Latest Updates
-
ഭക്ഷണത്തിന് ശേഷം ഏലക്കായ ചവക്കുന്ന ശീലമുണ്ടോ? നിങ്ങളറിയാതെ നിങ്ങള്‍ക്ക് ലഭിക്കുന്നത് ഇതെല്ലാം -
നേട്ടങ്ങളെത്തും കടല്‍ പോലെ, മേടം മുതല്‍ മീനം വരെ 12 രാശിക്കാര്‍ക്കും സമ്പൂര്‍ണ വാരഫലം: നിങ്ങള്‍ക്കെങ്ങനെ? -
Rashiphalam: ആഴ്ചാവസാനത്തില്‍ മേടം മുതല്‍ മീനം വരെ 12 രാശിക്കാര്‍ക്കും എപ്രകാരമാണ് ഫലങ്ങള്‍ -
Rashiphalam: ഇന്ന് ഗജകേസരി രാജയോഗം, നേട്ടങ്ങളില്‍ ഇവര്‍ മുന്നില്‍: അറിയാം 12 രാശിക്കും സമ്പൂര്‍ണഫലം -
സമ്പൂര്‍ണ ന്യൂമറോളജിഫലം: അറിയാം നിങ്ങളുടെ ഭാഗ്യവും നിര്‍ഭാഗ്യവും ഈ ആഴ്ചയില്‍ എപ്രകാരമെന്ന് -
ഡ്രാഗണ്‍ ഫ്രൂട്ട് നിസ്സാരമല്ല: ഹൃദയം വരെ സുരക്ഷിതമാക്കും, ഗുണങ്ങളില്‍ അതികേമന്‍ -
ശനിയും ചൊവ്വയും ചേരുമ്പോള്‍ ആഢംബരവും സമ്പത്തും ക്ഷണിക്കാതെ വന്നു ചേരും ഈ രാശിക്കാര്‍ക്ക് -
ഈദ് ആശംസകള്‍ പ്രിയപ്പെട്ടവര്‍ക്ക്: പുണ്യമാസത്തിന്റെ ചെറിയ പെരുന്നാള്‍ ആശംസകളറിയിക്കാം -
54 മണിക്കൂറോളം നീണ്ടുനില്‍ക്കും ഗജകേസരിയോഗം: മാര്‍ച്ച് 26 മുതല്‍ 3 രാശിക്കാര്‍ക്കാണ് അനുഭവത്തില്‍ മാറ്റങ്ങള്‍ -
ബ്രൗണ്റൈസിനേക്കാള് കൂടുതലാണ് ഇവയില്‍ ഫൈബര്‍: ദഹനത്തിനൊപ്പം ഊര്‍ജ്ജവും പ്രദാനം ചെയ്യും
ഗര്‍ഭകാല പ്രമേഹം: നിസ്സാരമാക്കല്ലേ ലക്ഷണങ്ങളൊന്നും: സീനിയര്‍ ഡയറ്റീഷ്യന്‍ സുധ ശ്രീജേഷ്
ഗര്‍ഭാവസ്ഥയില്‍ പല വിധത്തിലുള്ള പ്രതിസന്ധികള്‍ പല സ്ത്രീകളും അനുഭവിക്കുന്നുണ്ടാവും. പലപ്പോഴും ശാരീരികവും മാനസികവുമായ പല പ്രശ്‌നങ്ങളും പലരും നേരിടേണ്ടി വരുന്നു. അതില്‍ രോഗാവസ്ഥകള്‍ വര്‍ദ്ധിക്കുന്നതാണ് ഗര്‍ഭകാലത്തെ കൂടുതല്‍ പ്രശ്‌നത്തിലാക്കുന്നത്. അതില്‍ പ്രധാനപ്പെട്ടതാണ് പലപ്പോഴും പ്രമേഹം, തൈറോയ്ഡ് പോലുള്ളവ. എന്നാല്‍ ഇത്തരം അവസ്ഥയില്‍ അതിനെ പ്രതിരോധിക്കുന്നതിനും ആരോഗ്യത്തോടെ മുന്നോട്ട് പോവുന്നതിനും ജീവിത ശൈലിയില്‍ കൃത്യമായ മാ്റ്റങ്ങള്‍ വരുത്തേണ്ടതാണ്.
