Latest Updates
-
വിദ്യാരംഭം 2026: കുരുന്നുകളെ എഴുത്തിനിരുത്താൻ ഒരുങ്ങുകയാണോ? ക്ഷേത്രങ്ങളിൽ പോകുമ്പോൾ ഈ കാര്യങ്ങൾ മറക്കരുത് -
ചെന്നൈയിൽ ഇന്ന് കടുത്ത വെയിൽ; പുറത്തിറങ്ങും മുൻപ് ഈ കാര്യങ്ങൾ ശ്രദ്ധിച്ചില്ലെങ്കിൽ പണി പാളും! -
വിജയദശമിക്ക് സ്വർണം വാങ്ങിയോ? വീട്ടിൽ ലോക്കർ വെക്കാൻ വാസ്തു പറയുന്ന ഈ ദിശ സമ്പത്ത് വർധിപ്പിക്കും -
ഉത്സവകാല യാത്രാത്തിരക്ക്: കേരളത്തിലേക്ക് 100-ലധികം സ്പെഷ്യൽ ട്രെയിനുകൾ; അറിയേണ്ടതെല്ലാം -
വിജയദശമിക്ക് മുൻപ് വീട്ടിൽ ഈ മാറ്റങ്ങൾ വരുത്തൂ; ഐശ്വര്യവും പോസിറ്റീവ് ഊർജ്ജവും കൂടും! -
മുംബൈയിലെ കനത്ത പുകമഞ്ഞ്; ചർമ്മവും മുടിയും കണ്ണുകളും സുരക്ഷിതമാക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ഇന്ത്യ-വെസ്റ്റ് ഇൻഡീസ് ഫൈനൽ പോരാട്ടം: ബെംഗളൂരുവിൽ മഴ ഭീഷണി, ടോസ് നിർണ്ണായകം; ആരാധകർ അറിയേണ്ടതെല്ലാം! -
കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത: 12 ജില്ലകളിൽ യെല്ലോ അലർട്ട്; ജാഗ്രത പാലിക്കാൻ നിർദേശം -
2026 തുലാം സംക്രാന്തി: പുണ്യകാലം പകൽ തന്നെ; ദാനധർമ്മങ്ങൾക്കും പൂജകൾക്കും ശ്രദ്ധിക്കേണ്ട കൃത്യമായ സമയം ഇതാ -
തുലാം സംക്രാന്തി 2026: പുണ്യകാല മുഹൂർത്തങ്ങൾ അറിയാം, ദാനധർമ്മങ്ങൾക്ക് ഉചിതമായ സമയം ഇതാണ്!
കുഞ്ഞിനെ ആദ്യമായി കുളിപ്പിക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍
മാതൃത്വം മഹത്തരമാണെങ്കിലും കുഞ്ഞു ജനിക്കുമ്പോഴുള്ള അമ്മമാരുടെ ആശങ്ക ചെറുതല്ല. ആദ്യമായി അമ്മയാകുന്ന പല സ്ത്രീകൾക്കും തങ്ങളുടെ കുഞ്ഞിനെ എങ്ങനെ പരിചരിക്കണം എന്നോർത്ത് ആകെ അങ്കലാപ്പാണ്. ഗര്‍ഭിണിയാവുന്നതിനോടൊപ്പം തുടങ്ങുന്ന ആധി കുഞ്ഞാവുമ്പോൾ ഇരട്ടിയാവുന്നു. കുഞ്ഞുവാവയുടെ ആദ്യത്തെ കുളി അതിൽ പ്രധാനമാണ്. കുഞ്ഞിനും മാതാപിതാക്കൾക്കും ആർദ്രതയും പുതിയ അനുഭവങ്ങളും നൽകുന്ന ഒരു പ്രത്യേക നിമിഷമാണിത്.
