Latest Updates
-
2026 സെപ്റ്റംബർ 25: ഇന്നത്തെ രാശിഫലവും ശുഭമുഹൂർത്തങ്ങളും; ഈ കാര്യങ്ങൾ ശ്രദ്ധിച്ചാൽ ദിവസം അനുകൂലമാക്കാം! -
കേരളത്തിൽ ഇന്ധനവിലയിൽ മാറ്റമുണ്ടോ? പ്രധാന നഗരങ്ങളിലെ ഇന്നത്തെ പെട്രോൾ, ഡീസൽ നിരക്കുകൾ ഇതാ -
2026 സെപ്റ്റംബർ 25: രവി യോഗവും രാഹുകാലവും; ഇന്ന് ഈ കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം! -
വെളുക്കാൻ പാകിസ്താൻ ക്രീം തേക്കുന്നവരാണോ? അപകടകരമായ മെർക്കുറി; ഈ ലക്ഷണങ്ങൾ കണ്ടാൽ ഉടൻ നിർത്തൂ -
അടിയന്തര ചികിത്സയിൽ പങ്കാളിയുടെ അനുമതി: ഡൽഹി ഹൈക്കോടതിയുടെ നിർണ്ണായക നീക്കം, അറിയേണ്ടതെല്ലാം -
ഷൂ റാക്ക് എവിടെ വെക്കണം? വാസ്തു പ്രകാരം ഈ ദിശകൾ ഒഴിവാക്കിയാൽ വീട്ടിൽ ഐശ്വര്യം നിറയും -
ബുധൻ തുലാം രാശിയിലേക്ക്: പുതിയ തുടക്കങ്ങൾക്ക് ഈ സമയം അനുകൂലമോ? -
വീട്ടിൽ ഐശ്വര്യം നിറയ്ക്കാം; ഫ്ലിപ്കാർട്ട് സെയിലിൽ 999 രൂപയിൽ താഴെ ലഭിക്കുന്ന ഈ വാസ്തു സാധനങ്ങൾ മറക്കരുത് -
പിതൃപക്ഷം 2026: കേരളത്തിൽ ശ്രാദ്ധം എപ്പോൾ? രാഹുകാലം ഒഴിവാക്കി കൃത്യമായ സമയം അറിയാം! -
ഗണേശ വിസർജൻ 2026: മുംബൈ മുതൽ കേരളം വരെ; യാത്ര തിരിക്കും മുൻപ് ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ
ഗര്‍ഭകാലം കരുതലോടെ: വിറ്റാമിന്‍ ഡി അത്യാവശ്യം - കാരണങ്ങള്‍ ഇതാ
ഗര്‍ഭകാലം എന്നത് വളരെയധികം ശ്രദ്ധയോടെ മുന്നോട്ട് പോണ്ട ഒരു സമയമാണ്. ഗര്‍ഭിണിയാണ് എന്ന് അറിയുന്ന നിമിഷം മുതല്‍ തന്നെ ആരോഗ്യമുള്ള കുഞ്ഞിന് ജന്മം നല്‍കുക എന്നതാണ് ഓരോ സ്ത്രീയും ആഗ്രഹിക്കുന്നത്. എന്നാല്‍ പലപ്പോഴും ഗര്‍ഭകാലത്ത് ആവശ്യമായ വൈറ്റമിനുകളും പ്രോട്ടീനും എല്ലാം ശരീരത്തിന് ലഭിക്കേണ്ടത് അത്യാവശ്യമാണ്. ഇതിന്റെ അഭാവം അമ്മയെ മാത്രമല്ല കുഞ്ഞിനേയും ബാധിക്കുന്നു. വൈറ്റമിന്‍ ഡി ഇത്തരത്തില്‍ ഗര്‍ഭകാലത്ത് അത്യാവശ്യമായി വേണ്ട ഒന്നാണ്. സൂര്യപ്രകാശമാണ് വൈറ്റമിന്‍ ഡിയുടെ പ്രധാന സ്രോതസ്സ്.
ഇത് കൂടാതെ ആരോഗ്യത്തിന്റെ കാര്യത്തില്‍ വളരെയധികം ശ്രദ്ധിക്കേണ്ടതുമാണ് വിറ്റാമിന്‍ ഡിയുടെ കുറവ്. കൂണ്, മുട്ട പോലുള്ള ഭക്ഷണങ്ങളിലും ധാരാളം വിറ്റാമിന്‍ ഡി അടങ്ങിയിട്ടുണ്ട്. ഇത് അമ്മക്കും കുഞ്ഞിന്റെ ആരോഗ്യത്തിനും വളരെയധികം സഹായിക്കുന്നു. വൈറ്റമിന്‍ ഡിയുടെ കുറവുള്ളവരില്‍ മറ്റ് പോഷകങ്ങള്‍ ആഗിരണം ചെയ്യുന്നതിന് ഉള്ള കഴിവ് വളരെ കുറവാണ്. ഇത്തരം കാര്യങ്ങള്‍ ഒരിക്കലും നിസ്സാരമാക്കരുത്. എന്തൊക്കെയാണ് ശ്രദ്ധിക്കേണ്ടത്, പ്രാധാന്യം, പരിഹാരം എന്ന് നോക്കാം.