പലപ്പോഴും ആരോഗ്യത്തോടെ മുന്നോട്ട് പോവുന്ന ഒരു ഗര്‍ഭകാലമാണ് ആഗ്രഹിക്കുന്നതെങ്കില്‍ നാം നിര്‍ബന്ധമായും മനസ്സിലാക്കേണ്ട ചില കാര്യങ്ങളുണ്ട്. അതില്‍ തന്നെ നിങ്ങള്‍ക്ക് ഉണ്ടാവുന്ന ചില മാറ്റങ്ങളും ആരോഗ്യകാര്യങ്ങളെക്കുറിച്ചും ഗര്‍ഭകാല പ്രമേഹത്തെക്കുറിച്ചും കൂടുതലായി എന്‍ഡോഡയബ് സീനിയര്‍ ഡയറ്റീഷ്യന്‍ സുധ ശ്രീജേഷ് സംസാരിക്കുന്നു.

എന്താണ് Gestational Diabetes? ടൈപ്പ് 1-ല്‍ നിന്ന് എങ്ങനെ വ്യത്യാസപ്പെടുന്നു?
സാധാരണയായി 24-28 ആഴ്ചകള്‍ക്കിടയിലാണ് ഗര്‍ഭകാല പ്രമേഹം നിങ്ങളിലുണ്ടോ എന്ന് തിരിച്ചറിയുന്നതിനുള്ള പരിശോധന നടത്തുന്നത്. രക്തത്തിലെ പഞ്ചസാരയുടെ അളവ് സാധാരണയില്‍ കൂടുതല്‍ നിലനില്‍ക്കുന്ന അവസ്ഥയെയാണ് ഗര്‍ഭകാല പ്രമേഹം എന്ന് പറയുന്നത്. ടൈപ്പ് 1 പ്രമേഹം ഏത് കാലത്തും വരാം. എങ്കിലും ഇത് കൂടുതലായി കുട്ടികളിലാണ് കാണപ്പെടുന്നത്. ചെറിയ അളവിലുള്ള പ്രമേഹമാണ് എന്നതെങ്കില്‍ അതിന് മരുന്ന് കഴിക്കുകയാണ് പരിഹാരം. എന്നാല്‍ ടൈപ്പ് 1 പ്രമേഹമാണെങ്കില്‍ അതിന് പരിഹാരമായി ഇന്‍സുലിന്‍ കുത്തി വെക്കുകയാണ് പരിഹാരം. ടൈപ്പ് 1 പ്രമേഹം ഉള്ളവരില്‍ ഗര്‍ഭകാലത്തിന് മുന്‍പായി പരിശോധനകള്‍ നടത്തി ആവശ്യമായ പരിഹാരം കാണേണ്ടതാണ്.
ഗര്‍ഭകാലത്ത് പ്രമേഹം സാധാരണമാണോ?
ഗര്‍ഭകാല പ്രമേഹം ഗര്‍ഭിണികളില്‍ ആ സമയത്ത് ആദ്യമായി കാണപ്പെടുന്ന പ്രമേഹമാണ്. പലപ്പോഴും ഗര്‍ഭകാലം അവസാനിക്കുന്നതോടെ ഈ പ്രമേഹവും കുറയുന്നു. എന്നാല്‍ ഭാവിയില്‍ ടൈപ്പ് 2 ഡയബറ്റിസിന് സാധ്യത വളരെ കൂടുതലാണ്. ഈ അടുത്തായി ഇത് സാധാരണയായി കാണപ്പെടുന്നു. എന്നാല്‍ മുന്നേ പിസിഓഡി, അമിതവണ്ണം ഉള്ളവര്‍., വന്ധ്യത ചികിത്സ നടത്തി ഗര്‍ഭിണിയായവില്‍ എല്ലാം ഇടക്കിടക്ക് പ്രമേഹം പരിശോധന നടത്താറുണ്ട്. അതുകൊണ്ട് തന്നെ ഇത് ഇപ്പോള്‍ സാധാരണയായി കാണപ്പെടുന്ന ഒന്നായി മാറിയിട്ടുണ്ട്. ഇന്ത്യയിലെ മൊത്തത്തിലുള്ള കണക്കെടുക്കുകയാണെങ്കില്‍ 7%ത്തോളം ഗര്‍ഭിണികളില്‍ ഇത്തരം അവസ്ഥകള്‍ ഇപ്പോള്‍ കണ്ട് വരാറുണ്ട്.
കുഞ്ഞിനും അമ്മക്കും ഇതുണ്ടാക്കുന്ന അപകടങ്ങള്‍ എന്തൊക്കെ?
