Latest Updates
-
കഠിനമായ ചൂടിൽ തളരാതെ വയറിലെ കൊഴുപ്പ് കുറയ്ക്കാം; ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ! -
മെയ് 23-ലെ അപൂർവ്വ രാജയോഗം: ഈ രാശിക്കാർക്ക് വരാനിരിക്കുന്നത് വലിയ സാമ്പത്തിക നേട്ടങ്ങളോ? അറിയാം ശുഭമുഹൂർത്തങ്ങൾ! -
15 കിലോ കുറച്ചു, അതും കഠിനമായ ഡയറ്റില്ലാതെ! മസാബ ഗുപ്തയുടെ ഫിറ്റ്നസ് രഹസ്യം കേട്ടാൽ നിങ്ങൾ ശരിക്കും ഞെട്ടും -
വെയിലത്ത് ഇറങ്ങും മുൻപ് സൺസ്ക്രീൻ ഇങ്ങനെ പുരട്ടൂ, ചർമ്മം കരിവാളിക്കാതെ തിളങ്ങാൻ ഈ വഴികൾ പരീക്ഷിക്കൂ -
കടുത്ത ഉഷ്ണതരംഗം: ശരീരത്തെ തണുപ്പിക്കാൻ അടുക്കളയിലുള്ള ഈ അത്ഭുത പാനീയങ്ങൾ പരീക്ഷിച്ചു നോക്കൂ! -
കടുത്ത ചൂടിൽ വർക്കൗട്ട് ചെയ്യുന്നത് അപകടമാണോ? സുരക്ഷിതമായി ഫിറ്റ്നസ് നിലനിർത്താൻ ഈ കാര്യങ്ങൾ മറക്കരുത്! -
കടുത്ത ചൂടിൽ ഗർഭിണികൾക്കും പിസിഒഎസ് ഉള്ളവർക്കും അപകടം; ഈ ലക്ഷണങ്ങൾ അവഗണിക്കരുത്! -
കഠിനമായ വേനൽച്ചൂടിലും വയറിലെ കൊഴുപ്പ് കുറയ്ക്കാം; വ്യായാമത്തിൽ ഈ മാറ്റങ്ങൾ വരുത്തിയാൽ ഫലം ഉറപ്പ്! -
ഉഷ്ണതരംഗത്തിൽ ചർമ്മം കരിവാളിക്കുമോ? വെയിലത്ത് ഇറങ്ങും മുൻപ് ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ, ചർമ്മം സുരക്ഷിതമാക്കാം -
നാല് മാസം കൊണ്ട് 15 കിലോ കുറച്ചു! ജൂനിയർ എൻടിആറിന്റെ ഈ മാറ്റത്തിന് പിന്നിലെ ഞെട്ടിക്കുന്ന രഹസ്യം
ഗര്‍ഭകാലത്തു മൂത്രം നിയന്ത്രിക്കാന്‍ ബുദ്ധിമുട്ടുന്നോ: കാരണങ്ങളും പരിഹാരവും
ഗര്‍ഭകാലം ഒരു ഗര്‍ഭിണിയുടെ ശരീരത്തിന് അവിശ്വസനീയമായ പരിവര്‍ത്തന സമയമാണ്. ഒരുപാട് സന്തോഷങ്ങള്‍ക്കൊപ്പം ശാരീരികമായ കുറച്ചധികം ബുദ്ധിമുട്ടുകളിലൂടെയാണ് ഓരോ ഗര്‍ഭിണികളും കടന്നുപോകുന്നത്. അത്തരത്തില്‍ ഒന്നാണ് ഇടയ്ക്കിടെയുള്ള മൂത്രശങ്ക. ഗര്‍ഭകാലത്തിന്റെ ആദ്യനാളുകളില്‍ മൂത്രശങ്കയാണെങ്കില് അത് കഴിഞ്ഞുള്ള നാളുകളില്‍ മൂത്രം ചോര്‍ച്ച അഥവാ മൂത്രം നിയന്ത്രിക്കാന്‍ കഴിയാത്ത അവസ്ഥയുണ്ടാവുന്നു.
ശാരീരികമായ പല ബുദ്ധിമുട്ടുകള്‍ക്കൊപ്പം മാനസിക ബുദ്ധിമുട്ടും ഉണ്ടാക്കുന്ന ഒന്നാണ് മൂത്രം നിയന്ത്രിക്കാന്‍ സാധിക്കാതെ വരുന്നത്. ഇത് അവരുടെ ജീവിതശൈലിയെ ബാധിക്കുന്നു. കൂടാതെ പല വിദത്തിലുള്ള ബുദ്ധിമുട്ടും ഉണ്ടാക്കുന്നു. കുഞ്ഞു ജനിക്കുന്നതിന് ഏതാനും ആഴ്ചകള്‍ മുന്‍പ് ഇത് കൂടുതല്‍ രൂക്ഷമാകുന്നു. ഏതാണ്ട് 54.3% സ്ത്രീകളും ഇത് തങ്ങളുടെ ജീവിതത്തില്‍ നെഗറ്റീവ് അനുഭവങ്ങള്‍ ഉണ്ടാക്കിയിട്ടുള്ളതായി അഭിപ്രായപ്പെടുന്നു.

