Latest Updates
-
ഒക്ടോബർ 5-ന് രവി പുഷ്യ യോഗം: സ്വർണ്ണവും ഇലക്ട്രോണിക്സും വാങ്ങാൻ കാത്തിരിക്കുന്നവർക്ക് സുവർണ്ണാവസരം -
ഒക്ടോബർ 3 നക്ഷത്രഫലം: തിരുവാതിര നക്ഷത്രക്കാർക്ക് ഇന്ന് അനുകൂല സമയം; 27 നക്ഷത്രക്കാരുടെയും സമ്പൂർണ്ണ ഫലങ്ങൾ അറിയാം -
ഒക്ടോബർ 3 ശനിയാഴ്ച: ഇന്നത്തെ രാശിഫലവും ശുഭസമയങ്ങളും; ശനിദോഷം അകറ്റാൻ ഈ വഴികൾ പരീക്ഷിക്കൂ -
കേരളത്തിൽ കനത്ത മഴയും കാറ്റും: ഇടിമിന്നൽ ജാഗ്രത, ഇന്ന് വിവിധ ജില്ലകളിൽ യെല്ലോ അലർട്ട്! -
ഏഷ്യൻ ഗെയിംസ് ഇന്ന്: ലവ്ലിനയും ഹോക്കി ടീമും സ്വർണ്ണപ്പോരാട്ടത്തിൽ; ഇന്ത്യയുടെ മെഡൽ പ്രതീക്ഷകൾ ഇങ്ങനെ -
ഒക്ടോബറിൽ സർവ്വാർത്ഥ സിദ്ധി യോഗം: സ്വർണ്ണവും വാഹനവും വാങ്ങാൻ ഏറ്റവും ശുഭകരമായ സമയം ഇതാണ് -
ദൃശ്യം 3 ലുക്ക് സ്വന്തമാക്കാം: മോഹൻലാലിനെപ്പോലെ സ്റ്റൈലിഷ് താടിയും തിളങ്ങുന്ന ചർമ്മവും നേടാൻ ഈ ഗ്രൂമിംഗ് ടിപ്സ് പരീക്ഷിക്കൂ -
ചൂല് വെക്കുന്നതിൽ ഈ തെറ്റ് പറ്റിയോ? വീട്ടിലെ ഐശ്വര്യം കുറയാൻ കാരണമാകും, ശ്രദ്ധിക്കുക -
ആമസോൺ, ഫ്ലിപ്കാർട്ട് ഓഫറുകൾ: വമ്പൻ ലാഭം നേടാൻ ഈ കാര്യങ്ങൾ മറക്കരുത് -
ദില്ലിയിലെ വായുനിലവാരം മോശമാകുന്നു; യാത്രക്കാർക്കും താമസക്കാർക്കും ജാഗ്രതാ നിർദ്ദേശം
ഗര്‍ഭകാലം ഏത് മാസത്തിലും അവഗണിക്കരുത് ഈ വേദനകള്‍
ഗര്‍ഭകാലം എന്ന് പറയുമ്പോള്‍ അതില്‍ വേദനകളും സന്തോഷങ്ങളും എല്ലാം കൂടിക്കലരുന്നതാണ്. ആരോഗ്യത്തിന് വെല്ലുവിളി ഉയര്‍ത്തുന്ന പല അവസ്ഥകളും അതല്ലാതെ ആരോഗ്യത്തെ മികച്ചതാക്കുന്ന പല അവസ്ഥകളും ഈ സമയം ഉണ്ടായിരിക്കാം. എന്നാല്‍ ഗര്‍ഭകാലത്ത് നമ്മള് അവഗണിക്കാന്‍ പാടില്ലാത്ത ചില കാര്യങ്ങള്‍ ഉണ്ട്. അതില്‍ വരുന്നതാണ് വേദനകള്‍. എന്ത് തരത്തിലുള്ള വേദനകളാണെങ്കിലും നിങ്ങള്‍ക്ക് അസ്വസ്ഥത ഉണ്ടാക്കുന്നതാണെങ്കില്‍ അതിനെ ഉടന്‍ പരിഹരിക്കുന്നതിന് ശ്രദ്ധിക്കണം. അല്ലാത്ത പക്ഷം അത് നിങ്ങളുടെ ആരോഗ്യത്തെയും കുഞ്ഞിന്റെ ആരോഗ്യത്തേയും പ്രശ്നത്തിലാക്കുന്നു.