ഗര്‍ഭകാല പ്രമേഹം നിയന്ത്രിക്കാന്‍ പറ്റിയാല്‍ അത് ദോഷം നല്‍കുകയില്ല. എന്നാല്‍ അനിയന്ത്രിതമാണെങ്കില്‍ അത് സിസേറിയിനിലേക്കും ജനിതക വൈകല്യങ്ങള്‍ക്കുള്ള സാധ്യതയും വര്‍ദ്ധിക്കും. ചിലരില്‍ ഗര്‍ഭം അലസിപ്പോവുന്നതിനും യൂറിനറി ഇന്‍ഫെക്ഷന്‍ പോലുള്ള പ്രശ്‌നങ്ങള്‍ക്കും പലപ്പോഴും ഇത് കാരണമാകാറുണ്ട്. അതുപോലെ തന്നെ പ്രമേഹം കൂടുതലാണെങ്കില്‍ കുട്ടിയുടെ ജനനഭാരം വര്‍ദ്ധിക്കുന്നതിനും കുഞ്ഞിന്റെ രക്തത്തിലെ പ്രമേഹത്തിന്റെ അളവ് വളരെയധികം കുറയുന്നതിനും കാരണമാകുന്നു.
എങ്ങനെ പ്രമേഹം ഈ സമയം തിരിച്ചറിയാം? ലക്ഷണങ്ങള്‍ എന്തെല്ലാം
ഗ്ലൂക്കോസ് ടോളറന്‍സ് ടെസ്റ്റിലാണ് ഇത് തിരിച്ചറിയുന്നത്. അതിനായി 24-28 ആഴ്ചയിലാണ് ഇത് കണ്ടെത്തുന്നത്. ഭക്ഷണത്തിന് മുന്‍പും ശേഷവും പ്രമേഹം പരിശോധന നടത്തുന്നു. പ്രത്യേകിച്ച് പ്രകടമായ ലക്ഷണങ്ങള്‍ കാണപ്പെടുന്നില്ല. ക്ഷീണം തന്നെയാണ് മുന്നില്‍ നില്‍ക്കുന്നത്. എന്നാല്‍ പലപ്പോഴും അത് ഗര്‍ഭകാല ലക്ഷണങ്ങളായി പലരും കണക്കാക്കുന്നു. പൊതുവേ ഇത്തരം ലക്ഷണങ്ങള്‍ പലരും തിരിച്ചറിയാതെ പോവുന്നു എന്നതും സത്യമാണ്. അതുകൊണ്ട് തന്നെ കാര്യക്ഷമമായി പരിശോധനകള്‍ നടത്തേണ്ടതാണ്.
പ്രമേഹം കണ്ടെത്തിയാല്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ എന്തൊക്കെ?
നിങ്ങളില്‍ ഗര്‍ഭകാല പ്രമേഹം കണ്ടെത്തിയാല്‍ ഡോക്ടര്‍ വിശ്രമം നിര്‍ദ്ദേശിച്ചിട്ടില്ലാത്ത ഗര്‍ഭിണികള്‍ അരമണിക്കൂര്‍ എങ്കിലും വ്യായാമം ചെയ്യുന്നതിന് ശ്രദ്ധിക്കണം. കൂടാതെ സമീകൃതാഹാരം ഡയറ്റീഷ്യന്റെ നിര്‍ദ്ദേശത്തോടെ കഴിക്കണം. ഡോക്ടറുടെ നിര്‍ദ്ദേശ പ്രകാരം മാത്രം എല്ലാ കാര്യവും ചെയ്യണം. കൂടാതെ കൃത്യമായ ഇടവേളകളില്‍ പ്രമേഹം വീട്ടില്‍ പരിശോധിക്കുന്നതിനും ശ്രദ്ധിക്കണം. ഇതെല്ലാം പ്രമേഹത്തെ നിയന്ത്രണ വിധേയമാക്കുന്നു.
ജീവിത രീതിയില്‍ എന്തൊക്കെ മാറ്റങ്ങള്‍ വരുത്തണം?
കൃത്യമായ ഭക്ഷണ രീതി പാലിക്കേണ്ടതാണ്. ഓരോ ട്രൈമസ്റ്ററിലും എത്രത്തോളം കലോറിയും പ്രോട്ടീനും ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തണം എന്നതിനായി ഒരു ഡയറ്റീഷ്യനെ സമീപിക്കണം. ധാരാളം വെള്ളം കുടിക്കണം. ഭക്ഷണത്തില്‍ യാതൊരു വിട്ടുവീഴ്ചയും ചെയ്യേണ്ടതില്ല. കൂടാതെ ധാരാളം ഉറങ്ങുന്നതിനും ശ്രദ്ധിക്കണം. ഇതെല്ലാം തന്നെ നിങ്ങളുടെ ജീവിത രീതിയിലും പ്രമേഹത്തിലും മാറ്റം വരുത്തുന്നു.



Click it and Unblock the Notifications