblock the Notifications