ചെറിയ വേദനയാണ് എന്ന ചിന്തയില്‍ സ്വയം ചികിത്സക്ക് മുതിരുമ്പോള്‍ അത് നിങ്ങളുടെ കുഞ്ഞിന്റെയും നിങ്ങളുടേയും ആരോഗ്യത്തിന് പ്രതിസന്ധികള്‍ ഉണ്ടാക്കുന്നു. അതുകൊണ്ട് തന്നെ ഗര്‍ഭാവസ്ഥയില്‍ ഏത് ആഴ്ചയിലും ഏത് മാസത്തിലും ഉണ്ടാവുന്ന വേദനകള്‍ അല്പം കൂടുതല്‍ ഗൗരവത്തില്‍ എടുക്കേണ്ടതാണ്. അല്ലാത്ത പക്ഷം അത് നിങ്ങളിലുണ്ടാക്കുന്നത് ഗുരുതരമായ പ്രത്യാഘാതമാണ്. ഏതൊക്കെ തരം വേദനകളാണ് നിങ്ങള്‍ അവഗണിക്കാന്‍ പാടില്ലാത്തതും സ്വയം ചികിത്സ നടത്താന്‍ പാടില്ലാത്തതും എന്ന് നമുക്ക് നോക്കാം.

ഗ്യാസ് അല്ലെങ്കില്‍ മലബന്ധം
ഗര്‍ഭിണികള്‍ ഗര്‍ഭകാലത്തിന്റെ തുടക്കം മുതല്‍ അനുഭവിക്കുന്ന വേദനകളില്‍ പ്രധാനിയാണ് ഗ്യാസ് വേദന അല്ലെങ്കില്‍ മലബന്ധം മൂലമുണ്ടാവുന്ന വേദന. ഇത്തരം അവസ്ഥയില്‍ അതിന് പരിഹാരം കാണുന്നതിന് വേണ്ടിയാണ് നാം ശ്രദ്ധിക്കേണ്ടത്. എന്നാല്‍ ഒരിക്കലും അത് നിങ്ങളുടെ സ്വയം ചികിത്സയോ ഒറ്റമൂലിയിലൂടേയോ ആയിരിക്കരുത്. ആരോഗ്യത്തിന് വെല്ലുവിളി ഉണ്ടാക്കുന്ന ഒരു കാര്യവും ഈ സമയം നിങ്ങള്‍ ചെയ്യരുത്. ഡോക്ടറെ കാണുകയും ഡോക്ടറുടെ നിര്‍ദ്ദേശ പ്രകാരമുള്ള കാര്യങ്ങള്‍ ചെയ്യുകയും ചെയ്യുക. എന്നാല്‍ നിങ്ങള്‍ക്ക് ഈ സമയം ഫൈബര്‍ അടങ്ങിയ ഭക്ഷണങ്ങള്‍ കഴിക്കുന്നതില്‍ തടസ്സമില്ല.
പെട്ടെന്ന് അനങ്ങുമ്പോള്‍ അടിവയറിലെ വേദന
നിങ്ങള്‍ ഗര്‍ഭിണിയായിരിക്കുമ്പോള്‍ തന്നെ പെട്ടെന്ന് എഴുന്നേല്ക്കുകയും അല്ലെങ്കില്‍ പെട്ടെന്ന് തിരിയുകയും ഒക്കെ ചെയ്യുമ്പോള്‍ അടിവയറ്റില്‍ കൊളുത്തിപ്പിടിക്കുന്ന തരത്തില്‍ വേദന അനുഭവപ്പെടുന്നു. ഇതിനെ നിസ്സാരമാക്കി കാണേണ്ടതില്ല. അഞ്ച് പത്ത് മിനിറ്റിന് ശേഷവും ഈ വേദന ഇപ്രകാരം തന്നെ നിലനില്‍ക്കുകയാണെങ്കില്‍ ഉടന്‍ തന്നെ ഡോക്ടറെ കാണുന്നതിന് ശ്രദ്ധിക്കണം. എന്നാല്‍ സാധാരണ അവസ്ഥയില്‍ ഗര്‍ഭം പുരോഗമിക്കുന്നതിന് അനുസരിച്ച് നമ്മുടെ വയറും വലുതാവുന്നു. ഈ അവസ്ഥയിലാണ് പലപ്പോഴും പേശികളുടെ സ്ട്രെച്ച് മൂലം വേദനയുണ്ടാവുന്നത്.

ഇടക്കിടെ രണ്ട് മിനിറ്റോളം നീണ്ട് നില്ക്കുന്ന വേദന
നിങ്ങളുടെ വയറ്റില്‍ ഇടക്കിടെ ഏകദേശം രണ്ടോ മൂന്നോ മിനിറ്റ് നേരം നീണ്ട് നില്ക്കുന്ന വേദന അനുഭവപ്പെടുന്നുണ്ടോ? എന്നാല്‍ അതിന് പിന്നില്‍ പലപ്പോഴും ബ്രാക്സ്ടണ്‍ ഹിക്സ് കോണ്ട്രാക്ഷനന് എന്നറിയപ്പെടുന്ന അവസ്ഥയാണ്. പ്രസവ വേദനക്ക് തൊട്ടു മുന്‍പുണ്ടാവുന്ന തരത്തിലുള്ള വേദനയായിരിക്കും ഇത്. എന്നാല്‍ സെക്കന്റ് ട്രൈമസ്റ്ററിലാണ് ഇത്തരം വേദനകള്‍ സാധാരണയായി ആരംഭിക്കുന്നത് തന്നെ. ഗര്‍ഭപാത്രവും സെര്‍വിക്സും വികസിക്കുന്നതിന്റെ ഫലമായാണ് ഇത്തരത്തില്‍ വേദന ഉണ്ടാവുന്നത്. ശ്വസന വ്യായാമം ശീലിക്കുന്നത് ഇതിനെ ഒരു പരിധി വരെ ഇല്ലാതാക്കാന്‍ സഹായിക്കുന്നു.