ആദ്യത്തെ കുളി ഒരു കുഞ്ഞിന്റെ ജീവിതത്തിലെ ഒരു സുപ്രധാന നാഴികക്കല്ലാണ്. പണ്ട് കാലത്ത് കുഞ്ഞിനെ കുളിപ്പിച്ചിരുന്നത് നമ്മുടെ മുത്തശ്ശിമാരായിരുന്നു. പക്ഷേ ഇന്നത്തെ പുതിയ രക്ഷിതാക്കൾക്ക് കുഞ്ഞിനെ കുളിപ്പിക്കുന്ന കാര്യത്തിൽ ഒരേ സമയം ആവേശവും ഭയവുമാണ്. നിങ്ങളുടെ കുഞ്ഞിന് സുരക്ഷിതവും ആസ്വാദ്യകരവുമായ ഒരു കുളി അനുഭവം ഉറപ്പാക്കാൻ ചില കാര്യങ്ങൾ ശ്രദ്ധിക്കേണ്ടതുണ്ട്. അതറിയാൻ തുടർന്ന് വായിക്കുക.

കുഞ്ഞിനെ എപ്പോഴാണ് ആദ്യമായി കുളിപ്പിക്കേണ്ടത്?
കുഞ്ഞ് ജനിക്കുന്നത് മിക്കവാറും ആശുപത്രിയിൽ തന്നെയായിരിക്കും. സാധാരണ മറ്റു ആരോഗ്യപ്രശ്‌നങ്ങൾ ഒന്നുമില്ലാത്ത കുഞ്ഞുങ്ങളെ ജനിച്ച് ഒന്നോ രണ്ടോ മണിക്കൂറിനുള്ളിൽ ആശുപത്രിയിൽ വച്ച് കുളിപ്പിക്കാറുണ്ട്. കഴിഞ്ഞ കുറച്ച് വർഷങ്ങളായി കുഞ്ഞിന്റെ ആദ്യത്തെ കുളിയുടെ സമയവും നയങ്ങളും പല സ്ഥാപനങ്ങളും മാറ്റിയിട്ടുണ്ട്.
കുഞ്ഞിന്റെ പൊക്കിൾക്കൊടിയുടെ ചെറിയൊരു ഭാഗം വീണതിന് ശേഷം മാത്രം ആദ്യമായി കുളിപ്പിച്ചാൽ മതി എന്നാണ് പുതിയ നിർദ്ദേശങ്ങൾ. ഇത് സാധാരണ ജനിച്ച് രണ്ടാഴ്ചയോളം സമയം എടുക്കും. അതുവരെ നിങ്ങൾക്ക് കുഞ്ഞിനെ സ്പോഞ്ച് ഉപയോഗിച്ച് തുടച്ചു എടുക്കാവുന്നതാണ്. ഡയപ്പർ ഏരിയ, മുഖം, കഴുത്ത്, കൈകൾ എന്നിവ മൃദുവായി തുടച്ചു വൃത്തിയാക്കാവുന്നതാണ്.
സുഖപ്രദമായ അന്തരീക്ഷം നിലനിർത്തുക
ഊഷ്മളവും ചെറു ചൂടുമുള്ള സുഖകരമായ അന്തരീക്ഷം കുഞ്ഞിന്റെ ആദ്യത്തെ കുളിക്കായി ഒരുക്കേണ്ടതുണ്ട്. കുളി കഴിഞ്ഞു കുഞ്ഞിന് തണുപ്പ് അനുഭവപ്പെടുന്നത് തടയാൻ മുറിയിൽ ചെറു ചൂടുള്ള താപനില ഉറപ്പാക്കുക.
അവശ്യവസ്തുക്കൾ വാങ്ങിവയ്ക്കുക
ഡിം ലൈറ്റുകൾ, മൃദുവായ സംഗീതം എന്നിവ മുറിയിൽ ഒരുക്കാവുന്നതാണ്. മൃദുവായി കുഞ്ഞിനോട് സംസാരിച്ചു അവനു സുരക്ഷിതത്വം കൊടുക്കാൻ കഴിഞ്ഞാൽ നല്ലതാണ്.

കുഞ്ഞിന്റെ കത്തിനും തലയ്ക്കും സപ്പോർട്ട് കൊടുക്കുക
കുളിപ്പിക്കുമ്പോൾ കുഞ്ഞിന്റെ കഴുത്തിനും തലയ്ക്കും സപ്പോർട്ട് കൊടുക്കേണ്ടത് ഏറ്റവും പ്രധാനമാണ്. ഒരു കൈകൊണ്ട് കുഞ്ഞിന്റെ തലയും കഴുത്തും സപ്പോർട്ട് ചെയ്യുകയും മറ്റേ കൈ ഉപയോഗിച്ച് ശരീരം മൃദുവായി കഴുകുകയും വേണം. തലയും കഴുത്തും ചെറുതായി പൊക്കി വയ്ക്കുന്നതാണ് ഉത്തമം. ആകസ്മികമായി പോലും അവരുടെ മുഖം വെള്ളത്തിൽ മുങ്ങാതിരിക്കാനാണ് ഇങ്ങനെ ചെയ്യുന്നത്.
