Latest Updates
-
വീട്ടിൽ തുളസി വെക്കുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്; ഐശ്വര്യത്തിനും ആരോഗ്യത്തിനും വാസ്തു പറയുന്ന വഴികൾ -
ഓണത്തിന് അതിഥികൾ എത്തുമ്പോൾ വീട് പോസിറ്റീവാണോ? ഈ വാസ്തു ടിപ്പുകൾ പരീക്ഷിച്ചു നോക്കൂ! -
ഉത്രാടപ്പാച്ചിൽ ഷോപ്പിംഗ്: പണം നഷ്ടപ്പെടാതെ മികച്ച ഓഫറുകൾ സ്വന്തമാക്കാൻ ഈ വഴികൾ നോക്കൂ! -
ഡൽഹിയിൽ യുവി ഇൻഡക്സ് കുതിച്ചുയരുന്നു; ചർമ്മം കരിഞ്ഞുപോകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ആഗസ്റ്റ് 27-28 ചന്ദ്രഗ്രഹണം: ഇന്ത്യയിൽ ദൃശ്യമാകുമോ? ഓണാഘോഷത്തെ ബാധിക്കുമോ? ആശങ്ക വേണ്ട, അറിയേണ്ടതെല്ലാം -
ഓഗസ്റ്റ് 25-ലെ അപൂർവ ഗ്രഹസംഗമം: ഈ രാശിക്കാർക്ക് തൊട്ടതെല്ലാം പൊന്നാകും, തടസ്സങ്ങൾ നീങ്ങാൻ ചെയ്യേണ്ടത് ഇത്രമാത്രം -
ഓണം സ്പെഷ്യൽ: ഇന്നത്തെ രാജയോഗം, ശുഭമുഹൂർത്തം; ഈ സമയത്ത് കാര്യങ്ങൾ തുടങ്ങിയാൽ വിജയം ഉറപ്പ്! -
2026 ഓഗസ്റ്റ് 24: ഇന്നത്തെ രാജയോഗം നിങ്ങളെ തുണയ്ക്കുമോ? ഗജകേസരി-ധനയോഗം പരിശോധിക്കാം -
ഓണം വാരത്തിൽ പ്രണയത്തിൽ ഭാഗ്യം: ഈ 6 രാശിക്കാർക്ക് ഇന്ന് പ്രണയം തുറന്നു പറയാം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ -
ഓണം ഷോപ്പിംഗ് തിരക്കിൽ ഈ 4 രാശിക്കാർക്ക് വൻ ധനയോഗം; ഇന്ന് ശ്രദ്ധിക്കേണ്ട 'മൈക്രോ വിൻഡോ' സമയം ഇതാണ്
ഗര്‍ഭകാലം മുതല്‍ തന്നെ കുഞ്ഞിനെ സ്മാര്‍ട്ടാക്കാന്‍ ഈ വിറ്റാമിന്‍ അനിവാര്യം
ഗര്‍ഭകാലം എന്നത് വളരെയധികം അസ്വസ്ഥതകള്‍ വര്‍ദ്ധിക്കുന്ന ഒരു സമയമാണ്. പലപ്പോഴും നമ്മള് പ്രതീക്ഷിക്കാത്ത തരത്തിലുള്ള പ്രതിസന്ധികള്‍ പലരും അനുഭവിക്കേണ്ടി വരുന്നുണ്ട്. എന്നാല്‍ സാധാരണ ഗര്‍ഭകാല അസ്വസ്ഥതകളെ കൂടാതെ ചിലര്‍ ചില പ്രതിസന്ധികള്‍ നേരിടുന്നു. കുഞ്ഞിന്റേയും അമ്മയുടേയും ആരോഗ്യത്തിനും വേണ്ടി വിറ്റാമിന്‍ ഡി ശരീരത്തിന് അനിവാര്യമാണ്. പലപ്പോഴും ശരീരത്തിലെത്തുന്ന മറ്റ് പോഷകങ്ങളേയും വിറ്റാമിനുകളേയും ആഗിരണം ചെയ്യുന്നതിന് വിറ്റാമിന്‍ ഡി അനിവാര്യമാണ്.