വലത് ഭാഗത്തെ പെട്ടെന്നുണ്ടാവുന്ന കഠിനമായ വേദന
നിങ്ങളുടെ വയറിന് വലത് ഭാഗത്തായി പെട്ടെന്നുണ്ടാവുന്ന അതികഠിനമായ വേദന പലപ്പോഴും നിങ്ങളില്‍ കൂടുതല്‍ അസ്വസ്ഥതയും പ്രശ്നങ്ങളും ഉണ്ടാക്കുന്നതാണ്. വേദനയോടൊപ്പം തന്നെ പനിയും രക്തസ്രാവമോ സ്പോട്ടിംങോ ഉണ്ടെങ്കിലും ഉടന്‍ തന്നെ ഡോക്ടറെ കാണുന്നതിന് ശ്രദ്ധിക്കണം. ഒരിക്കലും ഇതിനെ നിസ്സാരവത്കരിച്ച് മാറ്റി വെക്കരുത്. നിങ്ങളുടേയും കുഞ്ഞിന്റേയും ആരോഗ്യത്തിന് ഏറ്റവും അത്യാവശ്യമായി മെഡിക്കല്‍ പരിചരണം ഉറപ്പ് വരുത്തണം.

വയറുവേദനയും രക്തസ്രാവവും
വളരെയധികം ശ്രദ്ധയോടെ കൈകാര്യം ചെയ്യേണ്ട ഒരു അവസ്ഥയാണ് ഇത്. ഏത് മാസത്തിലാണെങ്കിലും ഉടന്‍ തന്നെ ഡോക്ടറുടെ അടുത്തേക്ക് എത്തിക്കുക എന്നതാണ് ശ്രദ്ധിക്കേണ്ട കാര്യം. ഇത്തരം കാര്യങ്ങളെ ഒരിക്കലും നിസ്സാരമായി എടുക്കരുത്. അബോര്ഷന് അല്ലെങ്കില്‍ അമ്മക്കും കുഞ്ഞിനും എന്തെങ്കിലും തരത്തിലുള്ള അപകടം എന്നിവ ഇത് മൂലം ഉണ്ടായേക്കാം. അതുകൊണ്ട് തന്നെ രക്തസ്രാവത്തോടൊപ്പം വയറുവേദനയും മറ്റ് ശാരീരിക അസ്വസ്ഥതകളും ഉണ്ടെങ്കില്‍ ഉടന്‍ തന്നെ ഡോക്ടറെ കാണുന്നതിന് ശ്രദ്ധിക്കുക. ഒരിക്കലും സ്വയം ചികിത്സക്ക് നില്‍ക്കരുത്.\
വയറിന്റെ വലത് വശത്ത് കഠിനമായ വേദന
നിങ്ങളുടെ വയറിന്റെ വലത് വശത്ത് അതികഠിനമായ വേദന അനുഭവപ്പെടുന്നുണ്ടെങ്കില്‍ അത് സൂചിപ്പിക്കുന്നത് നിങ്ങള്‍ക്ക് ഗര്‍ഭകാലം അസ്വസ്ഥത ഉണ്ടാക്കുന്ന ചില പ്രശ്നങ്ങള്‍ അഭിമുഖീകരിക്കേണ്ടി വരും എന്നതാണ്. പിത്താശയക്കല്ലിനുള്ള സാധ്യതയും ഈ സമയം സംശയിക്കേണ്ടിയിരിക്കുന്നു. അത് മാത്രമല്ല ഗര്‍ഭസ്ഥശിശുവിന്റെ ആരോഗ്യം ഉറപ്പാക്കുന്നതിന് നിര്‍ബന്ധമായും മെഡിക്കല്‍ ചെക്കപ്പ് നടത്തുന്നതിനും നിങ്ങള്‍ ഈ സമയം ശ്രദ്ധിക്കണം. പൊതുവേ ആരോഗ്യം നല്കുന്ന തരത്തിലുള്ള കാര്യങ്ങള്‍ മാത്രം ശ്രദ്ധിച്ച് ഗര്‍ഭകാലത്ത് മുന്നോട്ട് പോവുക.



Click it and Unblock the Notifications