ഗര്‍ഭിണികളില്‍ വൈറ്റമിന്‍ ഡി
ഗര്‍ഭിണികളില്‍ വൈറ്റമിന്‍ ഡി എന്തുകൊണ്ടാണ് ആവശ്യമായി വരുന്നത് എന്ന് നമുക്ക് നോക്കാവുന്നതാണ്. കുഞ്ഞിന്റെ വളര്‍ച്ചക്കും കുഞ്ഞിന്റെ എല്ലുകളും പല്ലുകളും ശരിയായ രീതിയില്‍ വളര്‍ച്ച പ്രാപിക്കുന്നതിന് വിറ്റാമിന്‍ ഡി അത്യാവശ്യമാണ്. കാരണം ഇതിന് നിങ്ങളെ സഹായിക്കുന്നത് കാല്‍സ്യവും ഫോസ്ഫറസുമാണ്. എന്നാല്‍ ഇതിന്റെ അളവ് ശരിയായി നിലനിര്‍ത്താന്‍ വിറ്റാമിന്‍ ഡി ആവശ്യമാണ്.
കൂടാതെ ഗര്‍ഭിണിയായിരിക്കുമ്പോള്‍ നിങ്ങളുടെ ആരോഗ്യത്തിനും വിറ്റാമിന്‍ ഡി വളരെ അത്യാവശ്യമാണ്. കുഞ്ഞിന്റെ കാഴ്ചക്കും നിങ്ങളുടെ കാഴ്ചക്കും എല്ലാം സഹായിക്കുന്നു വിറ്റാമിന്‍ ഡി. വിറ്റാമിന്‍ ഡിയുടെ കുറവ് ഗര്‍ഭകാലത്ത് പ്രമേഹത്തിനും മാസം തികയാതെയുള്ള പ്രസവം കുഞ്ഞിന്റെ ജനനഭാരം കുറയുന്നത് എല്ലാം കാരണമാകുന്നു. എന്നാല്‍ ഇതിനെക്കുറിച്ച് സ്ഥിരീകരിക്കുന്നതിന് കൂടുതല്‍ പഠനങ്ങള്‍ ആവശ്യമാണ്.

ലക്ഷണങ്ങള്‍
നിങ്ങളുടെ ശരീരത്തില്‍ വൈറ്റമിന്‍ ഡിയുടെ കുറവ് ഉണ്ടെങ്കില്‍ അത് സൂചിപ്പിക്കുന്ന ചില ലക്ഷണങ്ങള്‍ ഉണ്ട്. അതില്‍ ഒന്നാണ് ബലഹീനത, അസ്ഥികളില്‍ വേദന, എളുപ്പത്തില്‍ ശരീരഭാഗങ്ങള്‍ വേദനിക്കുന്നത്, കൈകാലുകളില്‍ നീര് എന്നിവയെല്ലാം ശ്രദ്ധിക്കണം. എന്നാല്‍ ചിലരില്‍ ലക്ഷണങ്ങള്‍ ഒന്നും തന്നെ ഉണ്ടാവുകയില്ല. ഗര്‍ഭകാലത്തെ വിറ്റാമിന്‍ കുറവ് കുഞ്ഞിനേയും ബാധിക്കാം.
ഗര്‍ഭിണികളില്‍ വിറ്റാമിന്‍ ഡിയുടെ അളവ്
ഗര്‍ഭിണികളില്‍ വിറ്റാമിന്‍ ഡിയുടെ അളവ് എത്രത്തോളം ആവശ്യമാണെന്ന് നമുക്ക് നോക്കാം. ഗര്‍ഭിണികള്‍ക്ക് പ്രതിദിനം 600 മുതല്‍ 2000 IU വരെയാണ് ശുപാര്‍ശ ചെയ്യുന്നത്. 70 വയസ്സിന് താഴെയുള്ള എല്ലാ സ്ത്രീകളിലും ഗര്‍ഭിണികളായാലും മുലയൂട്ടുന്നവരായാലും പ്രതിദിനം 600 IU വിറ്റാമിന്‍ ഡി അല്ലെങ്കില്‍ 15 മൈക്രോഗ്രാം (mcg) ലഭിക്കണമെന്ന് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിസിന് അഭിപ്രായപ്പെടുന്നത്. എന്നാല്‍ വിറ്റാമിന്‍ ഡിയുടെ അളവില്‍ കൃത്യമായ പഠനങ്ങള്‍ ഇനിയും ആവശ്യമാണ്.

വിറ്റാമിന്‍ ഡി ഉള്ള മികച്ച ഭക്ഷണങ്ങള്‍
ഗര്‍ഭകാലത്ത് വിറ്റാമിന്‍ ഡിയുള്ള ഭക്ഷണങ്ങള്‍ എന്തൊക്കെയാണ് കഴിക്കേണ്ടത് എന്ന് പലര്‍ക്കും അറിയില്ല. ഇതിനെക്കുറിച്ച് കൂടുതല്‍ അറിയുന്നതിന്ന വേണ്ടി വായിക്കൂ. ഫിഷ് ലിവര്‍ ഓയില്‍, ഫാറ്റി ഫിഷ്, മുട്ട എന്നിവയിലെല്ലാം വിറ്റാമിന്‍ ഡി അടങ്ങിയിട്ടുണ്ട്. എന്നാല്‍ ഇത് കഴിക്കുന്നതിന് മുന്‍പ് നിങ്ങളുടെ ഡോക്ടറുമായി സംസാരിക്കേണ്ടതാണ്. ഇത് കൂടാതെ കൂണ്, മുട്ട തുടങ്ങിയവയെല്ലാം ധാരാളം കഴിക്കുന്നതും വിറ്റാമിന്‍ ഡി അളവ് വര്‍ദ്ധിപ്പിക്കുന്നതിന് സഹായിക്കുന്നു. എന്നാല്‍ ഭക്ഷണശീലത്തില്‍ മാറ്റം വരുത്തുമ്പോള്‍ നിങ്ങളുടെ ഡോക്ടറുടെ നിര്‍ദ്ദേശ പ്രകാരം മാത്രമേ ചെയ്യാന്‍ പാടുകയുള്ളൂ.



Click it and Unblock the Notifications