അമ്മക്കും കുഞ്ഞിനും ശരീരത്തില്‍ ആവശ്യത്തിന് വിറ്റാമിന്‍ ഡി ഉറപ്പ് വരുത്തേണ്ടതാണ്. കാരണം ഇതാണ് പലപ്പോഴും കാല്‍സ്യം ആഗിരണം ചെയ്യുന്നതിന് സഹായിക്കുന്നതും എല്ലുകളുടേയും പല്ലുകളുടേയും ആരോഗ്യത്തിനും രോഗപ്രതിരോധത്തിനും സഹായിക്കുന്നതും. ഈ ഗുണങ്ങള്‍ ലഭിക്കുന്നതിനായി എന്തൊക്കെ ഭക്ഷണങ്ങളാണ് ഗര്‍ഭിണികള്‍ ഉള്‍പ്പെടുത്തേണ്ടത് എന്ന് നോക്കാം.

കൊഴുപ്പുള്ള മത്സ്യം
സാല്‍മണ്‍, അയല, മത്തി തുടങ്ങിയ കൊഴുപ്പുള്ള മത്സ്യങ്ങള്‍ വിറ്റാമിന്‍ ഡിയുടെ മികച്ച സ്രോതസ്സുകളാണ്. ഈ മത്സ്യങ്ങള്‍ അവശ്യ പോഷകങ്ങള്‍ മാത്രമല്ല, ഗര്ഭസ്ഥശുശുവിന്റെ മസ്തിഷ്ക വികസനത്തിന് സഹായിക്കുന്ന ഒമേഗ -3 ഫാറ്റി ആസിഡുകളും നല്കുന്നു. ആഴ്ചയില്‍ രണ്ടുതവണ ഈ മത്സ്യം ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുന്നത് വിറ്റാമിന്‍ ഡിയുടെ ആവശ്യകതയെ സഹായിക്കും. അതുകൊണ്ട് ഗര്‍ഭിണികള്‍ക്കും വിറ്റാമിന്‍ ഡി കുറവുള്ളവര്‍ക്കും ഇവയെല്ലാം ഭക്ഷണത്തില്‍ ഉള്‍പ്പെടുത്താം.
മുട്ടയുടെ മഞ്ഞക്കരു
മുട്ടയുടെ മഞ്ഞക്കരു വിറ്റാമിന്‍ ഡിയുടെ മറ്റൊരു നല്ല സ്രോതസ്സാണ്. അവ വിവിധ തരത്തില്‍ നാം കഴിക്കുന്ന ഭക്ഷണത്തില്‍ ഉള്‍പ്പെടുത്താന്‍ എളുപ്പമാണ്, ഇത് ഒരു മികച്ച ഓപ്ഷനാണ് എന്ന കാര്യത്തില്‍ സംശയം വേണ്ട, സ്ഥിരമായി മുട്ട കഴിക്കുന്ന ഒരു വ്യക്തിക്ക് ആരോഗ്യകരമായ അളവില്‍ വിറ്റാമിന്‍ ഡിയുടെ അളവ് നിലനിര്‍ത്താന്‍ സാധിക്കുന്നു.