മൂത്ര നിയന്ത്രണമില്ലായ്മ പലതരം
മൂത്രസഞ്ചിയിലേക്ക് ശാരീരിക സമ്മര്‍ദ്ദം കൊടുക്കുന്നത് മൂലം മൂത്രം നിയന്ത്രിക്കാന്‍ സാധിക്കാതെ വരുന്ന അവസ്ഥയാണ്. എന്നാല്‍ അടിയന്തര അജിതേന്ദ്രിയത്വം എന്നത് മൂത്രം നിയന്ത്രിക്കാന്‍ സാധിക്കാതെ അടിയന്തരമായി ഉള്ള സാഹചര്യത്തില്‍ സംഭവിക്കുന്നതാണ്. ഇത് സാധാരണ മൂത്രസഞ്ചിയുടെ സങ്കോചം മൂലമാണ് സംഭവിക്കുന്നത്. സമ്മിശ്ര അജിതേന്ദ്രിയത്വം എന്നത് സമ്മര്‍ദ്ദവും അത്യാവശ്യവും മൂലമുണ്ടാകുന്ന മൂത്രശങ്കയാണ് സമ്മിശ്ര അജിതേന്ദ്രിയത്വം. താല്‍ക്കാലിക അജിതേന്ദ്രിയത്വം എന്നത് മരുന്ന്, അണുബാധ,അല്ലെങ്കില്‍ മലബന്ധം പോലുള്ള താല്‍ക്കാലിക കാരണങ്ങള്‍ ഉണ്ടാവുന്നതാണ്.
കാരണങ്ങള്‍
നിങ്ങളുടെ മൂത്രസഞ്ചി പെല്‍വിക് ഫ്ലോറിലാണ് ഇരിക്കുന്നത്. ദിവസം മുഴുവന്‍ മൂത്രം സംഭരിക്കുകയും നിങ്ങള്‍ മൂത്രമൊഴിക്കുമ്പോള്‍ അത് റിലാക്സ് ചെയ്യുകയും ചെയ്യുന്നു. എന്നാല്‍ ഗര്‍ഭാവസ്ഥയിലും പ്രസവ സമയത്തും ഈ പെല്‍വിക് പേശികള്‍ കൂടുതല്‍ സമ്മര്‍ദ്ദത്തിലാക്കുന്നു. അതായത് ഇവ കൂടുതല്‍ ദുര്‍ബലമാകുന്നു. അപ്പോള്‍ ആന്തരിക അവയവങ്ങളായ മൂത്രസഞ്ചിക്ക് കൂടുതല്‍ സപ്പോര്‍ട്ട് കൊടുക്കാന്‍ കഴിയാതെ വരികയും നിങ്ങള്‍ക്ക് മൂത്രം നിയന്ത്രിക്കാന്‍ സാധിക്കാതെയും വരുന്നു.

സാധാരണ കാരണങ്ങള്‍
സമ്മര്‍ദ്ദം പ്രധാന കാരണങ്ങളില്‍ ഒന്നാണ്. നിങ്ങള്‍ ചിരിക്കുകയോ ,തുമ്മുകയോ, വ്യായാമം ചെയ്യുമ്പോഴോ ഒക്കെ മൂത്രം നിയന്ത്രിക്കാന്‍ സാധിക്കാതെ വരാം. ഇത്തരത്തിലുള്ള ശാരീരിക സമ്മര്‍ദ്ദങ്ങള്‍ നിങ്ങളുടെ മൂത്രസഞ്ചിക്ക് അധിക സമ്മര്‍ദ്ദം കൊടുക്കുന്നു. കൂടാതെ നിങ്ങളുടെ കുഞ്ഞു വളരുന്നതനുസരിച്ചു കുഞ്ഞും മൂത്രസഞ്ചിയിലേക്ക് സമ്മര്‍ദ്ദം കൊടുക്കുന്നു. ഇവ രണ്ടും മൂത്രം നിയന്ത്രിക്കാന്‍ കഴിയാത്ത അവസ്ഥ ഉണ്ടാക്കും.
ഹോര്‍മോണ്‍
ഗര്‍ഭകാലം ഹോര്‍മോണ്‍ വ്യതിയാനങ്ങളുടെ നാളുകള്‍ കൂടിയാണ്. ഗര്‍ഭകാലത്തെ ഹോര്‍മോണ്‍ വ്യതിയാനം മൂത്ര നാളിയുടെയും മൂത്ര സഞ്ചിയുടെയും പാളികളെ സാരമായി ബാധിക്കും . ഇതും മൂത്രം നിയന്ത്രിക്കാന്‍ കഴിയാത്ത അവസ്ഥ ഉണ്ടാക്കും. ഇത് കൂടാതെ പ്രമേഹം,ഉത്കണ്ഠയ്ക്കുള്ള മരുന്നുകള്‍, മള്‍ട്ടിപ്പിള്‍ സ്ക്ലിറോസിസ് ,സ്ട്രോക്ക് തുടങ്ങിയ അവസ്ഥകള്‍ മൂത്രം നിയന്ത്രിക്കാന്‍ ബുദ്ധിമുട്ട് ഉണ്ടാക്കുന്നവയാണ്.
മൂത്രനാളിയിലെ അണുബാധകള്‍
ഗര്‍ഭകാലത്തു പല സ്ത്രീകള്‍ക്കും മൂത്രാശയ അണുബാധ ഉണ്ടാകാറുണ്ട്. ഇതില്‍ 30 -40 % സ്ത്രീകളും ഇവ പൂര്‍ണ്ണമായും ചികിത്സിച്ചു ഭേദമാക്കിയിട്ടുണ്ടാകില്ല. ഇത്തരത്തില്‍ നിലനില്‍ക്കുന്ന അണുബാധ മൂത്ര നിയന്ത്രണത്തിന് ബുദ്ധിമുട്ട് ഉണ്ടാക്കും. അതുകൊണ്ട് അല്പം കൂടുതല്‍ ശ്രദ്ധിക്കണം. പരിഹാരം എന്തൊക്കെയെന്ന് നോക്കാം.