സൗമ്യവുമായ രീതിയിൽ വൃത്തിയാക്കുക
കുഞ്ഞിന് അതിലോലമായ ചർമ്മമായതിനാൽ കുളിപ്പിക്കാനായി സുഗന്ധമില്ലാത്ത ബേബി സോപ്പും മൃദുവായ തുണികളും ഉപയോഗിക്കുക. മൃദുലവും വൃത്തിയുള്ള തുണി ഉപയോഗിച്ച് പതിയെ കണ്ണുകൾ തുടച്ചു ആരംഭിക്കാവുന്നതാണ്. അതിനു ശേഷം മുഖം, കഴുത്ത്, ചെവി എല്ലാം വൃത്തിയാക്കുക. താടിക്ക് കീഴിലും ഡയപ്പർ ഏരിയയിലും വൃത്തിയാക്കുമ്പോൾ കുറച്ചുകൂടി ശ്രദ്ധിക്കുക.

ചർമ്മ സംരക്ഷണം ചെയ്യാൻ മറക്കരുത്
കുളിക്ക് ശേഷം, ചർമ്മത്തിന്റെ മടക്കുകളിലും, ഡയപ്പർ പ്രദേശങ്ങളിലും മൃദുവായ ടവൽ ഉപയോഗിച്ച് തുടയ്ക്കുക. വേണമെങ്കിൽ ചർമ്മത്തെ ഈർപ്പമുള്ളതാക്കാൻ മൃദുവായ, ഹൈപ്പോഅലോർജെനിക് ബേബി ലോഷനോ എണ്ണയോ പുരട്ടുക. കുഞ്ഞുങ്ങളുടെ ചർമ്മം സെൻസിറ്റീവ് ആയതിനാൽ രാസവസ്തുക്കളോ സുഗന്ധങ്ങളോ ഉള്ള ഉൽപ്പന്നങ്ങൾ ഒഴിവാക്കുക.
കുഞ്ഞുമായുള്ള ബോണ്ടിംഗ് ഉറപ്പാക്കുക
കുഞ്ഞിന്റെ ആദ്യത്തെ കുളി അമ്മയുമായി മനോഹരമായ ഒരു ബോണ്ടിങ് / ബന്ധം ഉണ്ടാക്കാൻ ഏറ്റവും മികച്ച അവസരമാണ്. കുഞ്ഞിന്റെ കണ്ണിലേക്ക് നോക്കി, മൃദുവായ ശബ്ദത്തിൽ സംസാരിച്ചു കൊണ്ട് കുളിപ്പിക്കുക. ഇത് കുഞ്ഞിന് സുരക്ഷിതത്വവും ബലവും നൽകും. കൂടാതെ നിങ്ങൾക്കും കുഞ്ഞിനും ഇടയിൽ നല്ലൊരു ബന്ധം ശക്തിപ്പെടുത്താനും സഹായിക്കും.
അടിസ്ഥാനകാര്യങ്ങൾ മനസ്സിലാക്കി, സുരക്ഷിതമായ അന്തരീക്ഷം ഉറപ്പാക്കി, സ്നേഹത്തോടും കരുതലോടും കൂടി കുഞ്ഞിനെ കുളിപ്പിച്ചാൽ നിങ്ങൾക്ക് അവിസ്‌മരണീയമായ നിമിഷങ്ങൾ സൃഷ്ടിക്കാൻ കഴിയും. ഒരോ കുഞ്ഞും വ്യത്യസ്തരാണ്. രക്ഷകർത്തിത്വം എന്ന അത്ഭുതകരമായ യാത്രയിലെ ഓരോ നിമിഷവും ആസ്വദിക്കുക.



Click it and Unblock the Notifications