കൂണ്
സൂര്യപ്രകാശം അല്ലെങ്കില്‍ അള്‍ട്രാവയലറ്റ് പ്രകാശം ഏല്ക്കുന്ന കൂണുകളില്‍ വിറ്റാമിന്‍ ഡി ധാരാളം അടങ്ങിയിട്ടുണ്ട്. കൂടാതെ ഇവയില്‍ ധാരാളം പോഷകത്തിന്റെ അളവ് കൂടുതലാണ്. സൂപ്പുകളിലോ സലാഡുകളിലോ എല്ലാം നിങ്ങള്‍ക്ക് സ്ഥിരമായി കൂണ് ചേര്‍ക്കുന്നത് ഭക്ഷണത്തിന്റെ പോഷകമൂല്യം വര്‍ദ്ധിപ്പിക്കും. മാത്രമല്ല ഗര്‍ഭകാലത്ത് സ്ഥിരമാക്കുന്നത് എന്തുകൊണ്ടും നല്ലത് തന്നെയാണ്.
ഫോര്‍ട്ടിഫൈഡ് ഫുഡ്സ്
പാല്, ഓറഞ്ച് ജ്യൂസ്, ധാന്യങ്ങള്‍ എന്നിവയുള്‍പ്പെടെ പല ഭക്ഷണങ്ങളും വിറ്റാമിന്‍ ഡി കൊണ്ട് സമ്പുഷ്ടമാണ്. കൂടാതെ ഈ ഉല്‍പ്പന്നങ്ങള്‍ വിറ്റാമിന്‍ ഡിയുടെ അളവ് വര്‍ദ്ധിപ്പിക്കുന്നതിനുള്ള സൗകര്യപ്രദമായ തിരഞ്ഞെടുപ്പ് തന്നെയാണ് എന്നതില്‍ സംശയം വേണ്ട. പലപ്പോഴും ലേബലുകള്‍ നോക്കി കൃത്യമായ രീതിയില്‍ ഇവ തിരഞ്ഞെടുക്കാവുന്നതാണ്.
പാലുല്‍പ്പന്നങ്ങള്‍
ചീസ്, തൈര് തുടങ്ങിയ പാലുല്‍പ്പന്നങ്ങളില്‍ പലപ്പോഴും വിറ്റാമിന്‍ ഡി അടങ്ങിയിട്ടുണ്ട്. എല്ലുകളുടെ ആരോഗ്യത്തെ സഹായിക്കുന്നതിന് വിറ്റാമിന്‍ ഡിക്കൊപ്പം കാല്‍സ്യവും ഇവയില്‍ ഉള്‍പ്പെടുന്നു. കൂടാതെ ദൈനംദിന ഭക്ഷണത്തില്‍ പാലുല്‍പ്പന്നങ്ങള്‍ ഉള്‍പ്പെടുത്തുന്നത് ഗര്‍ഭിണികള്‍ക്ക് ഗുണം ചെയ്യും. കിടക്കുന്നതിന് മുന്‍പായി ഒരു ഗ്ലാസ്സ് പാല് കുടിക്കുന്നത് നല്ലതാണ്.
സപ്ലിമെന്റുകള്‍
ഭക്ഷണ സ്രോതസ്സുകള്‍ അപര്യാപ്തമാണെങ്കില്‍, ഡോക്ടറ് പലപ്പോഴും സപ്ലിമെന്റുകള്‍ ശുപാര്‍ശ ചെയ്തേക്കാം. എന്നാല്‍ ്സ്വയം ചികിത്സ നടത്തി ഒരിക്കലും ഇത്തരം മരുന്നുകള്‍ കഴിക്കരുത്. ഈ ഭക്ഷണങ്ങള്‍ സമീകൃതാഹാരത്തില്‍ ഉള്‍പ്പെടുത്തുന്നത് ഗര്‍ഭകാലത്ത് ആവശ്യമായ വിറ്റാമിന്‍ ഡിയുടെ അളവ് ഉറപ്പാക്കാന്‍ സഹായിക്കുന്നു. ഇത് അമ്മയുടെയും കുഞ്ഞിന്റെയും മൊത്തത്തിലുള്ള ആരോഗ്യത്തെയും ക്ഷേമത്തെയും സഹായിക്കുകയും ചെയ്യുന്നു.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല. ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നതിന് മുന്‍പ് വിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്



Click it and Unblock the Notifications