കെഗെല്‍ വ്യായാമം
പെല്‍വിക് പേശികളെ ബലപ്പെടുത്തുന്ന വ്യായാമങ്ങളാണ് കെഗെല്‍ വ്യായാമം. ഗര്‍ഭാവസ്ഥയിലും , പ്രസവത്തിനു മുന്‍പും ശേഷവുമെല്ലാം ചെയ്യാവുന്ന മികച്ച വ്യായാമങ്ങളാണിവ. നിങ്ങള്‍ക്ക് മൂത്രം നിയന്ത്രിക്കാനുള്ള കഴിവ് ഇതുവഴി നേടിയെടുക്കാന്‍ സാധിക്കും. മൂത്രസഞ്ചി വരുന്ന പേശികളെ 10 സെക്കന്റോളം പിടിച്ചുനിര്‍ത്തുകയും റിലാക്സ് ചെയ്യുകയും ചെയ്യുന്ന വ്യായാമമാണിത്. ദിവസവും 5 സെറ്റ് കെഗെല്‍ വ്യായാമം ചെയ്യേണ്ടതുണ്ട്.
ബ്ലാഡര്‍ ഡയറി തയ്യാറാക്കുക
നിങ്ങളുടെ യാത്രയ്ക്കിടെ അല്ലെങ്കില്‍ അല്ലാത്തപ്പോള്‍ എപ്പോഴാണ് കൂടുതല്‍ മൂത്രം ലീക്ക് ആകുന്നതെന്ന് കുറിച്ച് വയ്ക്കുക. ബ്ലാഡര്‍ റീട്രെയിനിങ്ങിന്റെ ആദ്യപടിയാണിത്. നിങ്ങളുടെ ബ്ലാഡറിനെ കൂടുതല്‍ സമയം മൂത്രം പിടിച്ചു വയ്ക്കാന്‍ അല്ലെങ്കില്‍ നിയന്ത്രിക്കാനുള്ള ശേഷി കൈവരിക്കലാണ് ഇതിന്റെ ഉദ്ദേശം.

കഫീന്‍/ കാര്‍ബണേറ്റ് പാനീയങ്ങള്‍ ഒഴിവാക്കുക
കോഫി, ചായ കാര്‍ബണേറ്റ് പാനീയങ്ങള്‍ എന്നിവ ഒഴിവാക്കുക. ഇവ നിങ്ങള്‍ക്ക് കൂടുതല്‍ മൂത്രശങ്ക ഉണ്ടാക്കും. അതിനാല്‍ ധാരാളം വെള്ളം കുടിക്കുക, അല്ലെങ്കില്‍ കാര്‍ബണേറ്റ് അല്ലാത്ത പാനീയങ്ങള്‍ ശീലിക്കുക. ഇത് കൂടാതെ രാത്രിയില്‍ പാനീയങ്ങള്‍ ഒഴിവാക്കുക. അല്ലെങ്കില്‍ രാത്രിയില്‍ കൂടുതല്‍ തവണ മൂത്രം ഒഴിക്കാന്‍ എഴുന്നേല്‍ക്കേണ്ടി വരും.
നാരുകള്‍ അടങ്ങിയ ഭക്ഷണം ശീലിക്കുക
മലബന്ധം അകറ്റാനായി ധാരാളം നാരുകള്‍ അടങ്ങിയ ഭക്ഷണം കഴിക്കുക. മലബന്ധം പെല്‍വിക് പേശികളിലേക്ക് കൂടുതല്‍ സമ്മര്‍ദ്ദം ചെലുത്തും. ഇത് മൂത്രം നിയന്ത്രിക്കാന്‍ കഴിയാത്ത അവസ്ഥ സംജാതമാക്കും. അതിനാല്‍ ധാരാളം നാരുകള്‍ അടങ്ങിയ ഭക്ഷണം കഴിക്കുക.



Click it and Unblock the Notifications
